yt cover 18

https://dailynewslive.in/ നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യ വികസിതരാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യക്കാര്‍ പ്രചോദിതരാണെന്നും രാജ്യം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ലോക്സഭയിലെ ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

https://dailynewslive.in/ ശോഭനവും കൂടുതല്‍ ഏകീകൃതവുമായ ഭാവിക്കായി ഇന്ത്യയെ നയിക്കാന്‍ 11 കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യം, സമഗ്രത, പുരോഗതി എന്നീ വിഷയങ്ങളില്‍ ഊന്നി, ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ കാഴ്ചപ്പാടും ഉള്‍ക്കൊണ്ടുള്ളതാണ് ഈ നിര്‍ദേശങ്ങള്‍. അഴിമതിയോട് സഹിഷ്ണുത കാണിക്കരുത്, രാഷ്ട്രീയത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കണം, സ്ത്രീ ശാക്തീകരണം വികസനത്തിലൂടെയാവണം, നിയമപാലനത്തില്‍ അഭിമാനിക്കണം, അടിമത്ത മനോഭാവത്തിന്റെ അവശിഷ്ടങ്ങള്‍ പോലും ഇല്ലാതാക്കണം എന്നതടക്കം 11 പ്രമേയങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 14 ലെ വിജയി : അനില്‍കുമാര്‍, പടുവളം, പിലിക്കോട് പോസ്റ്റ്, കാസറഗോഡ്‌*

https://dailynewslive.in/ ലോക്‌സഭയില്‍ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയിന്മേല്‍ നടന്ന ചര്‍ച്ചയിലെ മറുപടി പ്രസംഗത്തിലാണ് മോദി ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചത്. സ്വന്തം നേട്ടത്തിനായി നെഹ്റു ഭരണഘടനയെ അട്ടിമറിച്ച് ആദ്യം പാപം ചെയ്തുവെന്നും പല കാലങ്ങളിലായി ആ കൃത്യം ആവര്‍ത്തിച്ചു പോന്നുവെന്നും പിന്നീട് ഇന്ദിരാ ഗാന്ധി ആ പാപം തുടര്‍ന്നുവെന്നും മോദി കുറ്റപ്പെടുത്തി. സ്വന്തം കസേര സംരക്ഷിക്കാന്‍ 60 വര്‍ഷത്തിനിടെ 75 തവണയാണ് കോണ്‍ഗ്രസ് ഭരണഘടനയെ അട്ടിമറിച്ചതെന്നു പറഞ്ഞ മോദി, ഭരണഘടനയെ കോണ്‍ഗ്രസ് ഭയപ്പെടുത്താനുള്ള ആയുധമാക്കിയെന്നും നെഹ്റുവിന്റെ കാലം മുതല്‍ രാജീവ് ഗാന്ധിയുടെ കാലംവരെ സംവരണം അട്ടിമറിക്കപ്പെട്ടുവെന്നും പറഞ്ഞു. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് സോണിയ ഗാന്ധി സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്നുവെന്നും അഹങ്കാരിയായ ഒരാള്‍ ആ കാലത്ത് മന്ത്രിസഭാ തീരുമാനങ്ങള്‍ കീറിയെറിഞ്ഞെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി മോദി കുറ്റപ്പെടുത്തി.

https://dailynewslive.in/ ഭരണഘടനയല്ല മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിതയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭയില്‍ ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി കൊണ്ടുവരണമെന്ന് ശക്തമായി വിശ്വസിച്ച വ്യക്തിയാണ് വിനായക് ദാമോദര്‍ സവര്‍ക്കറെന്നും ഇന്ത്യന്‍ ഭരണഘടനയിലെ ഏറ്റവും മോശമായ കാര്യം അതില്‍ ഭാരതീയമായി ഒന്നുമില്ല എന്നാണ് സവര്‍ക്കര്‍ പറഞ്ഞതെന്നും രാഹുല്‍ ചൂണ്ടികാട്ടി. ഭരണഘടന സംരക്ഷിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് ഇവിടെ നടക്കുന്നതെന്നും ഭരണഘടനയില്‍ മഹാത്മാഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്‌റുവിന്റെയും ആശയങ്ങളുണ്ടെന്നും ഇന്ത്യയുടെ ഏറ്റവും നവീനവും മഹനീയവുമായ രേഖയാണ് ഭരണഘടനയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഏകലവ്യന്റെ വിരല്‍ മുറിച്ച പോലെ നിങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ യുവതയുടെയും ചെറുകിട കച്ചവടക്കാരുടേയും കര്‍ഷകരുടേയും ചെറുകിട വ്യവസായികളുടേയും പെരുവിരല്‍ രാജ്യത്തെ കുത്തക മുതലാളിമാര്‍ക്കു വേണ്ടി മുറിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തെ രൂക്ഷമായി പരിഹസിച്ച് വയനാട് എം പിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി രണ്ട് മണിക്കൂറോളം നടത്തിയ പ്രസംഗം വല്ലാതെ ബോറടിപ്പിച്ചെന്നും ഒരു ദിവസം അടുപ്പിച്ച് രണ്ട് കണക്ക് ക്ലാസിലിരുന്ന അവസ്ഥയിലായിരുന്നു താനെന്നുമാണ് പ്രിയങ്ക പറഞ്ഞത്. തനിക്ക് മാത്രമല്ല ലോക്സഭയിലെ എല്ലാ എം പിമാര്‍ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കും വരെ പ്രധാനമന്ത്രിയുടെ പ്രസംഗം നല്ല ബോറടിച്ചുവെന്നാണ് അവരുടെ ശരീരഭാഷ വ്യക്തമാക്കിയെന്നും പ്രിയങ്ക പരിഹസിച്ചു. പുതിയതായി ഒരു കാര്യവും എന്തെങ്കിലും ക്രിയാത്മകമായ കാര്യവും ലോക്സഭയിലെ പ്രസംഗത്തില്‍ മോദി പറഞ്ഞില്ലെന്നും പ്രിയങ്ക വിമര്‍ശിച്ചു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ഭരണഘടനയെ നിരാകരിച്ച രാഷ്ട്രീയ ഗുരുക്കന്മാരുടെ ശിഷ്യനായ പ്രധാനമന്ത്രിക്ക് ഭരണഘടനയോട് ആത്മാര്‍ത്ഥതയുണ്ടെന്ന് ജനം വിശ്വസിക്കാന്‍ ഇടയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും ഭരണഘടനയോട് ഒരു കൂറുമില്ലെന്നും എത്ര പ്രസംഗങ്ങള്‍ നടത്തിയാലും അദ്ദേഹത്തിന്റെ കാപട്യങ്ങള്‍ ജനത്തിന് ബോധ്യമാകുമെന്നും വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യന്‍ ജനത നേരിടുന്ന അനീതിക്കും അസമത്വത്തിനും എതിരെയുള്ള ഉത്തരങ്ങളാണ് പൊതുജനം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചതെന്നും അദാനി നടത്തിയ വന്‍ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കൊന്നും മോദിക്ക് ഉത്തരമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

https://dailynewslive.in/ വയനാട് പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്‍.ജി.ഒ കളും വിവിധ വ്യക്തികളും വയനാട് പുനരധിവാസത്തിന് വലിയ സഹായങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും അവര്‍ക്ക് വേണ്ട സ്ഥലം അനുവദിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.

https://dailynewslive.in/ വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയില്‍ കടുത്ത പ്രതിഷേധവുമായി കേരളം. തുക ഒഴിവാക്കിത്തരാന്‍ കേന്ദ്രത്തിന് സംസ്ഥാനം കത്തയക്കും. കേന്ദ്രത്തിനെതിരെ രാഷ്ട്രീയ പ്രതിരോധമായി പ്രശ്നം ഉയര്‍ത്തിക്കൊണ്ട് വരാനും സര്‍ക്കാര്‍ നീക്കമുണ്ട്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ വയനാട്ടില്‍ ടൗണ്‍ഷിപ്പ് പ്രഖ്യാപനം ആവര്‍ത്തിച്ചും നടപ്പാക്കാന്‍ പറ്റുന്നതേ ഇടത് സര്‍ക്കാര്‍ പറയുവെന്ന് സൂചിപ്പിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ സഹായം വാഗ്ദാനം ചെയ്ത ഒരുപാട് വ്യക്തികളും സംഘടനകളും സര്‍ക്കാരുകളുമുണ്ടെന്നും പ്രഖ്യാപിച്ച ടൗണ്‍ഷിപ്പ് തന്നെ വയനാട്ടില്‍ ഉയരുമെന്നും ലോകത്തിന് മാതൃകയായ ടൗണ്‍ഷിപ്പാകും ഉണ്ടാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വയനാടിനായി കേരളത്തില്‍ നിന്നുളള ബിജെപി എംപിമാരൊഴികെ ബാക്കി മുഴുവന്‍ എംപിമാരെല്ലാം ഒന്നിച്ചു നിന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി. കേരളത്തിനോട് പകപോക്കലാണ് കേന്ദ്രം നടത്തുന്നതെന്നും ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ പറയാന്‍ പാടില്ലാത്ത നുണയാണ് അമിത് ഷാ പറയുന്നതെന്നും എന്നാല്‍ ഇനിയും കേന്ദ്രത്തോട് സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://dailynewslive.in/ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടി ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തോട് കേന്ദ്രം ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വയനാടിന് വേണ്ടി കേന്ദ്രം എന്ത് സഹായം ചെയ്തുവെന്നതാണ് പ്രധാനമെന്നും ചെന്നിത്തല പറഞ്ഞു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന് പണം ചോദിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ആ തീരുമാനം തിരിച്ചെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

https://dailynewslive.in/ സംസ്ഥാനത്തെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നത് വ്യാജ കഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പത്ര വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്നും തെറ്റായ പ്രചരണമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

https://dailynewslive.in/ ക്രിസ്മസ്- പുതുവത്സര ബംപര്‍ ലോട്ടറിയുടെ ആകെ സമ്മാനത്തുക 9.31 കോടി രൂപ വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കം തിരിച്ചടിച്ചു. ലോട്ടറി ഏജന്റുമാരുടെ വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് വിജ്ഞാപനം റദ്ദാക്കി സമ്മാനത്തുകയും കമ്മിഷനും പുനഃസ്ഥാപിച്ചെങ്കിലും അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. ഈ മാസം അഞ്ചിനു പൂജാ ബംപര്‍ നറുക്കെടുപ്പിനു പിന്നാലെ വിപണിയിലെത്തേണ്ടിയിരുന്ന ക്രിസ്മസ് ബംപര്‍ ലോട്ടറി ഇപ്പോഴും ഇറക്കാനായിട്ടില്ല. എത്രയും വേഗം അച്ചടി പൂര്‍ത്തിയാക്കി പുതിയ ടിക്കറ്റ് ഇറക്കാനുള്ള തീവ്ര ശ്രമത്തിലാണു ലോട്ടറി ഡയറക്ടറേറ്റ്.

https://dailynewslive.in/ മലബാറില്‍ വലിയ പ്രചാരണം നേടിയ ‘മെക് സെവന്‍’ വ്യായാമ കൂട്ടായ്മയില്‍ സംശയമുണ്ടെന്ന് മുന്‍വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരന്‍. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ മെക് സെവന് പിന്നിലുണ്ടെന്നു സംശയിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തില്‍ പുലര്‍ത്തി വന്ന പൊതുനയത്തില്‍ നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കാര്യത്തില്‍ മാത്രം കേന്ദ്ര ധനകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന നിലപാടെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടികാട്ടി . വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

https://dailynewslive.in/ പനയമ്പാടത്തെ അപകടം നടന്ന സ്ഥലത്ത് അടിയന്തര പരിഷ്‌കരണം നിര്‍ദേശിച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാര്‍. നിലവിലെ ഓട്ടോ സ്റ്റാന്‍ഡ് മറുവശത്തേക്ക് മാറ്റിയും റോഡില്‍ ഡിവൈഡര്‍ ഒരുക്കിയും സുരക്ഷകൂട്ടുമെന്ന് മന്ത്രി പറഞ്ഞു. റോഡ് നവീകരണം നടത്താന്‍ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും നിരസിച്ചാല്‍, സംസ്ഥാനം തന്നെ ചെയ്യുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

https://dailynewslive.in/ വൈദ്യുതി നിരക്കിന്റെ പേരില്‍ വസ്തുതകളോട് യാതൊരു ബന്ധവുമില്ലാത്ത നിരവധി വ്യാജവാര്‍ത്തകള്‍ ചിലര്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് കെഎസ്ഇബി. മഹാരാഷ്ട്രയില്‍ വൈദ്യുതി വിതരണം നടത്തുന്ന അദാനി പവര്‍ ലിമിറ്റഡിന്റെ ഗാര്‍ഹിക വൈദ്യുതി നിരക്കുകള്‍ കേരളത്തിനേക്കാള്‍ വളരെ കുറവാണെന്നും പ്രചാരണം നടക്കുന്നുണ്ട്. ഇത് തികച്ചും തെറ്റായ പ്രചാരണമാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.

https://dailynewslive.in/ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ വിശദീകരണവുമായി എം എസ് സൊല്യൂഷന്‍സ് യൂ ട്യൂബ് ചാനല്‍ അധികൃതര്‍ രംഗത്ത്. കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് എം എസ് സൊല്യൂഷന്‍സ് സി ഇ ഒ ഷുഹൈബ് വ്യക്തമാക്കി. ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലേണിങ് പ്ലാറ്റ്ഫോമുകളാണെന്നും തന്റെ യൂ ട്യൂബ് ചാനലിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് യൂ ട്യൂബ് ചാനലിലൂടെ, സി ഇ ഒ നല്‍കിയിരിക്കുന്ന വിശദീകരണം.

https://dailynewslive.in/ ക്രിസ്മസ് ചോദ്യപ്പേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ പരീക്ഷാഫലത്തിന്റ നിര്‍ണായക രേഖയാണെന്നും ചോര്‍ന്നു പോകാന്‍ പാടില്ലെന്നും ചോര്‍ച്ച എങ്ങനെ ഉണ്ടായെന്ന് അന്വേഷിച്ചേ തീരൂവെന്നും പരീക്ഷാ രീതിയില്‍ മാറ്റം വരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

https://dailynewslive.in/ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് വേണ്ടി കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ആധുനിക നിലവാരത്തില്‍ ഒരുക്കിയ എറണാകുളം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.63 ഏക്കര്‍ സ്ഥലത്ത് 72 കോടി രൂപ ചെലവില്‍ 19,990 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നാല് നിലകളിലായാണ് മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മ്മിച്ചത്.

https://dailynewslive.in/ കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിനായി കെഎസ്ആര്‍ടിസിയില്‍ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് കുന്നംകുളം കിഴൂര്‍ പൂരം നടത്തിപ്പില്‍ കേസെടുത്ത് വനം വകുപ്പ്. ആന പരിപാലന നിയമ ചട്ടലംഘനം, കോടതിയലക്ഷ്യം എന്നി വകുപ്പുകള്‍ ചേര്‍ത്താണ് സംയുക്ത ഉത്സവാഘോഷകമ്മിറ്റിക്കെതിരെ വനംവകുപ്പിന്റെ കേസ്.

https://dailynewslive.in/ കോതമംഗലം നീണ്ടപാറയില്‍ കാട്ടാന മറിച്ചിട്ട പന ദേഹത്തുവീണ് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി വെസ്റ്റ് സി12 ഐഎല്‍ ടൗണ്‍ഷിപ് ഇന്‍സ്ട്രമെന്റേഷന്‍ ക്വാര്‍ട്ടേഴ്സില്‍ സി.വി.ആന്‍മേരിയാണ് (21) മരിച്ചത്. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ബൈക്കോടിച്ചിരുന്ന ആന്‍മേരിയുടെ സുഹൃത്ത് കോതമംഗലം അടിവാട് മുല്ലശേരി അല്‍ത്താഫ് അബൂബക്കറിന് (21) പരുക്കേറ്റു.

https://dailynewslive.in/ എറണാകുളം ചേരാനല്ലൂര്‍ പ്രദേശത്ത് അനിവാര്യമായ സ്ഥലങ്ങളില്‍ അടിപ്പാത ആവശ്യപ്പെട്ടുകൊണ്ടും ഹൈവേ അവകാശ സംരക്ഷണ സമിതി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ചേരാനല്ലൂരിലെ കുടുംബശ്രീ വനിത കൂട്ടായ്മ പ്രക്ഷോഭ റാലി സംഘടിപ്പിച്ചു. നാലായിരത്തോളം കുടുംബശ്രീ അംഗങ്ങള്‍ ഒപ്പിട്ട പെറ്റീഷന്‍ കേന്ദ്ര ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, നാഷണല്‍ ഹൈവെ അതോറിറ്റി ചെയര്‍മാന്‍ ന്യൂ ഡെല്‍ഹി, നാഷണല്‍ ഹൈവെ അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ കൊച്ചി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, എറണാകുളം ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് തപാലില്‍ പോസ്റ്റ് ചെയ്തു. അടിപ്പാത നേടിയെടുക്കും വരെ ശക്തമായ പ്രതിഷേധവുമായി ചേരാനല്ലൂര്‍ കുടുംബശ്രീ രംഗത്ത് ഉണ്ടാകുമെന്ന് ചെയര്‍പേഴ്സണ്‍ നസീമ വി എം അറിയിച്ചു.

https://dailynewslive.in/ തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയെന്നും കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഡിസംബര്‍ 18 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും ഈ സാഹചര്യത്തില്‍ ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ 18 ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

https://dailynewslive.in/ പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവവുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് നടന്‍ അല്ലു അര്‍ജുന്‍. ജയില്‍ മോചിതനായ ശേഷം ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ തന്റെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു നടന്റെ പ്രതികരണം. മരിച്ച യുവതിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും വ്യക്തിപരമായി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

https://dailynewslive.in/ ഉത്തരേന്ത്യയില്‍ ശൈത്യകാലം കഠിനമാകുന്നു. 4.5 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.താപനില ഇനിയും കുറയാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ദില്ലിയുടെ അയല്‍ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്.

https://dailynewslive.in/ കര്‍ഷകരുടെ ‘ദില്ലി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. 101 കര്‍ഷകര്‍ അടങ്ങുന്ന സംഘത്തെ ഹരിയാണ-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ പോലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി.

https://dailynewslive.in/ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്ന സിറിയയില്‍ നിന്ന് നാല് ഇന്ത്യക്കാര്‍ കൂടി തിരിച്ചെത്തി. ദില്ലിയില്‍ എത്തിയതിന് പിന്നാലെ ഇവര്‍ ഇന്ത്യന്‍ എംബസിയ്ക്ക് നന്ദി പറഞ്ഞു. തങ്ങളെ സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിക്കാനായി ഇന്ത്യന്‍ എംബസി നടത്തിയ ശ്രമങ്ങളെ അവര്‍ പ്രശംസിക്കുകയും ചെയ്തു.

https://dailynewslive.in/ ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിലെ ഏറ്റവും അനുകൂലമായ രാഷ്ട്ര പദവി വ്യവസ്ഥയില്‍ നിന്ന് ഇന്ത്യയെ താത്ക്കാലികമായി ഒഴിവാക്കി സ്വിറ്റ്സര്‍ലന്‍ഡ്. ഇന്ത്യക്ക് സ്വിറ്റ്സര്‍ലന്‍ഡ് മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍ പദവിയാണ് ഇതുവരെ നല്‍കിയത്. ഈ പദവിയാണ് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്. ഇത് ഇന്ത്യയിലെ സ്വിസ് നിക്ഷേപത്തെ ബാധിക്കുകയും യൂറോപ്യന്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തപ്പെടാന്‍ കാരണമാകുകയും ചെയ്യും. 2025 ജനുവരി 1 മുതല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങളും കമ്പനികളും പൗരന്മാരും ഉയര്‍ന്ന ഇരട്ട നികുതി നല്‍കേണ്ടി വരും. കഴിഞ്ഞ വര്‍ഷം നെസ്ലെയുമായി ബന്ധപ്പെട്ട ഒരു കേസില്‍, ആദായനികുതി നിയമപ്രകാരം വിജ്ഞാപനം ചെയ്തില്ലെങ്കില്‍ ഇരട്ട നികുതി കരാര്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതാണ് സ്വിസ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

https://dailynewslive.in/ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാമന്‍മാരുമായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെതിരെ മത്സരത്തിന്റെ 85-ാം മിനിറ്റ് വരെ 2-1ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സിനെ, അവസാന മിനിറ്റുകളില്‍ നേടിയ ഇരട്ട ഗോളിലാണ് മോഹന്‍ ബഗാന്‍ വീഴ്ത്തിയത്.

https://dailynewslive.in/ വനിതാ പ്രീമിയര്‍ ലീഗ് പുതിയ സീസണിന്റെ മിനി താരലേലം ഇന്ന് ബെംഗളൂരുവില്‍. ഉച്ചക്ക് മൂന്ന് മണിക്കാണ് ലേലം തുടങ്ങുക. ലേലത്തിന് മുമ്പ് തന്നെ നിലവിലെ ടീമുകള്‍ തങ്ങളുടെ പ്രമുഖ താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കുറി പോര് കനക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകള്‍.

https://dailynewslive.in/ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം മഴ കളി മുടക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് ഇന്നലെ ആകെ 13.2 ഓവര്‍ മാത്രമേ ബാറ്റ് ചെയ്യാനായുള്ളൂ. മഴയെത്തുടര്‍ന്ന് രണ്ടുതവണ നിര്‍ത്തിവെക്കേണ്ടി വന്ന മത്സരം ലഞ്ചിന് ശേഷം തുടരാനായില്ല. ലഞ്ചിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സെടുത്തിരുന്നു.

https://dailynewslive.in/ രാജ്യത്തെ അരി ശേഖരം റെക്കോഡ് നിലയില്‍. സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് നിലവിലെ അരിയുടെ ശേഖരം. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമായ ഇന്ത്യ സജീവമായി അരി കയറ്റുമതി നടത്താവുന്ന സ്ഥിതി കൈവരിച്ചു. ഡിസംബര്‍ ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 44.1 ദശലക്ഷം ടണ്‍ അരിയാണ് സംഭരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ ശേഖരം ഉള്‍പ്പെടെയാണിത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 7.6 ദശലക്ഷം ടണ്‍ അരി ശേഖരമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഡിസംബര്‍ ഒന്നു വരെയുള്ള കണക്കുകള്‍ പ്രകാരം 22.3 ദശലക്ഷം ടണ്‍ ഗോതമ്പ് ശേഖരമാണ് രാജ്യത്തുള്ളത്. 13.8ദശലക്ഷം ടണ്ണായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അതേ സമയം രാജ്യം ഗോതമ്പ് കയറ്റുമതി ചെയ്യുന്നില്ല. ഇന്ത്യയ്ക്കൊപ്പം തന്നെ പാകിസ്ഥാനും അരി കയറ്റുമതിയില്‍ സജീവമാണ്. ആഗോള അരിവ്യാപാരത്തിന്റെ 40% ഇന്ത്യയാണ് നിയന്ത്രിക്കുന്നതെങ്കില്‍, ബസ്മതി അരി കയറ്റുമതിയുടെ 35% പാക്കിസ്ഥാനാണ് നിയന്ത്രിക്കുന്നത്. 2022-23 ല്‍ അരി കയറ്റുമതിയില്‍ നിന്ന് ഇന്ത്യ 11 ബില്യണ്‍ ഡോളറിലധികം നേടി, പാകിസ്ഥാന്‍ 3.9 ബില്യണ്‍ ഡോളറും.

https://dailynewslive.in/ ഒരു കുടുംബത്തിലെ പല തലമുറകളുടെ തുപ്പാക്കി ചരിതത്തിന്റെ കഥയുമായി എത്തുന്ന ‘റൈഫിള്‍ ക്ലബി’ലെ പുതിയ ഗാനം പുറത്ത്. റെക്സ് വിജയന്റെ ഈണത്തില്‍ ഇമ്പാച്ചി വരികള്‍ എഴുതി പാടിയ ‘കില്ലര്‍ ഓണ്‍ ദ ലൂസ്’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. തിയേറ്ററുകളില്‍ ഏറെ പുതുമകളുമായി എത്താനൊരുങ്ങുകയാണ് ആഷിഖ് അബുവിന്റെ പുതിയ ചിത്രം ‘റൈഫിള്‍ ക്ലബ്’. ഇക്കുറി ക്രിസ്മസ് കെങ്കേമമാക്കാന്‍ ‘റൈഫിള്‍ ക്ലബ്’ ഡിസംബര്‍ 19 ന് വേള്‍ഡ് വൈഡ് റിലീസിനെത്തും. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. തികച്ചും ഒരു റെട്രോ സ്റ്റൈല്‍ സിനിമയായാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായെത്തുന്ന ഇട്ടിയാനമായി വാണി വിശ്വനാഥിന്റേയും ദയാനന്ദ് ബാരെ എന്ന കഥാപാത്രമായെത്തുന്ന പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപിന്റേയും ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന സെക്രട്ടറി അവറാന്റെയുമൊക്കെ വേഷങ്ങള്‍ അടിമുടി വ്യത്യസ്തമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കിയിരിക്കുന്ന സൂചനകള്‍.

https://dailynewslive.in/ ക്യൂബ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഉണ്ണി മുകുന്ദന്‍-ഹനീഫ് അദെനി ചിത്രം ‘മാര്‍ക്കോ’ ഗംഭീര തിയറ്റര്‍ എക്സ്പീരിയന്‍സാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനൊരുങ്ങുന്നത്. ഇത്രയേറെ വയലന്‍സുള്ളൊരു സിനിമ ഇതിന് മുന്നെ മലയാളത്തില്‍ വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിംഗ്സണാണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. എ സര്‍ട്ടിഫിക്കറ്റൊടെ ഡിസംബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തും. അനൗണ്‍സ്മെന്റ് വന്നപ്പോള്‍ മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണ് ‘മാര്‍ക്കോ’. അദേനി ചിത്രം ‘മിഖായേല്‍’ല്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം മാര്‍ക്കോ ജൂനിയറിനെ ഫോക്കസ് ചെയ്ത് ഒരുങ്ങുന്ന സ്പിന്‍ ഓഫാണിത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ സിനിമക്ക് ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂരാണ് സംഗീതം പകരുന്നത്. നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

https://dailynewslive.in/ ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്‍ മോട്ടോര്‍ ഇന്ത്യ 2025 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ പോകുന്നു. കമ്പനി വാഹനത്തിന് ഏകദേശം രണ്ട് ശതമാനം വില വര്‍ദ്ധിപ്പിക്കും എന്നാണ് റിപ്പോട്ടുകള്‍. അത്തരമൊരു സാഹചര്യത്തില്‍, കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് മാഗ്‌നൈറ്റ് എസ്യുവി വാങ്ങുന്നതും ചെലവേറിയതായിരിക്കും. രാജ്യത്തെ 4 മീറ്റര്‍ സബ് സെഗ്മെന്റില്‍ താങ്ങാനാവുന്ന എസ്യുവിയാണ് നിസാന്‍ മാഗ്നൈറ്റ്. ഈ എസ്യുവിയുടെ പ്രാരംഭ വില 5.99 ലക്ഷം രൂപയാണ്. അത്തരമൊരു സാഹചര്യത്തില്‍, കമ്പനി അതിന്റെ വില രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ വിലയില്‍ 12000 രൂപയോളം കൂടും. നിസാന്‍ മാഗ്‌നൈറ്റ് 1.0 ലിറ്റര്‍ എന്‍എ പെട്രോളും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായാണ് വരുന്നത്. ഇതിന്റെ ആദ്യ എഞ്ചിന് 71 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. ഈ എഞ്ചിന്‍ 6-സ്പീഡ് എംടി അല്ലെങ്കില്‍ സിവിടിയില്‍ ലഭ്യമാണ്.

https://dailynewslive.in/ ഡി സി ബുക്സ് സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരം-2024 പ്രത്യേക പുരസ്‌കാരം നേടിയ കൃതി. ഫ്രഞ്ച് വിപ്ലവത്തിനും നെപ്പോളിയന്റെ യുദ്ധങ്ങള്‍ക്കും ശേഷമുള്ള കാലഘട്ടത്തില്‍ ജീവിച്ച മത്തിയാസ് എന്ന ക്ഷുരക വൈദ്യന്റെ കഥ. സെമിത്തേരിയില്‍ നിന്ന് ശവങ്ങള്‍ മോഷ്ടിക്കുന്നവനും ശവം തുറന്ന് പഠിക്കുന്നവനും, മുറിവുകള്‍ അതിവേഗം തുന്നുന്നവനുമാണ്. അയാളുടെ അനന്തിരവന്‍ പോപ്പോ എന്ന വിപ്ലവകാരി, മത്തിയാസ് ആദ്യകാലത്ത് വേല ചെയ്തിരുന്ന മുന്തിരിത്തോട്ടത്തിന്റെ ഉടമയായ ഹെന്റൈഹ് എന്ന യഹൂദന്റെമകന്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി വരുന്ന ഈ നോവല്‍ ഭാഷയുടെ ശ്രദ്ധാപൂര്‍ണമായ പരിചരണം കൊണ്ടും പരിചിതമല്ലാത്ത മേഖലകളിലുടെയുള്ള വിചിത്ര സഞ്ചാരം കൊണ്ടും തനിമ പുലര്‍ത്തുന്ന കൃതിയാണ്. ‘മത്തിയാസ്’. എം.ആര്‍ വിഷ്ണുപ്രസാദ്. ഡിസി ബുക്സ്. വില 255 രൂപ.

https://dailynewslive.in/ സ്മാര്‍ട്ഫോണ്‍ മാത്രമല്ല, രാത്രി കിടക്കുന്നതിന് മുന്‍പ് ലാപ്ടോപിലും ടാബ്ലറ്റിലുമെല്ലാം കണ്ണുനട്ടിരിക്കുന്നവര്‍ ശ്രദ്ധിക്കുക, ഇതൊന്നും അത്ര നല്ലതല്ല. നമ്മുടെ ആരോഗ്യത്തെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ദുര്‍ബലമാക്കാന്‍ കഴിയുന്നതാണ് ഇത്തരം ജീവിതശൈലി. ഇവയുടെ സ്‌ക്രീനില്‍ നിന്ന് വരുന്ന കടുത്ത നീല വെളിച്ചം മനുഷ്യന്റെ ഉറക്കത്തെ മാരകമായി ബാധിക്കാം. ഉച്ച വെയിലില്‍ നിന്നാലും സ്‌ക്രീന്‍ കാണുന്ന തരത്തില്‍ വെളിച്ചം പ്രസരിപ്പിക്കുന്ന സ്‌ക്രീനുകളാണ് മിക്ക കമ്പനികളും ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇത് രാവിലെ സ്‌ക്രീന്‍ നോക്കാന്‍ നല്ലതാണ്. എന്നാല്‍ രാത്രിയില്‍ ഇത് അപകടമാണ്. ഉറക്കത്തിനു സഹായിക്കുന്ന ഹോര്‍മോണിന്റെ ഉല്‍പാദനത്തെ ഇത് ബാധിക്കും. ഉറക്കത്തെയും ഉണര്‍ന്നിരിക്കുന്നതിനെയും നിയന്ത്രിക്കാന്‍ നമ്മെ സഹായിക്കുന്നത് മെലാടോണിന്‍ എന്ന ഹോര്‍മോണാണ്. മസ്തിഷ്‌കത്തിലെ പീനിയല്‍ ഗ്രന്ഥിയാണ് ഇത് ഉല്‍പാദിപ്പിക്കുന്നത്. രാത്രിയില്‍ ഇതിന്റെ ഉല്‍പാദനത്തിനനുസരിച്ചാണ് മനുഷ്യന്‍ ഉറക്കത്തിലേക്ക് വഴുതിവീഴുക. പുലര്‍ച്ചെ വരെ സുഗമമായി മെലാടോണിന്റെ ഉല്‍പാദനം ശരീരത്തില്‍ നടക്കും. എന്നാല്‍ സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് വരുന്ന നീലപ്രകാശം മസ്തിഷ്‌കത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അതോടെ മെലാടോണിന്റെ ഉല്‍പാദനം സംബന്ധിച്ച് പീനിയല്‍ ഗ്രന്ഥിക്ക് കണ്‍ഫ്യൂഷനാകും. ഇത് മെലാടോണിന്റെ ഉല്‍പാദനം കുറയ്ക്കാനും കാരണമാകും. അതോടെ ഉറക്കം നഷ്ടപ്പെടും. ഇത്തരത്തില്‍ ഉറക്കം തടസ്സപ്പെടുന്നത് ഹൃദയാഘാതത്തിലേക്കു വരെ നയിക്കുമെന്ന് നേരത്തേ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കിടക്കുമ്പോള്‍ മെസേജിന്റെ ശബ്ദം കേള്‍ക്കുന്നതു പോലും ഉറക്കത്തെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ രാത്രിയില്‍ കട്ടിലിനു സമീപത്തു നിന്ന് മൊബൈല്‍ ഉള്‍പ്പെടെ അല്‍പം ദൂരേക്ക് മാറ്റിവയ്ക്കുന്നതായിരിക്കും കണ്ണിനും ആരോഗ്യത്തിനും നല്ലത്.

*ശുഭദിനം*

*കവിത കണ്ണന്‍*

ഒരു കുഴിയില്‍ നിറയെ പഴങ്ങള്‍ കിടക്കുന്നത് കണ്ട് പന്നി അതിലേക്ക് എടുത്ത് ചാടി. പഴങ്ങള്‍ കഴിച്ചും അതില്‍ തന്നെ വിസര്‍ജ്ജിച്ചും നിറയെ ചെളിയുണ്ടാക്കിയും കുറെനേരം അത് അതവിടെ കഴിച്ചുകൂട്ടി. അവസാനം കരക്ക് കയറി, കുഴിയിലേക്ക് നോക്കി പറഞ്ഞു: അയ്യേ, എത്ര വൃത്തികെട്ട സ്ഥലം. ഉപയോഗിക്കുന്നവരാണ് എന്തിനെയും ഉപയോഗയോഗ്യമാക്കി നിലനിര്‍ത്തുന്നതും ഉപയോഗ ശൂന്യമാക്കി നശിപ്പിക്കുന്നതും. ഒരാളുടെ സ്വഭാവത്തിന്റെ തെളിമയും വൈശിഷ്ട്യവും പരിശോധിക്കാന്‍ അയാള്‍ വ്യാപരിച്ചിരുന്ന പരിസരം നിരീക്ഷിച്ചാല്‍ മാത്രം മതി. മനസ്സില്‍ മാലിന്യമുള്ളവര്‍ ജീവിക്കുന്ന ചുറ്റുപാടിലും അതേ മാലിന്യമുണ്ടാകും. ചിലരുടെ പെരുമാറ്റം എന്തിനെയും കൂടുതല്‍ ആകര്‍ഷണീയവും പുനരുപയോഗ ശേഷിയുളളതുമാക്കി മാറ്റും. അതുപോലെ തന്നെ ചിലരുടെ ഇടപെടല്‍ എന്തിനെയും വൃത്തിഹീനവും വിലകുറഞ്ഞതുമാക്കും. പരിസരം വൃത്തിയാക്കുന്നതിനു മുന്നേ മനസ്സു വൃത്തിയാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ പരിസരമലിനീകരണം ഉണ്ടാകുമായിരുന്നില്ല. വിഹരിക്കുന്ന സ്ഥലങ്ങള്‍ വിശുദ്ധമാക്കാനുളള ഉത്തരവാദിത്വം നാം ഓരോരുത്തരും ഏറ്റെടുക്കുകയാണെങ്കില്‍ എല്ലാ പരിസരവും വൃത്തിയായിമാറും – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *