◾https://dailynewslive.in/ ഗുരുതര ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകള്‍ റദ്ദാക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി. ഇര അതിജീവിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. മകളുടെ പരാതിയില്‍ പിതാവിനെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ആരോപണം ഗുരുതരമായതിനാല്‍ വിചാരണ നേരിടണമെന്ന് കോടതി നിര്‍ദേശിച്ചു.
◾https://dailynewslive.in/ ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നല്‍കിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്രത്തിന്റേത് മര്യാദകേടാണെന്നും തുക ഒഴിവാക്കി നല്‍കാന്‍ ആവശ്യപ്പെടുമെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 13 ലെ വിജയി : രമേഷ്, ചെറുവാരണം, വാരണം പോസ്റ്റ്, ചേര്‍ത്തല, ആലപ്പുഴ*
◾https://dailynewslive.in/ വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുമ്പോഴും അവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന്റെ നടപടിയിലുള്‍പ്പടെ പ്രതിഷേധവുമായി കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വയനാടിന് നീതി ലഭ്യമാക്കുക, പ്രത്യേക പാക്കേജ് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് വയനാട് എംപികൂടിയായ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ എം.പി.മാര്‍ ധര്‍ണ്ണ നടത്തിയത്.
◾https://dailynewslive.in/ കേന്ദ്രസമീപനം നിരാശാജനകമാണെന്നും രക്ഷാദൗത്യത്തിന് പണം ചോദിക്കുന്നത് ശരിയായ നടപടിയല്ലെന്നും വയനാട് എംപി പ്രിയങ്ക ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള രാഷ്ട്രീയ സമീപനം അവസാനിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ‘കേരളം ഇന്ത്യയിലാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫ്-എല്‍ഡിഎഫ് എംപിമാര്‍ കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ചത്.
◾https://dailynewslive.in/ ശബരിമലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 75,000 പിന്നിട്ട് തീര്‍ഥാടകരുടെ എണ്ണം. കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്തേക്ക് പ്രവഹിക്കുന്നത്. വൃശ്ചികത്തിലെ തൃക്കാര്‍ത്തിക ദിവസമായ ഇന്നലെ 78,483 തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പാലക്കാട് പനയമ്പാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവെ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരിക്കും പരിശോധന. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
◾https://dailynewslive.in/ പനയമ്പാടത്ത് റോഡ് നിര്‍മാണത്തില്‍ വലിയ പാകപിഴകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന ഐഐടി റിപ്പോര്‍ട്ട് പുറത്ത്. അപകടം നടന്ന റോഡില്‍ സ്റ്റോപ്പ് സൈറ്റ് ഡിസ്റ്റന്‍സ് വളരെ കുറവാണെന്നും ഓവര്‍ ടേക്കിങ് സൈറ്റ് ഡിസ്റ്റന്‍സും കുറവാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റോഡില്‍ വണ്ടികള്‍ തെന്നിമാറുന്നത് ഒഴിവാക്കാന്‍ പാകത്തിന് സ്‌കിഡ് റെസിറ്റന്‍സ് ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾https://dailynewslive.in/ കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യുവല്‍സ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കെ എസ് ആര്‍ ടി സിയില്‍ ബ്രാന്‍ഡിംഗ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പ്ലസ് വണ്‍ കണക്കിന്റേയും, എസ്.എസ്.എല്‍.സി ഇംഗ്ലീഷിന്റേയും ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നത് സ്ഥിരീകിരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇപ്പോഴുണ്ടായത് ഗൗരവമുള്ള ആരോപണമാണെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുമെന്നും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പരസ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ ഇ പേപ്പര്‍. കോഴിക്കോട് ഇ എഡിഷനിലെ എറണാകുളം മാര്‍ക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തില്‍ ആണ് പിണറായിയുടെ മുഖം മറച്ചത്. എന്നാല്‍ പത്രത്തില്‍ അച്ചടിച്ച പരസ്യത്തില്‍ ഇങ്ങനെ മുഖം മറച്ചിട്ടില്ല. മറ്റ് ജില്ലകളുടെ ഓണ്‍ലൈന്‍ എഡിഷനിലും മുഖം മറച്ചിട്ടില്ല. കോഴിക്കോട് ജില്ലയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയില്‍ ഉള്ളത്.
◾https://dailynewslive.in/ മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തടിയോളം ഉയരുമുള്ള ഗേറ്റില്‍ പൂര്‍ണ്ണ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് പോലീസ്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
◾https://dailynewslive.in/ നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള നീക്കങ്ങള്‍ നടത്തുന്നതായി വിവരം. സംസ്ഥാനത്തെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയോടെ ഡല്‍ഹിയില്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി. എല്‍.ഡി.എഫ് വിട്ട ശേഷം ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ ചേരാനുള്ള നീക്കങ്ങള്‍ നടത്തിയ.അന്‍വര്‍ ഏറ്റവും ഒടുവിലായി തന്റെ പഴയ പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കമാണ് നടത്തിവരുന്നത്.
◾https://dailynewslive.in/ ഒരോ റോഡ് അപകടങ്ങളിലും നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെയാണെന്നും അതിനെ വെറും കണക്കിലൊതുക്കാനാകില്ലെന്നും ഹൈക്കോടതി. അപകടങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നതല്ലെന്നും അത് സൃഷ്ടിക്കുന്നതാണെന്നും റോഡിലെ സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. വാഹനങ്ങള്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യുകയും സഹജീവികളുടെ ജീവന്‍ സംരക്ഷിക്കുകയും വേണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ തുടര്‍ച്ചയായി നിയമ ലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് 5 ദിവസത്തെ പരിശീലനം നല്‍കുമെന്ന് ഗതാഗത കമ്മീഷണര്‍. എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിലായിരിക്കും പഠനം. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ആര്‍ടിഒമാര്‍ക്ക് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം.
◾https://dailynewslive.in/ കൊച്ചി സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു.വിന് വന്‍ വിജയം. 31 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവിടെ കെ.എസ്.യു. ഭരണം പിടിച്ചത്. കെ.എസ്.യു. ഒറ്റയ്ക്കാണ് മത്സരിച്ചത്. ചെയര്‍മാന്‍ സ്ഥാനമടക്കം 13 പോസ്റ്റുകളിലാണ് വിജയം.
◾https://dailynewslive.in/ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവെന്ന് പരാതി. 34 കാരിയായ കളമശ്ശേരി സ്വദേശി അനാമികയ്ക്ക് മരുന്ന് നല്‍കിയത് 61 കാരിയായ ലതികയുടെ എക്സ്-റേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് പരാതി. ചികിത്സിച്ച ഡോക്ടര്‍ക്കും എക്സ്-റേ വിഭാഗത്തിനുമെതിരെ അനാമിക പരാതി നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ പാലക്കാട് കെഎസ്ആര്‍ടിസിയുടെ പരിപാടിക്കിടെ ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാറിനെതിരെ മുന്‍ ജീവനക്കാരന്റെ ഒറ്റയാള്‍ പ്രതിഷേധം. പാലക്കാട്ടെ കെഎസ്ആര്‍ടിസിയുടെ ശിതീകരിച്ച ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. പ്രതിഷേധിച്ച ജീവനക്കാരനോട് വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്ന് മന്ത്രി മറുപടി നല്‍കി.
◾https://dailynewslive.in/ മലബാര്‍ മേഖലയിലെ വ്യായാമ പരിശീലന കൂട്ടായ്മക്കെതിരെ സിപിഎമ്മും സുന്നി സംഘടനകളും. മെക് 7ന് പിന്നില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെന്ന് സിപിഎം ആരോപിച്ചു. വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ മുന്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുമുണ്ടെന്നും ആരോപണം ഉയരുന്നു. സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടു.
◾https://dailynewslive.in/ മെക് സെവന്‍ കൂട്ടായ്മ വിവാദത്തില്‍ സിപിഎമ്മിന് മറുപടിയുമായി മെക് സെവന്‍ കൂട്ടായ്മയുടെ കാലിക്കറ്റ് ചീഫ് കോ-ഓഡിനേറ്റര്‍ ടിപിഎം ഹാഷിറലി. മെക് സെവന്‍ കൂട്ടായ്മക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയോ പോപ്പുലര്‍ ഫ്രണ്ടോ അല്ലെന്ന് കാലിക്കറ്റ് ചീഫ് കോഡിനേറ്റര്‍ ടി പിഎം ഹാഷിറലി പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അയച്ച കത്തും മേയര്‍ ബീന ഫിലിപ് പങ്കെടുക്കുന്ന പരിപാടിയുടെ ഫോട്ടോകളും സംഘാടകര്‍ പുറത്തുവിട്ടു.
◾https://dailynewslive.in/ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ മലയാളികളുടെ മോചനത്തിനായി റഷ്യന്‍ എംബസിക്ക് നല്‍കിയ അപേക്ഷയില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ഒരാഴ്ചക്കകം ഇവരെ നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എംബസിയില്‍ വിവരങ്ങള്‍ ഫോളോഅപ്പ് ചെയ്യാന്‍ ദില്ലി ഭദ്രാസനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ സിപിഎം പൊലീസില്‍ പരാതി നല്‍കും. 4.80 ലക്ഷം രൂപ മധു തിരിച്ചടയക്കാനുണ്ടെന്നും ലോക്കല്‍ സെക്രട്ടറിമാര്‍ പിരിച്ചെടുത്ത നല്‍കിയ പണമാണിതെന്നും അത് തിരിച്ചു കിട്ടിയേ മതിയാകൂ എന്നും സിപിഎം ആവശ്യപ്പെട്ടു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ അതാത് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി അറിയിച്ചു.
◾https://dailynewslive.in/ തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച ഡിവൈഎഫ്ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിക്കെതിരെ വെല്ലുവിളിയുമായി കാഞ്ഞങ്ങാട് ഡിവൈ.എസ് പി ബാബു പെരിങ്ങേത്ത്. തന്റെ തീവ്രവാദ ബന്ധം ഡി.വൈ.എഫ്.ഐ തെളിയിക്കണമെന്നാണ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ വെല്ലുവിളി. വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഇത് വരെ വിശ്വസിച്ചിരുന്ന എല്ലാ തരത്തിലുള്ള പാര്‍ട്ടി കൂറും വിടാന്‍ കുടുംബം മാനസികമായി തയ്യാറെടുത്തെന്നും ഡിവൈഎസ്പി പ്രതികരിച്ചു.
◾https://dailynewslive.in/ പൂരം കലക്കല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. സംഭവത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും അന്നത്തെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കും പങ്കുണ്ടെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾https://dailynewslive.in/ മനപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ റിമാന്‍ഡിലായ തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. ഇടക്കാല ജാമ്യം നല്‍കിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അല്ലുവിന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. അല്ലു അര്‍ജുനൊപ്പം അറസ്റ്റിലായ തീയറ്റര്‍ ഉടമകളും ജയില്‍ മോചിതരായി.
◾https://dailynewslive.in/ പുഷ്പ-2 എന്ന ചിത്രത്തിന്റെ റിലീസ് ദിവസം തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ തെലങ്കാന പോലീസ് നടന്‍ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പോലീസ് അവരുടെ ചുമതലയാണ് ചെയ്തതെന്ന് അദ്ദേഹം ആജ് തക് സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞു. തിയേറ്റര്‍ മാനേജ്‌മെന്റിനെയും പോലീസിനെയും അറിയിക്കാതെ അല്ലു അര്‍ജുന്‍ പ്രീമിയറിനായി തിയേറ്ററിലെത്തിയതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു .
◾https://dailynewslive.in/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭീമന്‍ ഓപ്പണ്‍ എ.ഐക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ഓപ്പണ്‍ എ.ഐയിലെ മുന്‍ ജീവനക്കാരനും ഇന്ത്യക്കാരനുമായ യുവാവിനെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓപ്പണ്‍ എ.ഐയിലെ മുന്‍ ഗവേഷകനായ സുചിര്‍ ബാലാജി (26)യെയാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടത്. നവംബര്‍ 26-ന് സംഭവിച്ച മരണത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്.
◾https://dailynewslive.in/ ദീപാവലി ദിനത്തില്‍ ദില്ലിയില്‍ നടന്ന ഇരട്ടക്കൊല കേസിലെ പ്രതി പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സോനു മട്ക എന്ന അനില്‍ ആണ് കൊല്ലപ്പെട്ടത്. ദില്ലി പൊലീസും യുപി പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.
◾https://dailynewslive.in/ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം പരിശോധിച്ചുവരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ തമിഴ്നാട് പിസിസി മുന്‍ അധ്യക്ഷന്‍ ഇ.വി.കെ.എസ്.ഇളങ്കോവന്‍ അന്തരിച്ചു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ടെക്സ്റ്റെയില്‍സ് സഹമന്ത്രി ആയിരുന്നു. ചെന്നൈയില്‍ രാവിലെ 10:15നായിരുന്നു അന്ത്യം.
◾https://dailynewslive.in/ ലോക്സഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും. പ്രതിപക്ഷത്ത് നിന്ന് രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. കഴിഞ്ഞ ദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രിയങ്ക ഗാന്ധി ഭരണഘടനയും, സംവരണവും സര്‍ക്കാര്‍ അട്ടിമറിക്കുകയാണന്ന് ആരോപിച്ചിരുന്നു.
◾https://dailynewslive.in/ പട്ടാള നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാര്‍ലമെന്റില്‍ 204 അംഗങ്ങള്‍ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ടു ചെയ്തു. ഭരണകക്ഷി അംഗങ്ങളും പ്രസിഡന്റിനെതിരെ വോട്ടു ചെയ്തു.
◾https://dailynewslive.in/ വനിതാ ക്രിക്കറ്റില്‍ വയനാടിന്റെ താരത്തിളക്കം കൂട്ടി വി.ജെ. ജോഷിത ഇന്ത്യന്‍ ടീമില്‍. മലേഷ്യയില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഇടംനേടിയാണ് ജോഷിത താരമായത്.
◾https://dailynewslive.in/ വനിതാ പ്രീമിയര്‍ ലീഗ് മിനി താരലേലം നാളെ ബെംഗളൂരുവില്‍ നടക്കും. ഉച്ചക്ക് മൂന്ന് മണിക്കാണ് ലേലം തുടങ്ങുക. സ്പോര്‍ട്സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും ലേലം തത്സമയം കാണാനാകും.
◾https://dailynewslive.in/ ദക്ഷിണ റെയില്‍വേയില്‍ ഇനിമുതല്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സല്‍ മാത്രമാണ് അയയ്ക്കാനാകുക. ചെറുകിട കച്ചവടക്കാരാണ് കൂടുതലായും ഈ സംവിധാനം ഉപയോഗിക്കുന്നത്. പാഴ്‌സല്‍ സര്‍വീസുകളില്‍ ലാഭകരം റെയില്‍വേയുടേതാണ് എന്നതാണ് ഇവര്‍ ഇതിലേക്ക് തിരിയാനുളള കാരണം. പാഴ്സലിന്റെ തൂക്കം കൂടുന്നതനുസരിച്ച് അധിക ടിക്കറ്റ് എടുക്കണമെന്ന നിബന്ധനയും റെയില്‍വേ മുന്നോട്ടുവെച്ചിട്ടുണ്ട്. ഉദാഹരണത്തിന് 1000 കിലോയുളള പാഴ്സല്‍ അയയ്ക്കുന്നതിന് ഇനി മുതല്‍ നാല് ടിക്കറ്റ് എടുക്കേണ്ടതുണ്ട്. രണ്ടുമാസം മുന്‍പാണ് പാഴ്‌സല്‍ നിരക്കില്‍ റെയില്‍വേ വര്‍ധന വരുത്തിയത്. തിങ്കളാഴ്ച മുതലാണ് പുതിയ നിബന്ധനകള്‍ നിലവില്‍ വരിക. അഞ്ചുമിനിറ്റില്‍ താഴെ ട്രെയിന്‍ നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ നിന്ന് അയയ്ക്കുന്ന പാഴ്‌സലുകള്‍ക്കു തൂക്കത്തിനനുസരിച്ചുള്ള നിരക്കിനു പുറമേ ലഗേജ് ടിക്കറ്റുകള്‍ കൂടി എടുക്കേണ്ടതുണ്ട്. ഏത് സ്റ്റേഷനിലേക്കാണോ അയയ്ക്കുന്നത് അവിടം വരെയുള്ള ജനറല്‍ ടിക്കറ്റ് എടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തൃശ്ശൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ജനറല്‍ ടിക്കറ്റിന് 540 രൂപയാണ് ഈടാക്കുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് 1000 കിലോയുടെ പാഴ്‌സല്‍ അയയ്ക്കാന്‍ ഇനി മുതല്‍ 2160 രൂപയ്ക്കാണ് ടിക്കറ്റ് എടുക്കേണ്ടി വരിക.
◾https://dailynewslive.in/ ഉപയോക്താക്കള്‍ക്കായി ട്രാസ്ലേറ്റര്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ ഉപയോക്താവിന് സ്വന്തം ഭാഷയില്‍ വായിക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാടസ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉപയോക്താവിന്റെ ആവശ്യാനുസരണം മാത്രമെ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളു. വാട്‌സ്ആപ്പ് വിവര്‍ത്തനങ്ങള്‍ ഓഫ്ലൈനില്‍ പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സന്ദേശങ്ങളുടെ വിവര്‍ത്തനങ്ങള്‍ ലഭിക്കുന്നതിന് ഭാഷാ പായ്ക്ക് മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്യാം. ഇന്റര്‍നെറ്റ് ലഭ്യമല്ലെങ്കിലും ഫീച്ചര്‍ പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്ത ഡാറ്റ ഉപയോഗിക്കുമ്പോള്‍ വിവര്‍ത്തനങ്ങള്‍ ഓഫ്ലൈനില്‍ നടക്കുന്നതിനാല്‍ ചില പിശകുകളോ കൃത്യതകുറവോ വന്നേക്കാം. ഫീച്ചര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകാന്‍ കുറച്ച് സമയം എടുത്തേക്കും. ഓട്ടോമേറ്റഡ് ട്രാന്‍സ്ലേറ്റര്‍ ടൂളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതും വാട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഫീച്ചര്‍ ലഭ്യമാകുന്നതോടെ ഏത് ഭാഷയിലുള്ള സന്ദേശങ്ങളും അനായാസം വിവര്‍ത്തനം ചെയ്ത് ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയിലേക്ക് മാറ്റാം.
◾https://dailynewslive.in/ മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്’. സംവിധായകനായി മോഹന്‍ലാലെന്ന താരത്തിന് പേര് സ്‌ക്രീനില്‍ തെളിയുന്നത് ബറോസിലൂടെയായതിനാലാണ് ആകാംക്ഷ. ബറോസിന്റെ റിലീസ് പാന്‍ ഇന്ത്യ ചിത്രമായിട്ടായിരിക്കും എന്നതും പ്രത്യേകതയാണ്. ബറോസിന്റെ കന്നഡ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ പാടുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കുകയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹന്‍ലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയന്‍ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹന്‍ലാലിന്റെ ബറോസ് കഥാപാത്രത്തിന് 300 വയസ്സാണെന്നും റിപ്പോര്‍ട്ടുണ്ട്.
◾https://dailynewslive.in/ അഭിനയ രംഗത്ത് 22 വര്‍ഷം തികച്ചിരിക്കുകയാണ് തൃഷയിപ്പോള്‍. 2002 ല്‍ സൂര്യ നായകനായെത്തിയ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് തൃഷ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ സൂര്യയ്ക്കൊപ്പം വീണ്ടും അഭിനയിക്കാനൊരുങ്ങുകയാണ് തൃഷ. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘സൂര്യ 45’ലാണ് തൃഷ നായികയായെത്തുന്നത്. സൂര്യയ്ക്കൊപ്പം ആറു, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിലും തൃഷ അഭിനയിച്ചിട്ടുണ്ട്. 2004 ല്‍ പുറത്തിറങ്ങിയ ആയുധ എഴുത്ത് എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ നായികാനായകന്‍മാരായെത്തിയത്. 2010ല്‍ പുറത്തിറങ്ങിയ തൃഷയുടെ മന്മദ അമ്പുവില്‍ സൂര്യ അതിഥി വേഷത്തിലും എത്തിയിരുന്നു. സൂര്യ 45 ല്‍ അഭിഭാഷകനായാണ് സൂര്യ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ആണ് സൂര്യ 45 നിര്‍മിക്കുന്നത്. എആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
◾https://dailynewslive.in/ ബുക്കിങ് ആരംഭിച്ച് പത്തു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം ബുക്കിംഗുമായി സ്‌കോഡ കൈലാഖ്. 2024 ഡിസംബര്‍ രണ്ടിനാണ് കൈലാഖിന്റെ പ്രീ ബുക്കിങ് ആരംഭിച്ചത്. ഡിസംബര്‍ 12 ആയപ്പോഴേക്കും പതിനായിരത്തിലധികം പേരാണ് ഈ വാഹനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. കൈലാഖിന്റെ വില തന്നെയാണ് വാഹനത്തിന് ഇത്രയേറെ സ്വീകാര്യത നല്‍കിയതെന്നു പറയാം. 7.49 ലക്ഷം രൂപയിലാരംഭിക്കുന്ന ഈ കുഞ്ഞന്‍ എസ് യു വിയുടെ ഉയര്‍ന്ന മോഡലിന് 14.40 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. കൂടാതെ അത്യാധുനിക ഫീച്ചറുകളും സുരക്ഷയും നിര്‍മാണ നിലവാരവും കൂടിയാകുമ്പോള്‍ കൈലാഖ് സ്‌കോഡയ്ക്ക് അഭിമാനമാകുമെന്നു ഉറപ്പാണ്. വാഹനത്തിന്റെ ഡെലിവറി 2025 ജനുവരി 27 നു ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമുള്ള കൈലാഖ് മോഡലായ ക്ലാസിക്കിന്റെ വില ആരംഭിക്കുന്നത് 7.89 ലക്ഷം രൂപ മുതല്‍. ക്ലാസിക്കിന്റെ അടുത്ത മോഡലാണ് സിഗ്നേച്ചര്‍. വില 11.40 ലക്ഷം മുതല്‍. ഏറ്റവും ഉയര്‍ന്ന വേരിയന്റായ പ്രസ്റ്റീജിന് വില 13.35 ലക്ഷം മുതല്‍ ആരംഭിക്കുന്നു.
◾https://dailynewslive.in/ പുരുഷകാമനകളും കൊടുംപാതകങ്ങളും, സ്ത്രീകളുടെ മോഹങ്ങളെയും വികാരങ്ങളെയും നിഷ്‌കരുണം തച്ചുടയ്ക്കുമ്പോള്‍, അവള്‍ മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍ക്കുകതന്നെ ചെയ്യും. പ്രതികാരാഗ്നിയായി ആണധികാരത്തെ ഉന്മൂലനം ചെയ്യുന്ന, പ്രേതജീവിതത്തെ അനാവരണം ചെയ്യുന്ന, വായനക്കാരനെ ത്രസിപ്പിക്കുന്ന രചനാശില്പം. പാപത്തിന്റെ ശമ്പളം മരണമാണെന്ന ആപ്തവാക്യത്തെ അര്‍ത്ഥവത്താക്കുന്ന നോവല്‍. പ്രണയവും അതിനൊത്ത കാപട്യവും ഉള്ളിലൊളിപ്പിച്ച് ജീവിക്കുന്ന നരാധമന്മാര്‍ക്കുള്ള താക്കീതാണ് ഈ കൃതി. ഗ്രാമീണജീവിതത്തിന്റെ നിഷ്‌കളങ്കതയും സ്‌ത്രൈണജീവിതത്തിന്റെ കരുത്തും പ്രകടമാക്കുന്ന കഥാപാത്രങ്ങള്‍. ‘കഴുകന്‍’. പ്രകാശന്‍ ചുനങ്ങാട്. ഗ്രീന്‍ ബുക്സ്. വില 153 രൂപ.
◾https://dailynewslive.in/ മാനസികാരോഗ്യം നിലനിര്‍ത്താന്‍ ഈ അഞ്ച് കാര്യങ്ങള്‍ ശീലമാക്കാം. ശാരീരികമായി സജീവമാകുന്നതും വ്യായാമം ചെയ്യുന്നതും ശരീരത്തിന് മാത്രമല്ല, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനും സഹായിക്കും. എയ്‌റോബിക് വ്യായാമങ്ങള്‍ വിഷാദത്തിന്റെ ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അടുപ്പമുള്ളവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. പങ്കുവെക്കല്‍ മാനസികാരോഗ്യത്തില്‍ പോസിറ്റീവായ ആഘാതം ഉണ്ടാക്കും. ഏകാന്തത മാനസിക ബുദ്ധിമുട്ടുകള്‍ കൂടാന്‍ ഇടയാക്കും. ഉറക്കത്തിന് നമ്മള്‍ കരുതുന്നതിലും മികച്ച രീതിയില്‍ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താനാകും. നന്നായി ഉറങ്ങുന്നത് മനസ് ശാന്തമാകാനും ഉന്മേഷത്തോടെ ഉണരാനും സഹായിക്കും. പതിവായി ഒരേ സമയത്ത് ഉറക്കം ക്രമീകരിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. രാത്രി വൈകി ടിവി കണ്ടിരിക്കുന്നതും മൊബൈല്‍ നോക്കുന്നതും ഒഴിവാക്കുകയും വേണം. ഭക്ഷണം ഒഴിവാക്കുന്നതും അനാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതും മാനസികാവസ്ഥയെ ബാധിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഉത്കണ്ഠ, വിഷാദം, സമ്മര്‍ദം തുടങ്ങിയവ മാനസികാരോഗ്യത്തെ തകര്‍ക്കാം. നമ്മുടെ ആശങ്കകളെയും വികാരങ്ങളെയും നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ (ജേണലിങ്, യോഗ, ശ്വസനവ്യായാമം) ശക്തിപ്പെടുത്തുന്നത് മനസിനെ ശാന്തമാക്കാന്‍ സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.81, പൗണ്ട് – 107.02. യൂറോ – 89.08, സ്വിസ് ഫ്രാങ്ക് – 94.83, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.00, ബഹറിന്‍ ദിനാര്‍ – 225.15, കുവൈത്ത് ദിനാര്‍ -275.39, ഒമാനി റിയാല്‍ – 220.37, സൗദി റിയാല്‍ – 22.56, യു.എ.ഇ ദിര്‍ഹം – 23.09, ഖത്തര്‍ റിയാല്‍ – 23.31, കനേഡിയന്‍ ഡോളര്‍ – 59.49.