◾https://dailynewslive.in/ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്ന് മന്ത്രി സജി ചെറിയാന്‍. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. മീഡിയ വഴി ഉന്നയിച്ച മൊഴിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സജി ചെറിയാന്‍, രഞ്ജിത്ത് അത് നിഷേധിച്ചില്ലെ എന്നും ചോദിച്ചു.
◾https://dailynewslive.in/ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിലെ വസ്തുതകള്‍ പരിശോധിക്കണമെന്ന് മന്ത്രി ആര്‍ ബിന്ദു. ഒരു സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോള്‍ നിജ സ്ഥിതി മനസിലാക്കണമെന്നും, ചില മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാരിന് മുന്നിലുളളതെന്നും ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന് എല്ലാം പരിശോധിച്ച ശേഷമേ നടപടികള്‍ എടുക്കാന്‍ സാധിക്കൂവെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഓഗസ്റ്റ് 22 ലെ വിജയി : ഉഷാകുമാരി.എം, കണ്ണങ്കര, ചേളന്നൂര്‍, കോഴിക്കോട്.*
◾https://dailynewslive.in/ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി നടി ശ്രീലേഖ മിത്ര. പക്ഷേ പരാതി നല്‍കാനും നടപടികള്‍ക്കുമായി കേരളത്തിലേക്ക് വരാനാകില്ല. താന്‍ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാന്‍ തയാറായാല്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നും ശ്രീലേഖ വ്യക്തമാക്കി.
◾https://dailynewslive.in/ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ കൃത്യമായി അന്വേഷണം നടത്തി എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സര്‍ക്കാരിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുമെന്നും, നടിയുടെ ആരോപണം അന്വേഷിക്കണമെന്നും ആരോപണം തെളിഞ്ഞാല്‍ രഞ്ജിത്തിനെ മാറ്റണമെന്നും സതീദേവി പറഞ്ഞു.
◾https://dailynewslive.in/ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച നടി ശ്രീലേഖ മിത്രക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന തെറ്റ് ചെയ്ത ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ അത്തരത്തില്‍ മുന്നോട്ടു പോകുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
*നൂറാം ഓണം ആഘോഷമാക്കി പുളിമൂട്ടില്‍ സില്‍ക്സ്*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾
◾https://dailynewslive.in/ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേരത്തെയും പരാതി നല്‍കിയിരുന്നു.
◾https://dailynewslive.in/ പവര്‍ ബ്ലോക്കിന് മേക്കപ്പ് ഇടുന്ന പണി മന്ത്രി സജി ചെറിയാന്‍ നിര്‍ത്തണമെന്നും സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിയണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മങ്കൂട്ടത്തില്‍. പരാതി കിട്ടിയാലേ കേസ് എടുക്കൂ എന്ന് പറയുന്നവര്‍ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ നടപടി എടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രഞ്ജിത്ത് ഈ സ്ഥാനത്തുനിന്ന് ഒഴിയും എന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ വിമര്‍ശിച്ചു. സജി ചെറിയാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കാന്‍ കൂട്ടുനിന്നുവെന്നും സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
◾https://dailynewslive.in/ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് അദ്ദേഹം തെളിയിക്കുകയാണെന്നും അദ്ദേഹത്തിന് പാര്‍ട്ടി ക്ലാസ് കൊടുക്കണമെന്നും സംവിധായകന്‍ ആഷിഖ് അബു. ഈ വിഷയം സംസാരിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണമെന്നും പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തില്‍ മാത്രം ഒതുങ്ങുകയാണ് സജി ചെറിയാനെന്നും ആഷിഖ് അബു വിമര്‍ശിച്ചു. മന്ത്രിയെ തിരുത്താന്‍ പാര്‍ട്ടി തയാറാവണമെന്നും രഞ്ജിത്തിനെ പദവിയില്‍ നിന്നു മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും നടിയുടേത് ആരോപണമല്ല, വെളിപ്പെടുത്തലാണെന്നും ആഷിഖ് അബു വ്യക്തമാക്കി.
◾https://dailynewslive.in/ ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്‌കാരിക മന്ത്രി ആരോപണ വിധേയനായ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. രഞ്ജിത്തിനെ മഹാപ്രതിഭ എന്ന് പറഞ്ഞ് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മന്ത്രി രാജി വയ്ക്കണമെന്നും സാന്ദ്രാ തോമസ് ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കോടതി പറയുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍. കോടതി പറഞ്ഞാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇരകള്‍ പരാതി നല്‍കിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമ നയം ഉടന്‍ രൂപീകരിക്കുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതകരണവുമായി നടിയും ബി ജെ പി നേതാവുമായ ഖുശ്ബു. ഇരകളായവര്‍ ദുരനുഭവങ്ങള്‍ ധൈര്യത്തോടെ തുറന്നു പറയണമെന്നും, ഇനിയും മുഖം മറച്ചിരിക്കേണ്ട കാര്യമില്ലെന്നും ഹേമ കമ്മറ്റി റിപ്പോര്‍ട്ട് രാഷ്ട്രീയവല്‍ക്കരിക്കാനില്ലെന്നും അവര്‍ പറഞ്ഞു. കൂടാതെ രഞ്ജിത്തിനെതിരായ ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഖുശ്ബു വ്യക്തമാക്കി.
◾https://dailynewslive.in/ എല്ലാക്കാലത്തും ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിന് നടന്‍ ഇന്ദ്രന്‍സ്. കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ദ്രന്‍സിന്റെ മറുപടി. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ മലയാളത്തിലെ നടികളെ പോലും അറിയില്ല, പിന്നെയല്ലേ ബംഗാളി നടി എന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. ‘
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പോക്‌സോ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. അല്‍ത്തിയ സ്ത്രീ കൂട്ടായ്മയ്ക്കുവേണ്ടി സാമൂഹിക പ്രവര്‍ത്തക പി.ഇ. ഉഷയാണ് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്.
◾https://dailynewslive.in/ കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയുമായി പൊലീസ് കേരളത്തിലേക്ക്. കുട്ടിയുമായി നാളെ പൊലീസ് സംഘം തിരുവനന്തപുരത്തെത്തും. കുട്ടിയെ കണ്ടെത്തി സുരക്ഷിതയായി തിരിച്ചയക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമെന്ന് വിശാഖപട്ടണത്തെ മലയാളികള്‍ പറഞ്ഞു. നാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ തീരുമാനമെടുക്കും.
◾https://dailynewslive.in/ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടെന്നു വച്ച പുലിക്കളി വീണ്ടും നടത്താന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 18 ന് നാലാം ഓണ നാളിലാണ് പുലിക്കളി നടക്കുക. പുലിക്കളിസംഘങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ ധനസഹായവും നല്‍കും. ആറു സംഘങ്ങളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തേക്കും.
◾https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. സെപ്റ്റംബര്‍ 2 ന് പ്രത്യേക പ്രവേശനോല്‍സവം നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസി 3 ബസ് സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഏഴ് വയസുകാരന്റെ തുടയില്‍ സൂചി തുളച്ചു കയറിയ സംഭവത്തില്‍ കൂട്ട നടപടിക്ക് നീക്കം. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സിങ് ജീവനക്കാര്‍ അടക്കമുള്ളവരെ ഉടന്‍ സ്ഥലം മാറ്റും. സംഭവത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ഡിഎംഎയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
◾https://dailynewslive.in/ സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നടന്‍ ഇന്ദ്രന്‍സ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് തന്റെ അറുപത്തി എട്ടാം വയസില്‍ ഇന്ദ്രന്‍സ് ഏഴാം ക്ലാസ് പരീക്ഷ എഴുതുന്നത്. മന്ത്രി വി ശിവന്‍കുട്ടി നടന് അഭിനന്ദനങ്ങള്‍ അറിയിച്ചു.
◾https://dailynewslive.in/ ചേര്‍ത്തലയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കായംകുളം കരീലക്കുളങ്ങര സ്വദേശി ജഗതാണ് മരിച്ചത്. ഡി വൈ എഫ് ഐ കരീലക്കുളങ്ങര മേഖല കമ്മറ്റിയംഗമാണ് ജഗത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ഋഷിദേവിന് പരിക്കേറ്റു.
◾https://dailynewslive.in/ റിയാദ് ഒഐസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് നിര്യാതനായി. അര്‍ബുദ ബാധിതനായി നാട്ടില്‍ പോയി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച രാവിലെ 7.30ഓടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
◾https://dailynewslive.in/ കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ അന്വേഷണ സംഘം കോടതിയില്‍. കൊല്‍ക്കത്തയിലെ വിചാരണ കോടതിയിലാണ് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയത്. നിലവില്‍ അറസ്റ്റിലായ ആശുപത്രി സിവില്‍ വളണ്ടിയര്‍ സഞ്ജീവ് റോയിക്ക് മാത്രമേ കൊലപാതകത്തില്‍ പങ്കുള്ളൂവെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
◾https://dailynewslive.in/ അന്യഗ്രഹജീവികള്‍ ഉണ്ടെങ്കില്‍ അവയുമായുള്ള സമ്പര്‍ക്കം മനുഷ്യന് അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്. ഭൂമിയിലെ ജീവന്‍ ഒരു പൊതു പൂര്‍വികനില്‍ നിന്നാണ് പരിണമിച്ചതെന്നും അന്യഗ്രഹ ജീവികള്‍ വ്യത്യസ്തമായ ജനിതക, പ്രോട്ടീന്‍ ഘടനകള്‍ ഉള്ളവരായിരിക്കാമെന്നും ഇതിന് കാരണമായി എസ് സോമനാഥ് ചൂണ്ടിക്കാണിച്ചു.
◾https://dailynewslive.in/ നേപ്പാളിലെ താനാഹുന്‍ ജില്ലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 41 ആയി. മഹാരാഷ്ട്ര ടൂറിസം മന്ത്രി ഗിരീഷ് മഹാജനാണ് മരണവിവരം സ്ഥിരീകരിച്ചത്. അപകടത്തില്‍പ്പെട്ടവരുടെ കൃത്യമായ കണക്ക് ഇനിയും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പാകിസ്ഥാനില്‍ പൊലീസ് വാഹന വ്യൂഹത്തിന് നേരെ കവര്‍ച്ചാസംഘം നടത്തിയ ആക്രമണത്തില്‍ 11 പൊലീസുകാര്‍ കൊല്ലപ്പെട്ടു. 9 പേര്‍ക്ക് പരിക്ക്. യഹിം യാര്‍ ഖാനില്‍ വച്ചാണ് തോക്കും ഗ്രനേഡുകളുമുപയോഗിച്ച് കവര്‍ച്ചാ സംഘം ആക്രമണം നടത്തിയത്. പഞ്ചാബ് പ്രവിശ്യയിലെ കിഴക്കന്‍ മേഖലയിലാണ് പൊലീസിനെ കവര്‍ച്ചാ സംഘം ആക്രമിച്ചത്.
◾https://dailynewslive.in/ പശ്ചിമ ജര്‍മനിയിലെ സോലിങ്കന്‍ നഗരത്തില്‍ ആഘോഷത്തിനിടെ ഉണ്ടായ കത്തി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം നഗര മധ്യത്തില്‍ നടന്ന ആഘോഷത്തിനിടയിലായിരുന്നു ആക്രമണം. അജ്ഞാതനായ ഒരാള്‍ നിരവധി ആളുകളെ ആക്രമിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശദമാക്കുന്നത്.
◾https://dailynewslive.in/ റഷ്യ യുക്രൈയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയില്‍ നടത്തണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടെന്നും ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും സമാധാന നീക്കങ്ങളില്‍ പ്രധാന പങ്ക് വഹിക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു. ഇന്ത്യ ഉടന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സെലന്‍സ്‌കി വ്യക്തമാക്കി.
◾https://dailynewslive.in/ ഗാസ അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് അമേരിക്ക. പുതിയ വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ പിന്മാറ്റം അനിവാര്യമെന്നാണ് ജോ ബൈഡന്‍ വിശദമാക്കിയിരിക്കുന്നത്. ആവശ്യം ഇസ്രയേല്‍ അംഗീകരിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇക്കാര്യം വിശദമാക്കിയത്.
◾https://dailynewslive.in/ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ആഭ്യന്തര മത്സരങ്ങളിലും ഇനി കളിക്കില്ലെന്ന് 38കാരനായ ധവാന്‍ പറഞ്ഞു. 2010ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് പടിയിറങ്ങുന്നത്.