◾https://dailynewslive.in/ തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരിക്കായി കന്യാകുമാരിയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. കുട്ടിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുട്ടിയുടെ പിതാവും മാതാവും അടങ്ങുന്ന അസം സ്വദേശികളായ കുടുംബം. കന്യാകുമാരി പൊലീസും തെരച്ചില്‍ നടത്തുന്നുണ്ട്.
◾https://dailynewslive.in/ അസം സ്വദേശിനിയായ 13കാരി തസ്മിദിനെ കണ്ടെത്താനായി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്. കന്യാകുമാരിയില്‍ കുട്ടി എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതില്‍ കുട്ടിയെ കണ്ടെത്താനായില്ല. കന്യാകുമാരിയില്‍ നിന്ന് ട്രെയിനുകളിലും പൊതുസ്ഥലങ്ങളിലും പോലിസ് അന്വേഷണം തുടരുകയാണ്.
*കെ.എസ്.എഫ്.ഇ*
*
class="selectable-text copyable-text x117nqv4">സ്‌ക്രീന്‍ ഷോട്ട് മത്സരം*സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഓഗസ്റ്റ് 20 ലെ വിജയി : പ്രദീപ് കുമാര്‍, താന്നിത്തോട്, പത്തനംതിട്ട*
◾https://dailynewslive.in/ ഹേമ കമ്മീഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് വി.ഡി.സതീശന്‍. ഹേമ കമ്മീഷന്‍ കൊടുത്ത കത്തില്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് അവര്‍ പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. പോക്സോ നിയമപ്രകാരം വരെ കേസെടുക്കേണ്ട കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍സ്വമേധയാ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മുഖ്യമന്ത്രി റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചു. റിപ്പോര്‍ട്ട് പുറത്ത് വന്നത് സര്‍ക്കാരിന്റെ കഴിവ് കൊണ്ടല്ല, മറിച്ച് വിവരാവകാശ കമ്മീഷന്‍ ധൈര്യത്തോടെ മുന്നോട്ട് വന്നതുകൊണ്ടാണ്. സിനിമയെ നിയന്ത്രിക്കുന്ന അധോലോക സംഘം ആരാണെന്നും, ആരാണ് ആ സംഘത്തിന് സഹായം ചെയ്യുന്നതെന്നും അവര്‍ ചോദിച്ചു.
◾https://dailynewslive.in/ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ അനുകൂലസാഹചര്യം വന്നാല്‍ തുടരാന്‍ തയ്യാറെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇടവിട്ട് പശ്ചിമഘട്ടത്തില്‍ പെയ്ത മഴയില്‍ പുഴയിലെ ഒഴുക്ക് കൂടിയിരുന്നുവെന്നും മുങ്ങല്‍ സംഘത്തിന് ഇറങ്ങി തെരച്ചില്‍ നടത്താനുള്ള സാഹചര്യം ദിവസങ്ങളോളം ഉണ്ടായിരുന്നില്ലെന്നും മുങ്ങല്‍ വിദഗ്ധരുടെ ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് മുങ്ങലിന് അനുവദിക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. മരിച്ചവര്‍ക്കുള്ള ധനസഹായമോ അവരുടെ കുടുംബങ്ങള്‍ക്കുള്ള പുനരധിവാസത്തിന്റെ വിവരങ്ങളോ ഉണ്ടോ എന്ന് കോടതി ചോദിച്ചു. അത് കൂടി ചേര്‍ത്ത് പുതിയ റിപ്പോര്‍ട്ട് നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ എതിര്‍വാദങ്ങള്‍ ഉണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരോടും കോടതി നിര്‍ദേശിച്ചു.
*നൂറാം ഓണം ആഘോഷമാക്കി പുളിമൂട്ടില്‍ സില്‍ക്സ്*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :
www.pulimoottilonline.com◾https://dailynewslive.in/ പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെതിരായ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ഇടത് എംഎല്‍എ പി.വി.അന്‍വര്‍ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍. അപകീര്‍ത്തികരവും ദുരുദ്ദേശ്യപരവുമായ പരാമര്‍ശങ്ങളില്‍ അപലപിച്ചുകൊണ്ടാണ് അന്‍വര്‍ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
◾https://dailynewslive.in/ എസ്പി എസ്.ശശിധരനെ വിമര്‍ശിച്ചതിന് മാപ്പ് പറയില്ലെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍. ‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട്, ഇനിയും വേണോ മാപ്പെന്നും’ സമൂഹമാധ്യമത്തില്‍ അന്‍വര്‍ പരിഹസിച്ചു. മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ വിവിധ ആദിവാസി-ദലിത് സംഘടനകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. ഉത്തരേന്ത്യയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️
ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കേരള ബ്രാന്‍ഡ് ലൈസന്‍സുകള്‍ ഇന്ന് മുതല്‍ ലഭ്യമാകുന്നതോടെ കേരളം മറ്റൊരു ചുവടുവെപ്പിന് സാക്ഷ്യം വഹിക്കുകയാണെന്ന് മന്ത്രി പി രാജീവ്. കേരള ബ്രാന്‍ഡില്‍ ഇറങ്ങുന്ന ഉല്‍പ്പന്നങ്ങളായിരിക്കണം ഇനി മുതല്‍ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍. കേരളത്തില്‍ നിന്ന് തന്നെ ശേഖരിച്ച അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഇവിടെ തന്നെ നിര്‍മിച്ച ഉത്പന്നങ്ങള്‍ ആകണം ബ്രാന്‍ഡിനായി അപേക്ഷിക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്ത കുടുംബത്തിന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ. ഓഗസ്റ്റ് 19നാണ് സംഭവം നടന്നത്. ഷിര്‍ദ്ദിയില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസില്‍ ആണ് കുടുംബം യാത്ര ചെയ്തിരുന്നത്. കുടുംബം ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു.
◾https://dailynewslive.in/ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. കൊച്ചിയില്‍ അസാധാരണമായ വേഗത്തില്‍ കാറ്റുവീശി. പലയിടത്തും മരം കടപുഴകി വീണു. ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ യാത്ര തടസപ്പെട്ടു. പാലരുവി എക്സ്പ്രസും ആലപ്പുഴ വഴി പോകേണ്ട ഏറനാട് എക്സ്പ്രസും പിടിച്ചിട്ടു.
◾https://dailynewslive.in/ ആലപ്പുഴയില്‍ സ്‌കൂട്ടറില്‍ പോകുന്നതിനിടെ തെങ്ങ് വീണ് യുവാവിന് ഗുരുതര പരിക്ക്. നിലമ്പൂര്‍ സ്വദേശി താജുദീനാ (19) ണ് പരിക്കേറ്റത്. ഇടിയപ്പ വില്‍പ്പനക്കായി കടകളിലേക്ക് പോകുമ്പോള്‍ അമ്പലപ്പുഴ വളഞ്ഞ വഴി എസ്എന്‍ കവല ജംഗ്ഷന് കിഴക്ക് ഭാഗത്തായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾https://dailynewslive.in/ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയില്‍ പെരുമ്പാവൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി . ആതിരയുടെ ഫോണില്‍ നിന്ന് ലോണ്‍ ആപ്പ് മെസ്സേജുകള്‍ കണ്ടെത്തി. നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും എന്നായിരുന്നു ഭീഷണി. അങ്ങനെ ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി മറുപടി നല്‍കിയിട്ടുണ്ട്. ഫോണ്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഭീഷണി സന്ദേശം എത്തിയത് പാകിസ്ഥാന്‍ നമ്പറില്‍ നിന്നെന്നാണെന്ന് പൊലീസ് പറയുന്നു.
◾https://dailynewslive.in/ ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിര്‍മ്മാണം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ച്ചത്തേക്കാണ് ഇടക്കാല ഉത്തരവ്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയോട് സാവകാശം തേടി. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.
◾https://dailynewslive.in/ കാസര്‍കോട് ജില്ലയിലുടനീളം 4ജി കണക്ടിവിറ്റി എത്തിക്കാനൊരുങ്ങി പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍. കാസര്‍കോട് ടെലിഫോണ്‍ എക്‌സ്ചേഞ്ച്, തളങ്കര, കാസര്‍കോട് ഫോര്‍ട്ട്, വിദ്യാനഗര്‍, നുള്ളിപ്പാടി, കളനാട്, സൗത്ത് കളനാട്, ചെമ്മനാട് എന്നീ ഭാഗങ്ങളിലാണ് 4ജി സേവനം പൂര്‍ണസജ്ജമായത്. രണ്ടാംഘട്ടത്തില്‍ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലായി 20 ടവറുകള്‍ ഒരുങ്ങും.
◾https://dailynewslive.in/ കണ്ണൂര്‍ ധര്‍മ്മടം പിണറായി വില്ലേജില്‍, 285 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷന്‍ ഹബ്ബിന്റെ നിര്‍മ്മാണോദ്ഘാടനം ഓഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
◾https://dailynewslive.in/ വയനാട് നല്ലന്നൂരില്‍ നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ വനംവകുപ്പ് കാട്ടില്‍ തുറന്ന് വിട്ടു . നിരവധി വളര്‍ത്ത് മൃഗങ്ങളെ പുലി പിടികൂടിയതിനെ തുടര്‍ന്ന് നല്ലന്നൂരില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ഇതില്‍ ഇന്നലെ വൈകിട്ടോടെ പുലി കുടുങ്ങുകയായിരുന്നു.
◾https://dailynewslive.in/ തമിഴ്നാട് കൃഷ്ണഗിരിയില്‍ വ്യാജ എന്‍സിസി ക്യാംപില്‍ പങ്കെടുത്ത 13 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോര്‍ട്ടില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്‍. കൃഷ്ണഗിരിയിലെ സ്വകാര്യ സ്‌കൂളില്‍ വച്ച് നടന്ന വ്യാജ എന്‍സിസി ക്യാംപില്‍ വച്ചാണ് അതിക്രമം നടന്നത്. സംഭവത്തില്‍ ക്യാംപ് സംഘടിപ്പിച്ചവര്‍ അടക്കമുള്ള 11 പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
◾https://dailynewslive.in/ റഷ്യ -യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ കാഴ്ചപാട്, വ്ളോദിമിര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോളണ്ട്, യുക്രെയിന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി യാത്ര തിരിക്കും മുമ്പ് നല്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും മോദി വ്യക്തമാക്കി.
◾https://dailynewslive.in/ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ അമേരിക്കയിലെ ‘ഗ്ലോബല്‍ ഫിനാന്‍സ്’ മാഗസിന്‍ ആഗോളതലത്തിലെ മികച്ച സെന്‍ട്രല്‍ ബാങ്കറായി തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ദാസ് ഈ നേട്ടം കൈവരിക്കുന്നത്. ‘എ+ ‘ റേറ്റിംഗ് ലഭിച്ച മൂന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് ദാസ് ഉള്ളത്. ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
◾https://dailynewslive.in/ ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ ആവശ്യം ഇന്ത്യ തള്ളിയേക്കും. രാജ്യത്ത് പടര്‍ന്ന വിപ്ലവത്തെ ഹസീന അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്നും പുതിയ ഒന്‍പത് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബംഗ്ലാദശ് ഇന്ത്യയെ അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ ഹസീനയെ വിചാരണ ചെയ്യാന്‍ ആവശ്യപ്പെടുന്നുവെന്നും നിയമപരമായ വഴിയിലൂടെ അവരെ കൈമാറണമെന്നും ഇന്ത്യക്ക് നല്‍കിയ സന്ദേശത്തില്‍ ബംഗ്ലാദേശ് ആവശ്യപ്പെട്ടു.