yt cover 23

https://dailynewslive.in/ സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ റിട്ട.ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്ത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകള്‍ക്കെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ മേഖലയില്‍ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ടെന്നും ഏജന്റുമാരും മേഖലയില്‍ ലൈംഗിക ചൂഷണത്തിനടക്കം പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളും സംവിധായകരും നിര്‍ബന്ധിക്കുന്നുവെന്നും സഹകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.

https://dailynewslive.in/ 233 പേജുകളുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടാണ് ഇന്ന് പുറത്തുവന്നത്. ഇതില്‍ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണമെന്നും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നിര്‍മാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണമെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുതെന്നും വനിതകളോട് അശ്ലീലം പറയരുതെന്നും തുല്യ പ്രതിഫലം നല്‍കണമെന്ന് തുടങ്ങി വിവിധ നിര്‍ദേശങ്ങളാണ് കമ്മിറ്റി മുന്നോട്ട് വെച്ചിരിക്കുന്നത്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഓഗസ്റ്റ് 18 ലെ വിജയി : മന്‍സൂര്‍.സി.കെ, പൊക്കുണ്ട്, കുറുമാത്തൂര്‍, കണ്ണൂര്‍*

https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു. ഇന്ന് തന്നെ സിംഗില്‍ ബഞ്ചിനെ സമീപിച്ചാല്‍ കേസ് ഇന്നുതന്നെ പരിഗണിക്കുമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു.

https://dailynewslive.in/ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. രണ്ടരയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ സ്റ്റേ നേടാനായിരുന്നു ശ്രമം. എന്നാല്‍ ഉച്ചക്ക് ശേഷം ഡിവിഷന്‍ ബെഞ്ച് സിറ്റിംഗ് ഇല്ലാത്തത്കാരണം ഇദ്ദേഹത്തിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കില്ല.

https://dailynewslive.in/ വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. അതേസമയം വായ്പ എഴുതി തള്ളുന്നതില്‍ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. വായ്പ പൂര്‍ണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാന്‍ സമിതിക്ക് അധികാരമില്ല. കൃഷിയിടവും കൃഷിയും നശിച്ചവരുടെ വായ്പ എഴുതി തള്ളാന്‍ സമിതി ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. 12 ബാങ്കുകളിലായി 3220 പേര്‍ 35.32 കോടി രൂപയാണ് വായ്പ എടുത്തിട്ടുള്ളത്. അതില്‍ 2460 പേര്‍ എടുത്തിട്ടുള്ളത് കൃഷി വായ്പയാണ്. അത് 19.81 കോടി രൂപയാണ്. 245 ചെറുകിട സംരംഭകരെടുത്തത് 3.4 കോടി രൂപയുടെ വായ്പയാണ്.

*നൂറാം ഓണം ആഘോഷമാക്കി പുളിമൂട്ടില്‍ സില്‍ക്സ്*

മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ വയനാട്ടിലെ ദുരിതബാധിതരുടെ വായ്പ ബാങ്കുകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടല്‍, ഇതൊന്നും പരിഹാര മാര്‍ഗമല്ലെന്നും ദുരന്തം നടന്ന പ്രദേശത്തെ മുഴുവന്‍ കടങ്ങളും പൂര്‍ണമായും എഴുതിത്തളളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടബാധ്യത സര്‍ക്കാര്‍ ബാധ്യതയായി ഏറ്റെടുക്കേണ്ട അവസ്ഥയില്ലെന്നും ബാങ്കുകള്‍ തന്നെ അത് വഹിക്കണമെന്നും ബാങ്കുകള്‍ക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും എസ്എല്‍ബിസി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ വയനാട്ടിലെ ദുരിതബാധിതര്‍ക്കുളള സര്‍ക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടില്‍ വന്നതിന് പിന്നാലെ വായ്പാ ഇഎംഐ പിടിച്ച സംഭവത്തില്‍ കേരളാ ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം. യുവജന സംഘടനകളായ ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് ,യൂത്ത് ലീഗ്, യുവമോര്‍ച്ച അടക്കമുള്ള സംഘടനകളാണ് ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചത്. ദുരിത ബാധിതരുടെ പണം അക്കൗണ്ടില്‍ നിന്നും പിടിച്ച ബാങ്ക് മാനേജര്‍ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

https://dailynewslive.in/ വയനാട്ടില്‍ ദുരിതബാധിതരുടെ അക്കൗണ്ടിലെത്തിയ സര്‍ക്കാര്‍ ധനസഹായം വായ്പാ ഇഎംഐ യിലേക്ക് പിടിച്ച കേരള ഗ്രാമീണ്‍ ബാങ്ക് തിരുത്തല്‍ നടപടി തുടങ്ങി. ഇഎംഐ തുക പിടിച്ച 3 പേര്‍ക്ക് പണം തിരികെ നല്‍കിയെന്ന് കേരളാ ഗ്രാമീണ്‍ ബാങ്ക് അറിയിച്ചു. ഇ എംഐ പിടിച്ചത് സാങ്കേതിക പിഴവ് മൂലമാണെന്നും, പണം ഉടന്‍ തന്നെ റീഫണ്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു. പിഴവ് സംഭവിച്ചെങ്കില്‍ തിരുത്തുമെന്നും ,കേന്ദ്ര സര്‍ക്കാരിന്റെയും റഗുലേറ്റര്‍ ബോഡിയുടെയും നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും ബാങ്ക് ചെയര്‍പേഴ്സണ്‍ വിശദീകരിച്ചു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..

*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കെ.ടി.ഡി.സി ചെയര്‍മാനും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശിക്കെതിരെ സിപിഎം അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയും ജില്ലാ സമ്മേളനം ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയുമാണ് പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ശശിയെ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

https://dailynewslive.in/ പി.കെ. ശശിക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അദ്ദേഹം നിലവിലെ ചുമതലകളില്‍ അതുപോലെ തുടരുമെന്നും നിലവില്‍ പി.കെ ശശി ജില്ലാ കമ്മിറ്റി അംഗമാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പി.കെ. ശശിക്കെതിരായ നടപടിയെക്കുറിച്ച് താനറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷും പ്രതികരിച്ചു. ഇന്നലെ എന്താണ് തീരുമാനം ഉണ്ടായതെന്ന് താനറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവായ എംഎം മണി എംഎല്‍എ. ഇടുക്കിയില്‍ നിന്നുള്ള ആളുകളെ ഇറക്കി വിടാന്‍ ദൈവം തമ്പുരാന്‍ മുഖ്യമന്ത്രിയായാലും കഴിയില്ല. വനം വകുപ്പ് ഇനിയും പ്രശ്‌നം ഉണ്ടാക്കിയാല്‍, പുറത്ത് ഇറങ്ങി നടക്കാന്‍ വിഷമിക്കും. സംഘടിതമായി സമരം നടത്തേണ്ട സമയമാണിത്. സര്‍ക്കാര്‍ നമ്മുടേതാണെന്ന് നോക്കേണ്ട കാര്യമില്ലെന്നും എം എം മണി പറഞ്ഞു.

https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തെ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ ഇന്ന് സന്ദര്‍ശിക്കും. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ എത്തിയാണ് കൂടിക്കാഴ്ച. കുടുംബത്തിന്റെ ആവശ്യ പ്രകാരം പലതവണ ഗംഗാവലി പുഴയില്‍ ഇറങ്ങി മല്‍പെ തെരച്ചില്‍ നടത്തിയിരുന്നു. ലോറിയില്‍ മരം കെട്ടിയ കയര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും അര്‍ജുനെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല.

https://dailynewslive.in/ സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ടില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കേന്ദ്രവിഹിതത്തിന്റെ ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ്. നിലവില്‍ വൈദ്യുതി പ്രതിസന്ധിയില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍ദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്ന് കെഎസ്ഇബി അറിയിപ്പ് നല്‍കിയിരുന്നു.

https://dailynewslive.in/ ശബരിമല സന്നിധാനത്ത് ഒന്നരവര്‍ഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ എത്രയും പെട്ടെന്നു തന്നെ നീക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 6,65,127 ടിന്‍ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിര്‍ദേശം വന്നെങ്കിലും നടപടികള്‍ നീണ്ടുപോയി. ഇപ്പോള്‍ ആറര ലക്ഷത്തിലധികം ടിന്‍ അരവണ വളമാക്കി മാറ്റാനാണ് ഏറ്റുമാനൂര്‍ ആസ്ഥാനമായ കമ്പനി കരാറെടുത്തിരിക്കുന്നത്.

https://dailynewslive.in/ മലപ്പുറം കണ്ടനകത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. നിരവധി മോഷണ കേസുകളില്‍ പ്രതിയായ രണ്ട് പേര്‍ അടക്കമുള്ള പ്രതികളാണ് അറസ്റ്റിലായത്. കോലോളമ്പ് സ്വദേശി പ്രശാന്ത് എന്ന കീടം പ്രശാന്ത്, പൊന്നാനി സ്വദേശി അന്‍സാര്‍ എന്ന ചട്ടി അന്‍സാര്‍, മാട്ടം സ്വദേശി നൗഷാദ് അലി എന്നിവരാണ് പിടിയിലായത്.

https://dailynewslive.in/ കപ്പല്‍ ജോലിക്കിടെ ആലപ്പുഴ പുന്നപ്ര സ്വദേശി വിഷ്ണുവിനെ കാണാതായി ഒരു മാസമായിട്ടും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും ലഭിച്ചിക്കുന്നില്ലെന്ന് കുടുംബം. നീതി തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിഷ്ണുവിന്റെ കുടുബം. ചെന്നൈ ആസ്ഥാനമായ ഡെന്‍സായ് മറൈന്‍ കാര്‍ഗോ ഷിപ്പിങ് കമ്പനിയിലെ SSI റസല്യൂട്ട് എന്ന ചരക്ക് കപ്പലിലെ ട്രെയിനി വൈപ്പറായിരുന്നു വിഷ്ണു.

https://dailynewslive.in/ മലയാളി നഴ്സ് യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. വോര്‍സെറ്റ് ഷെയറിലെ റെഡ്ഡിച്ച് അല്ക്സാണ്ട്ര എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായിരുന്ന സോണിയ സാറ ഐപ്പാണ് നിര്യാതയായത്. കോട്ടയം ചിങ്ങവനം സ്വദേശിനിയായ സോണിയ നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരികെ കഴിഞ്ഞദിവസമാണ് യുകെയിലെത്തിയത്.

https://dailynewslive.in/ ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലര്‍ച്ചെ 12 .30 ആയിരുന്നു അപകടം. ഭരണങ്ങാനം മേരിഗിരി ജംഗ്ഷനില്‍ ഫ്ലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മുറിയെടുത്തതായിരുന്നു അമ്പാടി സന്തോഷ്. മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നും കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.

https://dailynewslive.in/ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട വനിതാ യുവഡോക്ടര്‍ അതിക്രൂര പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ 14 ഇടത്ത് മുറിവുകളുണ്ട്. തലയിലും മുഖത്തും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളുണ്ട്. ഓഗസ്റ്റ് 9നാണ് മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പിജി ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയാണ് ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിവില്‍ പൊലീസ് വളണ്ടിയറായ സഞ്ജയ് റോയി അറസ്റ്റിലായി. എന്നാല്‍ ഒന്നിലധികം പ്രതികളുണ്ടെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബവും ഡോക്ടര്‍മാരും പരാതി ഉന്നയിച്ചു.

https://dailynewslive.in/ ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ബസ്സിനുള്ളില്‍ കൗമാരക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ദെഹ്റാദൂണ്‍ അന്തഃസംസ്ഥാന ബസ് ടെര്‍മിനലിലാണ് ഞെട്ടിക്കുന്ന സംഭവം. ഡ്രൈവര്‍മാര്‍ അടക്കം 5 പേര്‍ പിടിയില്‍. പ്രതികളില്‍ ഒരാള്‍ യുപി സ്വദേശിയും മറ്റുള്ളവരെല്ലാം ഉത്തരാഖണ്ഡുകാരുമാണ്.

https://dailynewslive.in/ കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവിനെ പ്രശംസിച്ച് യുണിസെഫ് . മധ്യപ്രദേശിലെ 19 ലക്ഷം പെണ്‍കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 57.18 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്ത സമഗ്ര ശിക്ഷ സാനിറ്റേഷന്‍ ആന്‍ഡ് ഹൈജീന്‍ സ്‌കീം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 11-ന് ഭോപ്പാലിലായിരുന്നു ഇതിന്റെ ഔദ്യോഗിക തുടക്കം.

https://dailynewslive.in/ കരുണാനിധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് പ്രത്യേക നാണയം പുറത്തിറക്കിയ ചടങ്ങിലേക്ക് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ ക്ഷണിച്ചത് ബിജെപിയുമായുള്ള രഹസ്യ ബാന്ധവത്തിന്റെ തെളിവാണെന്നു പറഞ്ഞ അണ്ണാഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബിജെപിയുമായി രഹസ്യ ബന്ധത്തിന്റെ ആവശ്യം ഡിഎംകെയ്ക്കില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. പതുങ്ങിപ്പോയി ബന്ധം സ്ഥാപിക്കുന്നത് എടപ്പാടിയുടെ സ്വഭാവമാണെന്നും ഡിഎംകെയുടെ ആശയങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും സ്റ്റാലിന്‍ വിശദീകരിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചടങ്ങില്‍ പങ്കെടുത്തിരുന്നു.

https://dailynewslive.in/ പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാമില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വിരട്ടിയോടിക്കാനുള്ള ശ്രമത്തിനിടെ പിടിയാനയ്ക്ക് തീയിട്ട് നാട്ടുകാര്‍. പടക്കവും തീയും പടര്‍ന്നായിരുന്നു ആനയ്ക്ക് ദാരുണാന്ത്യം. ജനവാസമേഖലയിലെത്തുന്ന വന്യമൃഗങ്ങളെ തുരത്താനായി രൂപീകരിച്ച ഹല്ലാ പാര്‍ട്ടിയിലെ ആളുകളാണ് ആനയ്ക്ക് തീയിട്ടത്.

https://dailynewslive.in/ ജനസംഖ്യാ വര്‍ധനവ് രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. അടിയന്തരാവസ്ഥ കാലഘട്ടം മുതല്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ ഇന്ത്യക്കാര്‍ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്രാജിലെ മോത്തിലാല്‍ നെഹ്‌റു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നാരായണ മൂര്‍ത്തി.

https://dailynewslive.in/ മൂന്ന് ടണ്ണോളം ഭക്ഷണവും ഇന്ധനവും മറ്റ് ആവശ്യവസ്തുക്കളുമായി റഷ്യയുടെ ആളില്ലാ പേടകം പ്രോഗ്രസ്സ് 89 കാര്‍ഗോ ഷിപ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവര്‍ക്കും ഈ വസ്തുക്കള്‍ സഹായകമാകും. വരുന്ന ആറ് മാസക്കാലം ഈ കാര്‍ഗോ ഷിപ്പ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഡോക് ചെയ്യപ്പെട്ട് കിടക്കും. ബഹിരാകാശ നിലയത്തിലെ അവശിഷ്ടങ്ങളുമായായിരിക്കും ഭൂമിയിലേക്ക് റഷ്യയുടെ ആളില്ലാ പേടകത്തിന്റെ മടക്കം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *