◾https://dailynewslive.in/ ഇന്ത്യയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തിരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണെന്നും മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കപ്പെടുമെന്നും ആന്റണി പറഞ്ഞു. അതേസമയം പത്തനംതിട്ടയില്‍ അനില്‍ ആന്റണി തോല്‍ക്കുമെന്നും താന്‍ പ്രചാരണത്തിന് പോകാതെ തന്നെ ആന്റോ ആന്റണി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്നും മക്കളെ പറ്റി തന്നെ കൊണ്ട് അധികം പറയിപ്പിക്കരുതെന്നും ആ ഭാഷ ശീലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അച്ഛനോട് സഹതാപം മാത്രമാണുള്ളതെന്നും അനില്‍ ആന്റണി. രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്റോയ്ക്കായി സംസാരിക്കുകയും ഗാന്ധി കുടുംബത്തിനായി നിലകൊള്ളുകയും ചെയ്യുന്ന എ കെ ആന്റണിയോട് സഹതാപമാണെന്നും പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കേരളത്തെ കുറിച്ച് പച്ച നുണ പ്രചരിപ്പിക്കുന്ന സിനിമയാണ് ദി കേരളാ സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ചിത്രത്തിന് കൃത്യമായ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്നും, ആര്‍ എസ് എസിന്റെ കെണിയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിറ്റ്ലറുടെ ആശയം അതേ പോലെ പകര്‍ത്തിവെച്ചിരിക്കുന്നവരാണ് ആര്‍എസ്എസുകാരെന്നും, ജര്‍മ്മനിയില്‍ ജൂതരാണെങ്കില്‍ ഇവിടെ മുസ്ലിം വിഭാഗവും ക്രിസ്ത്യാനികളുമാണ് ഇരയാക്കപ്പെടുന്നതെന്നും പിണറായി പറഞ്ഞു.
*പുളിമൂട്ടില്‍ സില്‍ക്സിന്റെ വഴിത്തിരിവുകള്‍-4*
1961 ആകുമ്പോഴേക്കും പുളിമൂട്ടില്‍ കുടുംബം ടെക്‌സ്റ്റൈല്‍ ബിസിനസിനു പുറമേ വെളിച്ചെണ്ണ വ്യാപാരത്തിലും ബാങ്കിംഗ് രംഗത്തും വെന്നിക്കൊടി നാട്ടി. പുളിമൂട്ടില്‍ ഇലക്ട്രിക്കല്‍സും പുളിമൂട്ടില്‍ റിവര്‍ വ്യൂ ഹോട്ടലും പാപ്പൂട്ടി ഹാളും ചിന്ന ഓഡിറ്റോറിയവും പിന്നീട് തൊടുപുഴക്കുള്ള പുളിമൂട്ടില്‍ കുടുംബത്തിന്റെ സമ്മാനമായി.
*നൂറിന്റെ നിറവിലെത്തിയ പുളിമൂട്ടില്‍ സില്‍ക്സ് 2024 ല്‍ ശതാബ്ദി വര്‍ഷം ആഘോഷിക്കുന്നു*
◾https://dailynewslive.in/ കേരള സ്റ്റോറി മുസ്ലിം വിരുദ്ധമാണ്, കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്, കേരളവിരുദ്ധമാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. ദൂരദര്‍ശനില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോഴാണ് എതിര്‍ത്തതെന്നും നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിന് ഇല്ലെന്നും യാതൊരു കലാമൂല്യവും ഇല്ലാത്ത സിനിമയാണ് കേരള സ്റ്റോറിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
◾https://dailynewslive.in/ കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ടെന്നും, എന്നാല്‍ ഏത് സ്വീകരിക്കണമെന്ന് ജനങ്ങള്‍ക്കറിയാമെന്നും ചാണ്ടി ഉമ്മന്‍. ഇടുക്കി രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.
◾https://dailynewslive.in/ കേരള സ്റ്റോറി താമരശേരി രൂപതയും പ്രദര്‍ശിപ്പിച്ചേക്കും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ശനിയാഴ്ച ചിത്രം പ്രദര്‍ശിപ്പിക്കും. ഈ മാസം 4 ന് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു.
◾https://dailynewslive.in/ യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും സ്നേഹത്തിന്റെ കഥകളാണെന്നും മറിച്ച് വിദ്വേഷത്തിന്റെ കഥകളല്ലെന്നും സ്ഥാനത്യാഗം ചെയ്ത യാക്കോബായ സഭയിലെ ആദ്യ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇടുക്കി രൂപതയിലെ പള്ളികളില്‍ കേരളാ സ്റ്റോറി എന്ന സിനിമ പ്രദര്‍ശിപ്പിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തലാണീ പരാമര്‍ശം.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ റംസാന്‍ വിഷു ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില കുതിക്കുന്ന സാഹചര്യത്തില്‍ ഈ ചന്തകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ റംസാന്‍ വിഷു ചന്തയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ഹൈക്കോടതി വിശദീകരണം തേടി. കണ്‍സ്യൂമര്‍ ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. വ്യാഴാഴ്ച മറുപടി സമര്‍പ്പിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
◾https://dailynewslive.in/ പാനൂര്‍ ബോംബ് നിര്‍മാണക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പ്രാദേശിക ക്രിമിനല്‍ സംഘം സ്റ്റീല്‍ ബോംബ് നിര്‍മിക്കാന്‍ പഠിച്ചത് എങ്ങനെയെന്നാണ് പൊലീസ് അന്വേഷണം. പ്രതിപ്പട്ടികയിലുള്ളവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ നല്‍കിയേക്കും. പന്ത്രണ്ട് പ്രതികളില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യ ആസൂത്രകനായ ഷിജാല്‍, അക്ഷയ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തു. ഒളിവില്‍ പോകാന്‍ ഇവര്‍ക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയെന്നാണ് നിഗമനം.
◾https://dailynewslive.in/ കുഞ്ഞാലിക്കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് മുക്കം പൊലീസില്‍ യൂത്ത് ലീഗ് പരാതി നല്‍കി. ഏപ്രില്‍ മൂന്നിന് രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ റോഡ് ഷോയ്ക്കിടെ വാഹനത്തിലുണ്ടായിരുന്ന പികെ കുഞ്ഞാലിക്കുട്ടിക്ക് ദേഹാസ്വസ്ഥ്യം കാരണം പാതി വഴിയില്‍ ഇറങ്ങേണ്ടി വന്നിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സഹായത്തോടെ കുഞ്ഞാലിക്കുട്ടിയെ വാഹനത്തില്‍ നിന്ന് താഴെയിറക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നിട്ടും കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടുവെന്ന തരത്തില്‍ ചിലര്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതിനെതിരെയാണ് യൂത്ത് ലീഗ് പരാതി നല്‍കിയിരിക്കുന്നത്.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണ് ക്ഷേമ പെന്‍ഷനെന്നും, ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. സാമൂഹ്യപെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെന്‍ഷന്‍ വിതരണം നടക്കാത്തതെന്നും സത്യവാങ്ങ് മൂലത്തിലുണ്ട്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെതിരായ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ക്ഷേമ പെന്‍ഷന്‍ വിതരണം എപ്പോള്‍ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സര്‍ക്കാരാണെന്നും നിയമം അനുശാസിക്കുന്ന പെന്‍ഷന്‍ ഗണത്തില്‍ പെടുന്നതല്ല ക്ഷേമ പെന്‍ഷനെന്നും സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
◾https://dailynewslive.in/ സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു നല്‍കിയിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. ഇനി നാല് മാസത്തെ കുടിശിക കൂടി നല്‍കാനുണ്ട്.
◾https://dailynewslive.in/ കോണ്‍ഗ്രസില്‍ നിന്ന് ഇനിയും കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്ന് പത്മജ വേണുഗോപാല്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാവുമെന്നും പത്മജ പറഞ്ഞു. തന്നെ തോല്‍പ്പിച്ചവരാണ് ഇപ്പോള്‍ മുരളീധരനൊപ്പമുള്ളത്. ഇവിടെ ചതിയുണ്ട് എന്ന് താനന്ന് പറഞ്ഞിരുന്നുവെന്നും മുരളീധരന്‍ ജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നും തൃശ്ശൂരില്‍ ജയിക്കുന്നത് സുരേഷ് ഗോപിയായിരിക്കുമെന്നും പത്മജ പറഞ്ഞു. തൃശ്ശൂരില്‍ മുരളീധരന് വേണ്ടി പ്രതാപന്‍ മാറിക്കൊടുത്തതല്ലെന്നും നിയമസഭ ലക്ഷ്യമിട്ട് ഒരു കൊല്ലമായി പ്രവര്‍ത്തിക്കുന്നയാളാണ് പ്രതാപനെന്നും പത്മജ വേണുഗോപാല്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ആന്റണി രാജു എംഎല്‍എയുടെ അപ്പീല്‍ തള്ളണമെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഗൗരവതരമായ വിഷയങ്ങള്‍ ഉയര്‍ത്തുന്ന കേസാണിത്. കേസില്‍ ആന്റണി രാജുവിനെതിരെ തെളിവുണ്ട്. ആന്റണി രാജുവിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാനം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ സംസ്ഥാനത്ത് ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സര്‍വകാല റെക്കോര്‍ഡിലാണ്. ഇന്നലെ പീക് ടൈം ആവശ്യകത 5487 മെഗാ വാട്ടായിരുന്നു എന്നാണ് കണക്ക്.
◾https://dailynewslive.in/ അവസരവാദ നിലപാട് ഒരിക്കല്‍ സ്വീകരിച്ച ആളാണ് പ്രേമചന്ദ്രനെന്നും പ്രേമചന്ദ്രന്‍ ജയിച്ചാലോ, തോറ്റാലോ ബിജെപിയില്‍ പോകുമോ എന്ന് തനിക്ക് അറിയില്ലെന്നും ഇക്കാര്യത്തില്‍ പ്രവചനത്തിന് ഇല്ലെന്നും പിണറായി വിജയന്‍. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ഭക്ഷണം കഴിച്ചതിനെ കുറിച്ചുളള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾https://dailynewslive.in/ ജിഎസ്ടി നിരക്ക് പകുതിയായ കുറച്ചതോടെ സംസ്ഥാനത്തെ പൊലീസ് ക്യാന്റീനുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതില്‍ നിയന്ത്രണം. പൊലീസ് ക്യാന്റീനുകളില്‍ നിന്നും വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കണമെന്നായിരുന്നു കേരള പൊലീസിന്റെ ആവശ്യം. ക്യാന്റീന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സെന്‍ട്രല്‍ മാനേജുമെന്‍് കമ്മിറ്റി സര്‍ക്കാരിന് പല പ്രാവശ്യം കത്ത് നല്‍കിയിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും മിലിറ്ററി ക്യാന്റീനുകള്‍ക്ക് സമാനമായ ജിഎസ്ടി പകുതിയായി കുറയ്ക്കുകയാണ് ചെയ്തത്.
◾https://dailynewslive.in/ അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമായി ബന്ധപ്പെട്ട് ആര്യയുടെയും നവീനിന്റേയും ലാപ്ടോപ്പുകളില്‍ നിന്നും വ്യത്യസ്ത പേരിലുള്ള നിരവധി ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍ ബോസ്‌ക്കോയുടെ പേരില്‍ തയ്യാറാക്കിയ വ്യാജ ഇ-മെയില്‍ ഐഡിയില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഡോണ്‍ ബോസ്‌കോ എന്ന വ്യാജ പേര് ഉപയോഗിച്ചത് ആര്യ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്.
◾https://dailynewslive.in/ കൊടുങ്ങല്ലൂരില്‍ ബസ്സിന് മുകളില്‍ ഉറങ്ങാന്‍ കിടന്നയാള്‍ താഴെ വീണ് മരിച്ചു. ഊട്ടി സ്വദേശി മനീഷാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ മനീഷ് രാത്രി ബൈപ്പാസില്‍ നിര്‍ത്തിയിട്ട ബസ്സിന് മുകളിലാണ് ഉറങ്ങാന്‍ കിടന്നത്. ഉറക്കത്തില്‍ താഴെ വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
◾https://dailynewslive.in/ യശ്വന്ത്പൂരില്‍ നിന്നും കണ്ണൂരിലേക്കുള്ള ട്രെയിനില്‍ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ഫോണുകളും പണവും ആഭരണങ്ങളും ഉള്‍പ്പെടെ ട്രെയിനില്‍നിന്ന് മോഷ്ടിച്ചതായാണ് പരാതി. കവര്‍ച്ചയ്ക്ക് ഇരയായവര്‍ ഈറോഡ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സേലം പൊലീസ് അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ മലയോര ജനതയുടെ വോട്ട് മാത്രമല്ല, ജീവനും സംരക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവ. പത്തുലക്ഷം രൂപ കൊണ്ട് ഒരു കുടുംബത്തിന് വിലയിടാന്‍ കഴിയുമോയെന്നും വന്യജീവി ആക്രമണത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പരിഹാരം കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരിലെ അതിക്രമങ്ങളില്‍ ആശങ്കയും പ്രയാസവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കരുവന്നൂരില്‍ നിന്ന് തട്ടിയ പണം തൃശൂര്‍ ജില്ലയിലെ കൂടുതല്‍ ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് ലഭിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സിപിഎമ്മിന്റെ കീഴ് ഘടകങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി. ആദ്യഘട്ടത്തില്‍ പതിനേഴ് ഏരിയ കമ്മിറ്റികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വിവിധ ബാങ്കുകളില്‍ വെളിപ്പെടുത്താത്ത 25 അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.
◾https://dailynewslive.in/ തമിഴ്നാട്ടില്‍ ഇഡി റെയ്ഡ്. ഡിഎംകെ മുന്‍ നേതാവും സിനിമാ നിര്‍മ്മാതാവുമായ ജാഫര്‍ സാദിഖ് ഉള്‍പ്പെട്ട ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലായി ആകെ 35 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ജാഫര്‍ അടക്കം 5 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കള്ളപ്പണ നിയമം ചുമത്തി ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2000 കോടി രൂപയുടെ ലഹരിക്കടത്തിന് ജാഫര്‍ നേതൃത്വം നല്‍കിയെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍.
◾https://dailynewslive.in/ ലിംഗമാറ്റ ശസ്ത്രക്രിയകളും, വാടകഗര്‍ഭപാത്രം വഴിയുള്ള ജനനങ്ങളും മനുഷ്യന്റെ അന്തസ്സിന് കടുത്ത ഭീഷണികളാണെന്നുള്ള കത്തോലിക്കാസഭയുടെ പ്രസ്താവന സഭ പുറത്തിറക്കി. മനുഷ്യജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെ ലംഘിക്കുന്ന നടപടികളെന്നാണ് ഗര്‍ഭച്ഛിദ്രം, ദയാവധം തുടങ്ങിയവയെ സഭ പ്രസ്താവനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിനെ ഇല്ലാതാക്കുന്നത് എല്ലാ മനുഷ്യാവകാശങ്ങളുടേയും ലംഘനമാണെന്നും കത്തോലിക്കാ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
◾https://dailynewslive.in/ സ്വര്‍ണവില മേലോട്ട് തന്നെ. ഇന്ന് കേരളത്തില്‍ ഗ്രാമിന് 10 രൂപ കൂടി വില 6,575 രൂപയായി. 80 രൂപ ഉയര്‍ന്ന് 52,600 രൂപയാണ് പവന്‍ വില. ഇന്നലെ കുറിച്ച ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമെന്ന റെക്കോഡാണ് ഇന്ന് ഭേദിച്ചത്. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 5 രൂപ ഉയര്‍ന്ന് റെക്കോഡായ 5,500 രൂപയിലെത്തി. ഇന്നലെ മാറാതിരുന്ന വെള്ളിവിലയും ഇന്നുയര്‍ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 88 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയിലേക്കാണ് സ്വര്‍ണാഭരണ പ്രേമികളും വ്യാപാരികളും നിക്ഷേപകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ ധനനയ നിര്‍ണയ യോഗത്തിന്റെ മിനിട്ട്‌സ് നാളെ പുറത്തുവരും. അമേരിക്കയുടെ ഉപഭോക്തൃ പണപ്പെരുപ്പക്കണക്കും നാളെ അറിയാം. പണപ്പെരുപ്പം താഴേക്കാണെങ്കില്‍ ജൂണില്‍ തന്നെ യു.എസ് ഫെഡ് പലിശനിരക്ക് താഴ്ത്തിയേക്കാം. ഇത്, സ്വര്‍ണവിലയ്ക്ക് കൂടുതല്‍ കുതിപ്പേകും. കാരണം, പലിശനിരക്ക് താഴുമ്പോള്‍ കടപ്പത്രങ്ങളും ഡോളറിന്റെ മൂല്യവും അനാകര്‍ഷകമാക്കും. ഫലത്തില്‍, സ്വര്‍ണത്തിലേക്ക് നിക്ഷേപമൊഴുകും. ഇത് വിലയെ കൂടുതല്‍ മേലോട്ട് നയിക്കും. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഹമാസിനൊപ്പം ഇറാനും പങ്കുചേര്‍ന്നേക്കുമെന്ന സൂചനകളും സ്വര്‍ണത്തിനാണ് ഗുണമാകുന്നത്. ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന അടക്കം ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും സ്വര്‍ണക്കുതിപ്പിന് വളമാകുന്നുണ്ട്. നിലവില്‍ ട്രോയ് ഔണ്‍സിന് ആറ് ഡോളര്‍ ഉയര്‍ന്ന് 2,345 ഡോളറിലാണ് രാജ്യാന്തര സ്വര്‍ണവിലയുള്ളത്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വില 2,400 ഡോളര്‍ ഭേദിക്കുന്നത് വിദൂരത്തല്ലെന്ന് നിരീക്ഷകര്‍ പ്രവചിക്കുന്നു. അങ്ങനെയെങ്കില്‍ കേരളത്തിലെ വില പവന് 54,000 രൂപവരെയായി ഉയര്‍ന്നേക്കാം. ഇന്ന് നികുതിയും പണിക്കൂലിയുമടക്കം 57,500 രൂപയെങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് കൊടുക്കേണ്ട സ്ഥിതിയാണ് കേരളത്തിലുള്ളത്.
◾https://dailynewslive.in/ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത!. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണ്‍ ബിഗ് സ്‌ക്രീനില്‍ കണക്ട് ചെയ്ത് സമ്പൂര്‍ണ ആന്‍ഡ്രോയിഡ് പിസി ആയി ഉപയോഗിക്കാന്‍ സാധിക്കും. ഒരു മാസത്തിനുള്ളില്‍ ഇത് നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചത് ഗൂഗിള്‍ ആണ്. ആന്‍ഡ്രോയിഡ് 14 അപ്‌ഗ്രേഡ് ചെയ്ത് പുതിയ സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. മെയ് മാസത്തില്‍ ഇത് ഗൂഗിള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ആന്‍ഡ്രോയിഡ് ഡെസ്‌ക് ടോപ്പ് പതിപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വലിയ സ്‌ക്രീനില്‍ കൂടുതല്‍ ആപ്പുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വലിപ്പത്തില്‍ മാറ്റം വരുത്തി ഒരേ സമയം കൂടുതല്‍ ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് പരീക്ഷണം നടത്തിയത്. ആന്‍ഡ്രോയിഡ് ഒരു വലിയ സ്‌ക്രീനില്‍ പ്രവര്‍ത്തിക്കുന്നതും കാഴ്ചക്കാര്‍ക്ക് പുതിയ കാഴ്ചാനുഭൂതി നല്‍കി പുതിയ ഓപ്ഷനുകളെ പിന്തുണയ്ക്കുന്നതും ഉടന്‍ തന്നെ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
◾https://dailynewslive.in/ അനുപമ പരമേശ്വരന്‍ നായികയായെത്തിയ തെലുങ്ക് റൊമാന്റിക് എന്റര്‍ടെയ്നര്‍ തില്ലു സ്‌ക്വയര്‍ നൂറ് കോടി ക്ലബ്ബില്‍. മാര്‍ച്ച് 29ന് തിയറ്ററുകളിലെത്തിയ ചിത്രം പത്തു ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിലെത്തിയത്. അതീവ ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. സിദ്ദു ജൊന്നാലഗഢയാണ് നായകന്‍. അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേത്. കോടികളാണ് നടി പ്രതിഫലമായി ചിത്രത്തിനു മേടിച്ചതും. 2022 ല്‍ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിജെ തില്ലുവിന്റെ തുടര്‍ഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സായി പ്രകാശ് ഛായാഗ്രഹണം. എഡിറ്റിങ് നവീന്‍ നൂലി. സംഗീതം രാം ആന്‍ഡ് അച്ചു. 40 കോടിയാണ് സിനിമയുടെ മുടക്ക്. ഇതിനോടകം തന്നെ ചിത്രം ബ്ലോക്ബസ്റ്റര്‍ ആയി മാറിക്കഴിഞ്ഞു. ഈ സിനിമയുടെ വിജയത്തോടെ തെലുങ്കിലെ സൂപ്പര്‍ നായികയെന്ന പട്ടം അനുപമ ഒരിക്കല്‍ കൂടി ഉറപ്പിച്ചു. നടി നായികയായെത്തിയ തെലുങ്ക് സിനിമകളെല്ലാം ബോക്സ്ഓഫിസില്‍ വലിയ വിജയമായിരുന്നു. സിനിമയുടെ വിജയാഘോഷവും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ജൂനിയര്‍ എന്‍ടിആര്‍ ആണ് വിജയാഘോഷ പരിപാടിയില്‍ അതിഥിയായി എത്തിയത്. അതേസമയം സുരേഷ് ഗോപി നായകനായെത്തുന്ന ‘ജെഎസ്‌കെ’യാണ് അനുപമ പരമേശ്വരന്റെ അടുത്ത റിലീസ്.
◾https://dailynewslive.in/ പ്രേക്ഷക പ്രശംസ നേടിയ അപ്പന്‍ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പെരുമാനി’. പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം റീലീസിന് തയാറെടുക്കുകയാണ്. പെരുമാനിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ മജുവാണ്. ഫിറോസ് തൈരിനില്‍ ആണ് നിര്‍മ്മാണം. ദീപ തോമസ്,രാധിക രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തില്‍ മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരു ഫാന്റസി ഡ്രാമയാണ് പെരുമാനിയിലൂടെ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. സഞ്ജീവ് മേനോന്‍, ശ്യാംധര്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. മനേഷ് മാധവനാണ് ഛായാഗ്രഹണം ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍.
◾https://dailynewslive.in/ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഹ്യുണ്ടായ് കാറുകളുടെ ഡിമാന്‍ഡ് എപ്പോഴും ഉയര്‍ന്നതാണ്. രാജ്യത്ത് കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇടത്തരം എസ്യുവി കൂടിയാണ് ഹ്യുണ്ടായ് ക്രെറ്റ. ഹ്യുണ്ടായ് ക്രെറ്റ 2024 മാര്‍ച്ചില്‍ 17 ശതമാനം വാര്‍ഷിക വര്‍ദ്ധനയോടെ മൊത്തം 16,458 യൂണിറ്റ് കാറുകള്‍ വിറ്റു. അതേസമയം, കമ്പനിയുടെ മികച്ച 10 കാര്‍ വില്‍പ്പനയില്‍ ഉള്‍പ്പെട്ട ഹ്യുണ്ടായ് ട്യൂസണിന് കഴിഞ്ഞ മാസം 110 ഉപഭോക്താക്കളെ മാത്രമാണ് ലഭിച്ചത്. ഇക്കാലയളവില്‍ ഹ്യൂണ്ടായ് ട്യൂസണിന്റെ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 81 ശതമാനം ഇടിവുണ്ടായി. കൃത്യം ഒരു വര്‍ഷം മുമ്പ്, അതായത് 2023 മാര്‍ച്ചില്‍, ഹ്യൂണ്ടായ് ട്യൂസണ്‍ മൊത്തം 581 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചിരുന്നു. ഹ്യൂണ്ടായ് ട്യൂസണില്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് എഞ്ചിനുകളുടെ ഓപ്ഷന്‍ ലഭിക്കും. ആദ്യ എഞ്ചിനില്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് പരമാവധി 186 ബിഎച്ച്പി കരുത്തും 416 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. രണ്ടാമത്തേതില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു, അത് പരമാവധി 156 ബിഎച്ച്പി കരുത്തും 192 എന്‍എം ന്റെ പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. കാറിന്റെ രണ്ട് എഞ്ചിനുകളും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. 29.02 ലക്ഷം മുതല്‍ 35.94 ലക്ഷം രൂപ വരെയാണ് ഹ്യൂണ്ടായ് ട്യൂസണിന്റെ എക്‌സ് ഷോറൂം വില.
◾https://dailynewslive.in/ സഹാറ മരുഭൂമിയിലെ തീക്കാറ്റില്‍ സംവിധായകന്‍ ബ്ലെസിയും നടന്‍ പൃഥ്വിരാജും ഉള്‍പ്പെട്ട സിനിമാ സംഘത്തിനാെപ്പം ഓസ്‌കര്‍ ജേതാവ് എ ആര്‍ റഹ്‌മാനും ചേര്‍ന്നു. അവിടെനിന്ന് ചെത്തിമിനുക്കിയ ഒരു സിനിമാ ശില്‍പവുമായാണ് അവര്‍ തിരികെ വന്നത്. ആടുജീവിതത്തിന്റെ ഷൂട്ടിങ് റേഞ്ചില്‍നിന്ന് ബ്ലെസി ആ കഥ പറയുന്നു. സിനിമയും ജീവിതവും ഇഴചേര്‍ന്ന പുസ്തകം. ‘ജീവിതം ആടുജീവിതം’. ബ്ലെസി. മനോരമ ബുക്സ്. വില 228 രൂപ.
◾https://dailynewslive.in/ അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചീത്ത കൊളസ്ട്രോള്‍, അമിത വണ്ണം, പുകവലി, സ്ട്രെസ് തുടങ്ങിയവയൊക്കെ ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഹൃദ്രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ ഹൃദ്രോഗത്തിന്റെ സാധാരണയായുള്ള ഒരു ലക്ഷണമാണ്. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദ്രോഗത്തിന്റെ ഒരു പ്രധാന ലക്ഷണം. സ്ഥിരതയില്ലാത്ത ഹൃദയ സ്പന്ദനവും ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട് ഉണ്ടാകുന്നതും കാലുവേദന വരുന്നതും ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാതെ വരുമ്പോള്‍ സംഭവിക്കുന്നതാണ്. തലകറക്കവും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടാകുമ്പോള്‍ സംഭവിക്കുന്നതാണ്. അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. അസിഡിറ്റിയും ഗ്യാസ് മൂലമുള്ള വേദനയും പലരും കാര്യമാക്കാറില്ല. എന്നാല്‍ ഇതും ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. ഉത്കണ്ഠ, ഭയം, തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും നിസാരമായി കാണേണ്ട.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.22, പൗണ്ട് – 105.29, യൂറോ – 90.30, സ്വിസ് ഫ്രാങ്ക് – 91.94, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.96, ബഹറിന്‍ ദിനാര്‍ – 220.81, കുവൈത്ത് ദിനാര്‍ -270.64, ഒമാനി റിയാല്‍ – 216.19, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.68, ഖത്തര്‍ റിയാല്‍ – 22.66, കനേഡിയന്‍ ഡോളര്‍ – 61.28.