https://dailynewslive.in/ 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം വോട്ടുറപ്പിക്കുന്നതിനായി മുന്നണികളും സ്ഥാനാര്‍ത്ഥികളും ഇന്ന് നിശബ്ദ പ്രചാരണത്തില്‍. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25,231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടര്‍മാരാണുള്ളത്. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു. നാളെ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബിജെപിക്ക് നോട്ടിസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിങ്കളാഴ്ചയ്ക്കകം പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപിയുടെ പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. രാഹുല്‍ പ്രസംഗങ്ങളിലൂടെ ‘തെക്ക്വടക്ക്’ വിഭജനത്തിനു ശ്രമിച്ചുവെന്ന പരാതിയിലാണ് ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വകുപ്പു പ്രകാരം തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി.

https://dailynewslive.in/ വിദ്വേഷ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. മോദിയുടെ കാര്യം വരുമ്പോള്‍ കമ്മീഷന്റെ നട്ടെല്ല് വളയുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. അതോടൊപ്പം വിദ്വേഷ പ്രസംഗത്തില്‍ മോദിക്കെതിരെ നടപടിയാവശ്യപ്പെട്ട് അമേരിക്കയിലുള്ള ഒരു സംഘം ഗുജറാത്തികള്‍ പ്രചാരണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു ലക്ഷം ഇ-മെയിലുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കാനാണ് അവരുടെ തീരുമാനം.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ബിക്കാനീര്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഘാനിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഒരു മുസ്ലീമായതിനാല്‍ പ്രധാനമന്ത്രി പറഞ്ഞതില്‍ നിരാശയുണ്ടെന്നും, ബിജെപിക്ക് വേണ്ടി താന്‍ മുസ്ലീങ്ങളുടെ അടുത്ത് വോട്ട് ചോദിക്കുമ്പോള്‍, പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് സമുദായത്തിലെ ജനങ്ങള്‍ സംസാരിക്കുമെന്നും തന്നോട് പ്രതികരണം തേടുമെന്നും ഉസ്മാന്‍ ഘാനി സൂചിപ്പിച്ചിരുന്നു. രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റുകളില്‍ മൂന്ന് നാല് ലോക്‌സഭാ സീറ്റുകളും ബിജെപിക്ക് നഷ്ടപ്പെടുമെന്നും ഘാനി പ്രതികരിച്ചു.

https://dailynewslive.in/ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുസ്ലിം പ്രകടനപത്രികയെന്ന മോദിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ബെംഗളുരു മല്ലേശ്വരം പൊലീസ് ബിജെപിക്കെതിരെ കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വര്‍ഗീയ പരാമര്‍ശം ബിജെപിയുടെ എക്സ് ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തതിനാണ് കേസ്. മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

https://dailynewslive.in/ കേന്ദ്രസര്‍ക്കാരിന്റെ വികസനത്തിനു മതഭേദമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവര്‍ക്കും തുല്യ അവസരവും അവകാശവും എന്നതാണു ബിജെപി നയമെന്നും രാജ്യത്തെ വിഭവങ്ങള്‍ക്ക് ആദ്യ അവസരം ദരിദ്രര്‍ക്കും ആദിവാസികള്‍ക്കുമാണെന്നും മോദി പറഞ്ഞു. താന്‍ മോശം ഭാഷയില്‍ സംസാരിച്ചെന്നു പറയുന്നവര്‍ വാചകമടിക്കുന്നവരും തങ്ങള്‍ പ്രവര്‍ത്തിക്കുന്നവരുമാണെന്നും വിദ്വേഷ പ്രസംഗം നടത്തിയെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനു വിശദീകരണമായി മോദി വ്യക്തമാക്കി.

https://dailynewslive.in/ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേനയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്ക് കത്ത് നല്‍കി. ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും, ഭരണഘടനാ പദവിയിലിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും വിഡി സതീശന്‍ കത്തില്‍ വ്യക്തമാക്കി.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ബിജെപിയുടെ കളിപ്പാവകളായ ഗവര്‍ണര്‍മാര്‍ ഇവിടെ വന്ന് മതമേലധ്യക്ഷന്‍മാരെ കണ്ടതുകൊണ്ട് വിശ്വാസികള്‍ അവര്‍ക്ക് വോട്ട് ചെയ്യുമെന്ന് ചിന്തിച്ചാല്‍ അവര്‍ വേറെ ഏതോ ലോകത്താണന്നേ പറയാനുള്ളുവെന്ന് എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. ഡല്‍ഹി ലഫ് ഗവര്‍ണര്‍ സഭ നേതാക്കളെ കണ്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സഭയെ ഏറ്റവും കൂടുതല്‍ വേട്ടയാടിയത് ബിജെപി സര്‍ക്കാരാണ്. താന്‍ മണിപ്പൂരില്‍ അത് നേരിട്ട് കണ്ടിരുന്നുവെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പത്തനംതിട്ടയില്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോര്‍ന്ന സംഭവത്തില്‍ എല്‍ഡി ക്ലര്‍ക്ക് യദു കൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടി ആവശ്യപ്പെട്ട് കളക്ടറേറ്റില്‍ ആന്റോ ആന്റണിയും കോണ്‍ഗ്രസ് നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കളക്ടറുടെ നടപടി. പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തിയെന്നും, ഇന്ന് പോളിംഗ് സാമഗ്രികള്‍ വാങ്ങുമ്പോള്‍ മാത്രം ഉദ്യോഗസ്ഥര്‍ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നും, പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്സ് ആപ്പില്‍ പ്രചരിക്കുകയാണെന്നും കള്ളവോട്ട് ചെയ്യാനുള്ള സിപിഎമ്മിന്റെ നീക്കമാണിതെന്നും ആന്റോ ആന്റണി ആരോപിച്ചിരുന്നു.

https://dailynewslive.in/ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജനാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ശോഭസുരേന്ദ്രന്‍ മുഖാന്തരം ചര്‍ച്ച നടന്നു. പാര്‍ട്ടിയില്‍ നിന്ന് ഭീഷണി വന്നപ്പോള്‍ ജയരാജന്‍ പിന്മാറി. ചര്‍ച്ചക്ക് മധ്യസ്ഥന്‍ ഉണ്ട്. അദ്ദേഹം തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി ആവാത്തത്തില്‍ ഇപി നിരാശനായിരുന്നു, ഗോവിന്ദന്‍ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായി. പിണറായിയുമായി അദ്ദേഹത്തിന് നല്ല ബന്ധമില്ല എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന് ആരോപണം. ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും യുഡിഎഫ് പുറത്തുവിട്ടു. എന്നാല്‍ പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാന്‍ ഉപയോഗിച്ച ആയുധങ്ങളാണ് വണ്ടിയില്‍ നിന്നും എടുത്തു മാറ്റുന്നതെന്നാണ് സിപിഎം വിശദീകരണം.

https://dailynewslive.in/ വയനാട്ടില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉള്‍പ്പെട്ട കിറ്റുകള്‍ എത്തിച്ച സംഭവത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി ഇടത് വലത് മുന്നണികള്‍. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. മാനന്തവാടി കെല്ലൂരിലും കിറ്റുകള്‍ വിതരണത്തിന് എത്തിച്ചെന്നാണ് ആരോപണം. നേരെ ചൊവ്വേ മത്സരിച്ചാല്‍ വോട്ടു കിട്ടില്ലെന്നും അതുകൊണ്ട് കിറ്റ് കൊടുത്ത് തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ ബിജെപി ശ്രമിക്കുന്നതായും ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് സിപിഎമ്മും ആരോപിച്ചു.

https://dailynewslive.in/ വയനാട്ടില്‍ കിറ്റുകള്‍ തയ്യാറാക്കിയത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഗൂഢാലോചനയുണ്ടെന്നും ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ പറഞ്ഞു. സംഭവം ബിജെപിയുടെ മേലില്‍ കെട്ടിവയ്ക്കാന്‍ നോക്കേണ്ടെന്നും, ബന്ധപ്പെട്ടവര്‍ അന്വേഷിച്ചു കണ്ടത്തട്ടെയെന്നും ബിജെപി സ്ഥാനാര്‍ത്ഥിക്ക് തികഞ്ഞ മുന്‍തൂക്കം ഉണ്ടെന്ന് മനസിലാക്കിയുള്ള ഗൂഡാലോചനയാണിതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കിറ്റ് കണ്ടെത്തിയതെന്ന് പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നും, എന്തുകൊണ്ട് ഇത് ബിജെപിയുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞു.

https://dailynewslive.in/ 40 വര്‍ഷമായി ഞാന്‍ തിരുവനന്തപുരത്തുകാരനാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍. തരൂരിനെ പോലെ പൊട്ടി വീണതല്ല, അദ്ദേഹം ഇടയ്ക്ക് വന്നു പോകുന്നത് പോലെയല്ല, ഞാന്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നയാളാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. താന്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ്-ബിജെപി മത്സരം. ഞാന്‍ പറഞ്ഞത് ഗ്രൗണ്ട് റിയാലിറ്റിയാണ്. അത് തന്നെയാണ് ഗോവിന്ദന്‍ മാഷും പറഞ്ഞത്. കേരളത്തില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തന്നെയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

https://dailynewslive.in/ വോട്ടര്‍മാര്‍ കൂട്ടത്തോടെ വരുന്നത് തടഞ്ഞ് ഇടതുപക്ഷത്തെ സഹായിക്കാനാണ് കാസര്‍കോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. 27 ന് വൈകീട്ട് ആറു വരെയാണ് കാസര്‍കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നിരോധനാജ്ഞ ഇടതുപക്ഷത്തെ സഹായിക്കാനാണെന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണം പരാജയ ഭീതി മൂലമാണെന്ന് എംവി ബാലകൃഷ്ണന്‍ പറഞ്ഞു.

https://dailynewslive.in/ മത സാമുദായിക നേതാക്കളെ സന്ദര്‍ശിച്ച് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. രാവിലെ പാല കുരിശു പള്ളിയില്‍ സന്ദര്‍ശനം നടത്തിയശേഷം സുരേഷ് ഗോപി പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. അരുവിത്തുറ പള്ളിയില്‍ പോകണമെന്നത് നേര്‍ച്ചയായിരുന്നുവെന്നും സന്ദര്‍ശനം തികച്ചും വ്യക്തിപരമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

https://dailynewslive.in/ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി. മുസ്ലിം വിരുദ്ധ സമീപനം സ്വീകരിച്ച ആളാണ് എംവി ഗോവിന്ദനെന്നും, തിരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലിം സംരക്ഷണം ഏറ്റെടുക്കുന്ന സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ നടത്തുന്നത് മുസ്ലിം വിദ്വേഷ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെയും കാസര്‍കോട്ടെയും പാര്‍ട്ടി ഗ്രാമങ്ങളില്‍ മുസ്ലിം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചവരാണ് സിപിഎം. അധികാരത്തില്‍ വന്നാല്‍ എന്ത് ക്രൂരതയും ചെയ്യാന്‍ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകള്‍. ബംഗാളിലും ഇത് കണ്ടതാണ്. ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേല്‍ക്കോയ്മ ഇല്ലാതാക്കാന്‍ സമ്മതിദാന അവകാശം ശ്രദ്ധയോടെ വിനിയോഗിക്കണമെന്നും ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

https://dailynewslive.in/ മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പറയും. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരനായ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി. സിഎംആര്‍എല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ മിനിട്സും ആലപ്പുഴയില്‍ നടന്ന ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും മാത്യു കുഴല്‍നാടന്‍ ഹാജരാക്കി. കൂടാതെ ആലപ്പുഴയില്‍ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല ഖനനമാണെന്നും കുഴല്‍ നാടന്‍ വാദിച്ചു.

https://dailynewslive.in/ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൂട് ലളിതമായി കാണാനാവില്ലെന്നും മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും അപ്പുറമുള്ള ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നതെന്നും ജില്ലാ കളക്ടര്‍ ഡോ ചിത്ര ഐഎഎസ് പറഞ്ഞു. ഈ സാഹചര്യചത്തില്‍ പ്രത്യേക മുന്‍കരുതല്‍ എടുത്ത് കൊണ്ട് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരായ കേസില്‍ മരട് പോലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരനായ സിറാജ് വലിയത്തറയും നിര്‍മ്മാതാക്കളും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ആവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് നോട്ടീസ് അയച്ചു. ഏഴ് കോടി രൂപയാണ് സിറാജ് സിനിമ നിര്‍മ്മാണത്തിന് നല്‍കിയതെന്നും ഇതില്‍ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് നല്‍കിയതെന്നുമാണ് മൊഴി. ഈ ഏഴു കോടി സംബന്ധിച്ചുള്ള അന്വേഷണമാണിപ്പോള്‍ ആരംഭിച്ചത്. ഇക്കാര്യം പരിശോധിച്ച ശേഷം സിനിമ നിര്‍മ്മാതാക്കള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയേക്കും.

https://dailynewslive.in/ തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിദേശ വനിത ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീമൂലസ്ഥാനത്ത് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നു പിടിച്ചു എന്നാണ് വിദേശ വനിതയുടെ ആരോപണം. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെങ്കിലും വീഡിയോയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി തൃശൂര്‍ ഈസ്റ്റ് പൊലീസ് അറിയിച്ചു.

https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വെണ്‍മണി പുന്തലയില്‍ സുധിനിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവമെന്നാണ് പ്രാഥമിക വിവരം.

https://dailynewslive.in/ ദില്ലി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രതിഷേധം നടത്തി. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച കമ്മീഷന്റെ വേര്‍പാട് ദു:ഖത്തോടെ അറിയിക്കുന്നുവെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി നിയമിതരായ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, ഡോ. സുഖ്ബീര്‍ സിംഗ് സന്ധു എന്നിവരുടെ ചിത്രങ്ങളും ഒരു പോസ്റ്ററില്‍ ഉണ്ട് .

https://dailynewslive.in/ 2016ലെ അധ്യാപക നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കല്‍ക്കട്ട ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരു വോട്ടുപോലും ആരും ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും ചെയ്യാന്‍ പോകുന്നില്ലെന്നും അവര്‍ പറഞ്ഞു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

https://dailynewslive.in/ നിയമവിരുദ്ധമായി ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബോളിവുഡ് താരം തമന്ന ഭാട്ടിയയ്ക്ക് നോട്ടീസ്. താരം ഫെയര്‍ പ്ലേ ആപ്പിന്റെ ഭാഗമായി പ്രചാരണം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 29 നകം ഹാജരാകാനാണ് മഹാരാഷ്ട്ര സൈബര്‍ സെല്ലിന്റെ നിര്‍ദേശം.

https://dailynewslive.in/ കൈസര്‍ഗഞ്ജില്‍ ഇത്തവണയും താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി ബി.ജെ.പി നേതാവും മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍. മണ്ഡലത്തില്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി താന്‍ തന്നെയാണെന്നും, പാര്‍ട്ടി ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 99.9 ശതമാനവും താന്‍ തന്നെയായിരിക്കും ഇവിടെ മല്‍സരിക്കുന്നതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

https://dailynewslive.in/ ഗാസയില്‍ കൂട്ടശവക്കുഴികള്‍ കണ്ടെത്തിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസംഘടന. ഗാസ ആശുപത്രികളില്‍ ശവക്കുഴികള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്നതെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി പ്രതികരിച്ചിരുന്നു. വ്യക്തവും സുതാര്യവുമായ അന്വേഷണം വിഷയത്തില്‍ വേണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്-ഗൃഹോപകരണ രംഗത്തെ വിദേശകമ്പനികളുടെ മേധാവിത്തം അവസാനിപ്പിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വൈസര്‍ എന്ന മെയ്ഡ് ഇന്‍ ഇന്ത്യ ബ്രാന്‍ഡ് ഇറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇതിനായി ആഭ്യന്തര കോണ്‍ട്രാക്ട് മാനുഫാക്ചറിംഗ് കമ്പനികളായ ഡിക്‌സണ്‍ ടെക്‌നോളജീസ്, ഒനിഡ, മിര്‍ക് ഇലക്ട്രോണിക്‌സ് എന്നിവയുമായി ഉത്പാദന കരാര്‍ ഒപ്പുവയ്ക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രാന്‍ഡ് വപിണിയില്‍ സ്വീകര്യതനേടിയശേഷം അധികം വൈകാതെ തന്നെ സ്വന്തം ഉത്പാദന കേന്ദ്രം തുറക്കുമെന്നാണ് സൂചന. അടുത്തിടെ റിലയന്‍സിന്റെ റീറ്റെയ്ല്‍ ഡിവിഷന്‍ വൈസര്‍ ബ്രാന്‍ഡില്‍ എയര്‍ കൂളറുകള്‍ അവതരിപ്പിച്ചിരുന്നു. ടെലിവിഷന്‍, വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷ്ണറുകള്‍, എല്‍.ഇ.ഡി ബള്‍ബുകള്‍, ചെറിയ ഗൃഹോപകരണങ്ങള്‍ എന്നിവയും ബ്രാന്‍ഡിനു കീഴില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യം. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ബി2ബി വിതരണം നടത്തുന്ന ജിയോമാര്‍ട്ട് ഡിജിറ്റല്‍ വഴിയാകും മറ്റ് സ്റ്റോറുകളില്‍ ഉത്പന്നം എത്തിക്കുക. നിലവില്‍ ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയില്‍ മുന്‍നിരയിലുള്ള എല്‍.ജി, സാംസംഗ്, വേള്‍പൂള്‍ എന്നിവയേക്കാള്‍ കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വിപണി പിടിക്കാനാണ് വൈസര്‍ ബ്രാന്‍ഡ് വഴി ലക്ഷ്യമിടുന്നത്. നിലവില്‍ എ.സി വിപണിയില്‍ ടാറ്റയുടെ ബ്രാന്‍ഡായ വോള്‍ട്ടാസ് മുന്നിലാണെങ്കിലും തൊട്ടു പിന്നില്‍ എല്‍.ജി, ഡെയ്കിന്‍ തുടങ്ങിയ വിദേശ ബ്രാന്‍ഡുകളാണുള്ളത്. മുന്‍പ് ഫീച്ചര്‍ ഫോണുകളിലെ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ മേധാവിത്വം ജിയോഫോണ്‍ ഇറക്കി റിലയന്‍സ് തകര്‍ത്തിരുന്നു, ഈ വിജയം കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളിലും ആവര്‍ത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

https://dailynewslive.in/ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്, ഗ്യാലക്‌സി എസ് സീരീസില്‍ ഉള്‍പ്പെട്ട എസ്22 ഫൈവി ജി ഫോണ്‍ വിപണിയില്‍ ഇറക്കിയത്. 72,999 രൂപയായിരുന്നു അന്ന് പ്രാരംഭ വില. ഇപ്പോള്‍ പകുതി വിലയ്ക്ക് ഇ- കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കിയിരിക്കുകയാണ്. എന്നാല്‍ വില കുറയ്ക്കാനുള്ള കാരണം വ്യക്തമല്ല. എക്‌സ്‌ചേഞ്ച് ഓഫറോ ബാങ്ക് ഡിസ്‌കൗണ്ടോ ഒന്നും കൂടാതെയാണ് ഓണ്‍ലൈന്‍ വഴി വില കുറച്ച് വില്‍ക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഫോണ്‍ ആണെങ്കിലും പ്രീമിയം ഫോണ്‍ ആയതിനാല്‍ തന്നെ മികച്ച പെര്‍ഫോമന്‍സും പ്രീമിയം ഗ്ലാസ്-മെറ്റല്‍ ബോഡി, എക്സ്‌ക്ലൂസീവ് അള്‍ട്രാ-വൈഡ്, ടെലി ഫോട്ടോ ലെന്‍സുള്ള 50 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ് തുടങ്ങി നിരവധി മുന്‍നിര ഫീച്ചറുകളും ഇതിലുണ്ട്. 120 ഹെര്‍ട്സ് റിഫ്രഷ് നിരക്കുള്ള 6.1 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 25 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 3,700 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണിന്റെ മറ്റു സവിശേഷതകള്‍. ഐപി 68 റേറ്റിംഗ്, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയും ഇതിലുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്‌സെറ്റ് ആണ് ഗാലക്‌സി എസ്22 5ജിയുടെ കരുത്ത്. 8ജിബി റാമും 256ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും ഇതിലുണ്ട്. ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ്, എഫ്/1.8 അപ്പേര്‍ച്ചര്‍, ഒഐഎസ് എന്നിവയുടെ പിന്തുണയുള്ള 50എംപി പ്രൈമറി സെന്‍സറും 12എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും അടങ്ങുന്നതാണ് ഇതിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റ്. സെല്‍ഫികള്‍ക്കായി, 10എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

https://dailynewslive.in/ നവാഗതനായ മുജീബ് ടി മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന ‘അഞ്ചാം വേദം’ എന്ന മലയാള സിനിമ ഏപ്രില്‍ 26 ന് തിയറ്ററില്‍ എത്തുന്നു. ടി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹബീബ് അബൂബക്കര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സാഗര്‍ അയ്യപ്പനാണ് ചായാഗ്രഹണം. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാ സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന ഒരു മള്‍ട്ടി ജോണര്‍ ചിത്രമാണ് അഞ്ചാം വേദം. കട്ടപ്പനയിലെ മലയോര പ്രദേശങ്ങളിലായാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. കുരിശുമല എന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. നിലവിലുള്ള ജാതി, മത, രാഷ്ട്രീയ സാഹചര്യങ്ങളെ കോര്‍ത്തിണക്കിയ ഒരു ആക്ഷേപഹാസ്യ ചിത്രം കൂടിയാണ് അഞ്ചാംവേദം. പുതുമുഖമായ വിഹാന്‍ വിഷ്ണു ആണ് നായകന്‍. അറം എന്ന നയന്‍താര ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ സുനു ലക്ഷ്മിയുടെ മലയാളത്തിലെ ആദ്യ ചിത്രമാണ് അഞ്ചാം വേദം. മാധവി, കാമ്പസ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ സജിത്ത് രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട, സൗമ്യ രാജ് എന്നിവര്‍ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. ജോജി തോമസ് ആണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ബിനീഷ് രാജ് അഞ്ചാം വേദത്തിന്റെ തിരക്കഥയും സംഭാഷണവും കൈകാര്യം ചെയ്തതിനൊപ്പം വി എഫ് എക്സും ചെയ്തിരിക്കുന്നു. അമര്‍നാഥ്, ഹരിചന്ദ്രന്‍, ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, അജിത്ത് പെരുമ്പാവൂര്‍, അനീഷ് ആനന്ദ്, സംക്രന്ദനന്‍, നാഗരാജ്, ജിന്‍സി ചിന്നപ്പന്‍, അമ്പിളി, സൗമ്യരാജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

https://dailynewslive.in/ വിഷു റിലീസ് ആയെത്തി തിയറ്ററുകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തിലെ ഗാനങ്ങളും തിയറ്ററുകളില്‍ ആവേശം വിതറിയിരുന്നു. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ശ്രദ്ധേയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ച ‘ജാഡ’ എന്ന ഗാനമാണിത്. വിനായക് ശശികുമാര്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ആലാപനം ശ്രീനാഥ് ഭാസി. ജിത്തു മാധവന്റെ രണ്ടാമത്തെ ചിത്രമാണിത്. ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോകള്‍ മുതല്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഫഹദ് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബംഗളൂരു പശ്ചാത്തലമാക്കുന്ന ആക്ഷന്‍ കോമഡി ചിത്രത്തില്‍ രംഗ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ പഠിക്കാനെത്തുന്ന ഒരു സംഘം മലയാളി വിദ്യാര്‍ഥികളും രംഗയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്ലോട്ട്. ഹിപ്സ്റ്റര്‍, മിഥുന്‍ ജയ് ശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവരാണ് വിദ്യാര്‍ഥികളെ അവതരിപ്പിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സ് എന്നീ ബാനറുകളില്‍ നസ്രിയ നസീമും അന്‍വര്‍ റഷീദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിറാണ് നിര്‍വ്വഹിക്കുന്നത്.

https://dailynewslive.in/ കഴിഞ്ഞ ദിവസം വിവാഹിതരായ നടന്‍ ദീപക്കിന്റെയും നടി അപര്‍ണയുടേയും യാത്രകള്‍ക്ക് കൂട്ടായി ബെന്‍സിന്റെ ആഡംബരം. വിവാഹത്തിന് മുന്നോടിയായി ദീപക് റോഡ്വേ കാര്‍സില്‍ നിന്നാണ് ബെന്‍സിന്റെ ചെറു എസ്യുവി ജിഎല്‍എ സ്വന്തമാക്കിയത്. മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെ മലയാളികളുടെ പ്രിയ നടനായി മാറിയ ദീപക്കും ഞാന്‍ പ്രകാശനിലൂടെ അരങ്ങേറിയ അപര്‍ണയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ബെന്‍സ് നിരയിലെ ഏറ്റവും ചെറിയ എസ്യുവി ജിഎല്‍എയുടെ 200ഡി എന്ന ഡീസല്‍ മോഡലാണ് ദീപക് സ്വന്തമാക്കിയത്. 2019 മോഡല്‍ വാഹനമാണ് ഈ ജിഎല്‍എ. മെഴ്സിഡീസ് ബെന്‍സിന്റെ ചെറു എസ്യുവി ജിഎല്‍എ 200ഡിക്ക് കരുത്തു പകരുന്നത് 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്. 134 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഈ വാഹനം ഉത്പാദിപ്പിക്കും. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ 9.9 സെക്കന്‍ഡ് മാത്രം മതി ഈ കരുത്തന്.

https://dailynewslive.in/ ‘ദുവാര്‍ട്ടേ പച്ചേക്കോ പെരേര’ എന്ന പോര്‍ച്ചുഗീസ് നാവികന്റെ ജീവിതവഴികളിലൂടെയുള്ളൊരു പ്രയാണമാണ് ‘കൊച്ചിയുടെ പച്ചേക്കോ’ എന്ന ഈ ചരിത്രനോവല്‍. നമുക്ക് സുപരിചിതമായ കൊച്ചിയുടെയും കോഴിക്കോടിന്റെയും ചരിത്രപശ്ചാത്തലങ്ങളിലാണ് പോര്‍ച്ചുഗീസ് സമുദ്രപര്യവേഷകനും നാവികനുമായ പച്ചേക്കോയുടെ കൊച്ചിയിലെ സാഹസികാനുഭവങ്ങള്‍ ചടുലമായ സംഭവപരമ്പരകളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്. ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ നോവല്‍ രചിച്ചിട്ടുള്ളത് ‘പൊന്നിയിന്‍ ശെല്‍വന്‍’ എന്ന ചരിത്രനോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ജി. സുബ്രഹ്‌മണ്യന്‍ എന്ന അനുഗൃഹീത എഴുത്തുകാരനാണ്. ‘കൊച്ചിയുടെ പച്ചേക്കോ’. ജി. സുബ്രഹ്‌മണ്യന്‍. ഗ്രീന്‍ ബുക്സ്. വില 442 രൂപ.

https://dailynewslive.in/ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള ടൈപ്പ് 1 പ്രമേഹബാധിതര്‍ക്കായി കൃത്രിമ പാന്‍ക്രിയാസ് പുറത്തിറക്കി യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് സിസ്റ്റം എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. പ്രമേഹരോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് തുടര്‍ച്ചയായി ട്രാക്ക് ചെയ്യുന്ന ഈ കൃത്രിമ പാന്‍ക്രിയാസ് ഒരു പമ്പ് വഴി രക്തപ്രവാഹത്തിലേക്ക് ഇന്‍സുലിന്റെ വിതരണം ആവശ്യാനുസരണം ക്രമീകരിച്ചു കൊണ്ടിരിക്കും. ഈ ഉപകരണം ഘടിപ്പിക്കുന്നവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ തോത് ഇടയ്ക്കിടെ പരിശോധിക്കേണ്ടി വരില്ല. ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ഓരോ തവണയും എടുക്കേണ്ടതില്ലെന്നുള്ള മെച്ചവുമുണ്ട്. ഈ കൃത്രിമ പാന്‍ക്രിയാസിന്റെ ഭാഗമായ സെന്‍സറിലേക്ക് വയര്‍ലെസ്സായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പും ഘടിപ്പിക്കാവുന്നതാണ്. റീഡിങ്ങിന് അനുസരിച്ച് ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിന്റെ തോതില്‍ വ്യത്യാസം വരുത്താനും ഈ ആപ്പ് സഹായിക്കും. ടൈപ്പ് 1 പ്രമേഹ ബാധിതരുടെ ജീവിതശൈലി മെച്ചപ്പെടുത്താന്‍ ഈ കൃത്രിമ പാന്‍ക്രിയാസ് സഹായിക്കുമെന്ന് നാഷണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഫോര്‍ ഡയബറ്റീസ് ഡോ. ക്ലെയര്‍ ഹാംബ്ലിങ് പറയുന്നു. കുട്ടികളും യുവാക്കളും ഗര്‍ഭിണികളും അടക്കമുള്ള ടൈപ്പ് 1 പ്രമേഹ രോഗികളിലേക്ക് ഈ ഉപകരണം എത്തിക്കാനുള്ള ശ്രമത്തിലാണ് എന്‍എച്ച്എസ്. പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരുന്ന രോഗാവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ആവശ്യത്തിന് ഇന്‍സുലിന്‍ ഇല്ലാതെ വരുമ്പോള്‍ രക്തത്തിലെ പഞ്ചസാരയ്ക്ക് കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാനാവാതെ വരുകയും അവ രക്തപ്രവാഹത്തില്‍ കുമിഞ്ഞു കൂടുകയും ചെയ്യുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.36, പൗണ്ട് – 104.31, യൂറോ – 89.41, സ്വിസ് ഫ്രാങ്ക് – 91.29, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.40, ബഹറിന്‍ ദിനാര്‍ – 221.15, കുവൈത്ത് ദിനാര്‍ -270.88, ഒമാനി റിയാല്‍ – 216.56, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.70, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 60.96.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *