p4 yt cover 2

കേന്ദ്ര സര്‍ക്കാര്‍ ഫോണുകളും ഇ മെയിലുകളും ചോര്‍ത്തുന്നുണ്ടെന്നു പ്രതിപക്ഷ നേതാക്കള്‍. തന്റെ ഫോണും ഇ- മെയിലും സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്ന് ആദ്യം ആരോപിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര എംപിയാണു പിറകേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അടക്കമുള്ളവരും ഇതേ ആരോപണം ഉന്നയിച്ചു. ചോര്‍ത്തുന്നുണ്ടെന്ന ഗൂഗിള്‍ സന്ദേശം ലഭിച്ചെന്ന് ഇവരെല്ലാം വെളിപെടുത്തി. രാഹുല്‍ഗാന്ധിയുടെ മാത്രമല്ല, ഓഫീസ് സ്റ്റാഫംഗങ്ങളുടേയും ഫോണ്‍ ചോര്‍ത്തി. എംപിമാരായ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ശശി തരൂരും ഇതേ ആരോപണം ഉന്നയിച്ചു.

81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍, പാസ്പോര്‍ട്ട് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി വിറ്റെന്ന് റിപ്പോര്‍ട്ടുകള്‍. ഡാര്‍ക്ക് വെബിലൂടെ വില്‍പനയ്ക്കു വച്ചെന്നാണ് യുഎസ് സൈബര്‍ സുരക്ഷാ ഏജന്‍സിയായ റീ സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണിത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഡാറ്റാ ബേസില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ അന്വേഷണം ഏറ്റെടുത്തു.

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. കളമശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശത്തിനാണു കേസ്. കേരളത്തില്‍ ലഹള ഉണ്ടാക്കാനും ഒരു മതവിഭാഗത്തിനെതിരെ സ്പര്‍ദ്ദ ഉണ്ടാക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. സൈബര്‍ സെല്‍ എസ് ഐ യുടെ പരാതിയിലാണ് കേസ്.

*ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ എക്‌സ്ട്രാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദർശിക്കൂ.

സ്വകാര്യ ബസുകള്‍ പണിമുടക്കി. ജനം വലഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ഡ്രൈവര്‍ അടക്കം മുന്‍ സീറ്റുകളില്‍ സീറ്റ് ബെല്‍റ്റും കാമറയും നിര്‍ന്ധമാക്കിയുള്ള ഉത്തരവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഇന്ന് അര്‍ധരാത്രിവരെ ബസ് സമരം തുടരും.

കളമശേരി സ്ഫോടനത്തില്‍ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുന്ന പോലീസ് അന്വേഷണവും തുടരും. ഇന്നലെ അര്‍ധരാത്രി വരെ നീണ്ട യോഗത്തിലാണ് തീരുമാനം. പ്രതി ഡൊമിനികിന്റെ മൊഴികള്‍ സാധൂകരിക്കുന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ക്കായി ഇയാളുമായി അടുത്ത ബന്ധമുള്ളവരുടെ മൊഴി ശേഖരിക്കും. ബോംബ് സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഡൊമിനിക് പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

പണമില്ലാതെ വട്ടംതിരിഞ്ഞ് പോലീസ്. അടിയന്തരമായി 28 കോടിയെങ്കിലും കിട്ടിയില്ലെങ്കില്‍ പൊലീസ് വാഹനങ്ങളില്‍ ഇന്ധനമടിക്കാനാവില്ലെന്ന് ഡിജിപി സര്‍ക്കാരിനു കത്തു നല്‍കി. പണമില്ലാത്തതുമൂലം കേസന്വേഷണത്തേയും കാര്യമായി ബന്ധിച്ചിട്ടുണ്ടെന്നു കത്തില്‍ പറയുന്നു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455

*

റേഷന്‍ വ്യാപാരികള്‍ക്ക് ഡീലര്‍ കമ്മീഷനായി 25.96 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. സെപ്റ്റംബര്‍ മാസത്തിലെ കമ്മീഷന്‍ വിതരണത്തിനായാണ് ഈ തുക. ദേശീയ ഭക്ഷ്യ സുരക്ഷ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ 742.62 കോടി രൂപ തരാനുണ്ടെന്നും മന്ത്രി പറഞ്ഞു.

എസ് എന്‍ ട്രസ്റ്റ് ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വെള്ളാപ്പളളി നടേശന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പാനലിന് വിജയം. മുന്‍കാലങ്ങളെ അപേക്ഷിച്ച് പല മേഖലകളിലും ശക്തമായ മത്സരമാണ്. അടുത്ത മാസം 24, 25 തീയ്യതികളിലാണ് ട്രസ്റ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. വെള്ളാപ്പള്ളി നടേശന്‍ തന്നെ വീണ്ടും ട്രസ്റ്റ് സെക്രട്ടറി ആകാനാണ് സാധ്യത.

കോഴിക്കോട്ടെ ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ എന്‍സികെ ടൂറിസ്റ്റ് ഹോമിലാണ് സംഭവം. ഗുരുതമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേരളാ പൊലീസ് കേസെടുത്തത് ഇരട്ടനീതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മലപ്പുറത്ത് ഹമാസ് നേതാവ് പങ്കെടുത്ത റാലിക്കെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും പൊലീസ് കേസെടുത്തില്ല. തീവ്ര ചിന്താഗതിക്കാരെ സഹായിക്കാനാണ് കേസെടുത്തതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ഒരു വ്യക്തിക്ക് സ്വയം ബോംബ് നിര്‍മ്മിച്ച് സ്ഫോടനം നടത്താമെന്ന അപകടകരമായ സാഹചര്യത്തിലേക്ക് കേരളം എത്തിയെന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാധാരണക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്ന ഒന്നും മുഖ്യമന്ത്രി പറഞ്ഞില്ലെന്നും മുരളീധരന്‍.

ഹെവി വാഹനങ്ങള്‍ക്കു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ നാളെ മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വഴിയില്‍ ബസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് വഴിയരികില്‍ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ എഐ ക്യാമറകള്‍ സ്ഥാപിക്കുമെന്നു മേയര്‍. മാലിന്യം നിറഞ്ഞ് ഓടകള്‍ അടഞ്ഞ് പോകുന്നത് വെള്ളക്കെട്ടിന് ഇടയാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് നഗരസഭയുടെ നടപടി.

മലപ്പുറം വഴിക്കടവില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ അറസ്റ്റിലായി. വഴിക്കടവ് വില്ലേജ് ഓഫീസര്‍ മുഹമ്മദ് സമീറിനെയാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്.

തനിക്കെതിരേ കേസെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ഒന്നിച്ചെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പോലീസിലെ സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്റെ പരാതിയ്ക്കു പുറമേ കെപിസിസിയും കേന്ദ്രമന്ത്രിക്കെതിരെ പരാതിപ്പെട്ടിരുന്നു.

കളമശേരി സ്ഫോടനക്കേസില്‍ അതിവേഗം ഉചിതമായ രീതിയില്‍ ഇടപെട്ട സംസ്ഥാന സര്‍ക്കാരിനെ സമസ്ത അധ്യക്ഷന്‍ ജിഫി മുത്തുക്കോയ തങ്ങള്‍ പ്രശംസിച്ചു.

വയനാട് എയര്‍ സ്ട്രിപ്പ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായി കെ റെയിലിനെ നിയമിച്ചു. പരിഗണിക്കുന്ന സ്ഥലങ്ങളുടെ സാധ്യതാ പഠനത്തിന് ഏജന്‍സിയെ അന്വേഷിക്കലാണ് കെ റെയിലിന്റെ പ്രധാന ചുമതല.

കോഴിക്കോട് വടകര പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞ് വീണു മരിച്ച എഴുപത്തൊന്നുകാരന്റെ മൃതദേഹം പൊലീസ് സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തതിനു പിറകേ, പോസ്റ്റ്മോര്‍ട്ടത്തിനായി തിരിച്ചു വാങ്ങി. നാദാപുരം റോഡ് സ്വദേശി ഹംസ ഹാജി (71) പരാതി നല്‍കാനായി എത്തിയപ്പോളാണ് വടകര പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞ് വീണുമരിച്ചത്.

തിരുവനന്തപുരം പെരുമാതുറയില്‍ വീടുകള്‍ക്കു നേരെ ബോംബേറ്. രണ്ടു യുവാക്കള്‍ക്കു പരിക്ക്. രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘമാണു ബോംബെറിഞ്ഞത്. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. വീടിന്റെ ജനലുകള്‍ തകര്‍ന്നു.

മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 146 വരെ സീറ്റ് നേടുമെന്ന് സീ ന്യൂസ് സര്‍വേ റിപ്പോര്‍ട്ട്. 84 മുതല്‍ 98 വരെ സീറ്റിലേക്ക് ബിജെപി ചുരുങ്ങുമെന്നും മറ്റുള്ളവര്‍ അഞ്ച് വരെ സീറ്റ് നേടുമെന്നും സര്‍വ്വെ പറയുന്നു.

ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. ഭരണഘടന പദവി ദുരുപയോഗം ചെയ്യുന്നെന്നാണു വാദം. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയക്രമം നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അദാനിക്കു വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണും ഇ മെയിലുകളും ചോര്‍ത്തുന്നതെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ രാഷ്ട്രീയത്തിലും വ്യവസായത്തിലും അദാനി ഒന്നാം സ്ഥാനത്തായി. മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമാണ്. വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതിക്കൊടുത്തിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മിസോറാമിനെ മ്യാന്‍മറുമായി ബന്ധിപ്പിക്കുന്ന 1,132 കോടി രൂപയുടെ റോഡ് നവംബറില്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ദക്ഷിണ മിസോറാമിലെ ലോങ്ട്‌ലായ് ജില്ലയെ മ്യാന്‍മറിലെ സിറ്റ്വെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന കലദന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയുടെ ഭാഗമായ അതിര്‍ത്തി കടന്നുള്ള റോഡാണിത്.

തെലുങ്കു ദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന് ആന്ധ്ര ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സ്‌കില്‍ ഡവലെപ്മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസിലാണ് നായിഡുവിനെ അറസ്റ്റു ചെയ്തു റിമാന്‍ഡിലാക്കിയത്. നാല് ആഴ്ചത്തേക്കാണ് നായിഡുവിന് ജാമ്യം അനുവദിച്ചത്.

മുകേഷ് അംബാനിക്കു വീണ്ടും വധഭീഷണി. 400 കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി ഇ-മെയില്‍ സന്ദേശം ലഭിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മോഷണശ്രമത്തിനിടെ ബിടെക് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രതി ജിതേന്ദ്രയാണ് കൊല്ലപ്പെട്ടത്. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഫോണ്‍ മോഷണത്തിനിടെ പ്രതി പുറത്തേക്കു വലിച്ചിടുകയായിരുന്നു. 12 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.

കണ്‍പൂരില്‍ 17 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ അധ്യാപിക അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട 10-ാം ക്ലാസുകാരന്റെ ട്യൂഷന്‍ അധ്യാപിക 21 കാരിയായ രജിത, ആണ്‍സുഹൃത്ത് പ്രഭാത് ശുക്ല, മറ്റൊരു സുഹൃത്തായ ആര്യന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയെ ബന്ദിയാക്കി പണം തട്ടാനായിരുന്നു പ്രതികളുടെ പരിപാടി.

ഗാസയിലെ വെടിനിര്‍ത്തല്‍ ഹമാസിന് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. തിന്മകളെ പരാജയപ്പെടുത്താന്‍ യുദ്ധത്തിനുള്ള സമയമാണെന്നും നെതന്യാഹു പറഞ്ഞു.

ഏകദിനക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് പാകിസ്ഥാന്‍ – ബംഗ്ലാദേശ് പോരാട്ടം. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

ആപ്പിളിന്റെ ഇന്ത്യയിലെ ബിസിനസ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 50,000 കോടി രൂപയുടെ വരുമാനത്തിലെത്തി. വില്‍പ്പന 48% വര്‍ധിച്ച് 49,321 കോടി രൂപ രേഖപ്പെടുത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 33,381 കോടി രൂപയായിരുന്നു. കമ്പനിയുടെ ലാഭം ഇതേ കാലയളവിലെ 1,263 കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 76% വര്‍ധിച്ച് 2,230 കോടി രൂപയായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ആപ്പിളിന്റെ അറ്റാദായത്തിലെ ഏറ്റവും വേഗമേറിയ വളര്‍ച്ചയാണിത്. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കുമായി ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് ടാറ്റ ഗ്രൂപ്പ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനുള്ളില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി ടാറ്റ മാറും. നിലവില്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് തായ്വാനീസ് കമ്പനികളാണ്. ആപ്പിള്‍ കമ്പനിയുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ ഏകദേശം 25% സംഭാവന ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് 2023ന്റെ തുടക്കത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. നിലവില്‍ ഇത് 7% ആണ്. ആപ്പിള്‍ ഇന്ത്യയുടെ വരുമാനത്തിന്റെ 94.6 ശതമാനവും ഉല്‍പന്ന വില്‍പ്പനയില്‍ നിന്നാണ്. 5.4% മാത്രമാണ് അറ്റകുറ്റപ്പണികളില്‍ നിന്നും സേവനങ്ങളില്‍ നിന്നും വരുന്നത്. അതേസമയം ആഗോളതലത്തില്‍ ഇത് 30% ആണ്.

മികച്ച സവിശേഷതകളുമായി തങ്ങളുടെ ഏറ്റവും പുതിയ ജിയോഫോണ്‍ പ്രൈമ 4ജി എന്ന ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുകയാണ് റിലയന്‍സ് ജിയോ. ഫീച്ചര്‍ ഫോണിന്റെ രൂപമാണെങ്കിലും ജിയോഫോണ്‍ പ്രൈമ 4ജിയില്‍ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കും. യുപിഐ പേയ്‌മെന്റുകള്‍ ചെയ്യാനായി ജിയോ പേ എന്ന ആപ്പിന്റെ പിന്തുണയുമുണ്ട്. കൂടാതെ, ഒ.ടി.ടി ആപ്പായ ജിയോസിനിമ, ജിയോടിവി, ജിയോസാവന്‍, ജിയോചാറ്റ് എന്നിവയും ആസ്വദിക്കാം. 23 ഭാഷകള്‍ക്കുള്ള പിന്തുണയും നല്‍കിയിട്ടുണ്ട്. ഫോണിന് 320ഃ240 പിക്സല്‍ സ്‌ക്രീന്‍ റെസല്യൂഷനോട് കൂടിയ ടിഎഫ്ടി ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. റൗണ്ടഡ് അരികുകളുള്ള സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍ ഫോണ്‍ ഡിസൈനും പിന്‍ പാനലില്‍ കോണ്‍സെന്‍ട്രിക് സര്‍ക്കിള്‍ ഡിസൈനും നിങ്ങള്‍ക്ക് ലഭിക്കും. ഒരൊറ്റ പിന്‍ ക്യാമറയും 0.3എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് 128ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. എആര്‍എം കോര്‍ട്ടെക്സ് എ53 ചിപ്‌സെറ്റാണ് കരുത്ത് പകരുന്നത്. 1,800എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. കൂടെ, എഫ്എം റേഡിയോ, വൈഫൈ, ബ്ലൂടൂത്ത് 5.0 എന്നിവയ്ക്കുള്ള പിന്തുണയുമുണ്ട്. കൈഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷത്തെ വാറന്റിയും നല്‍കുന്നുണ്ട്. ജിയോഫോണ്‍ പ്രൈമ 4ജിയുടെ വില 2,599 രൂപയാണ്. ദീപാവലി സമയത്ത് ഫോണ്‍ ലഭ്യമാകും.

യാഷ് രാജിന്റെ ആദ്യ ഒടിടി പ്രൊഡക്ഷന്‍ ‘ദ് റെയില്‍വെ മെന്‍’ ടീസര്‍ എത്തി. 1984ലെ ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തെ ആസ്പദമാക്കിയെടുക്കുന്ന വെബ് സീരിസ് നെറ്റ്ഫ്ലിക്സിലൂടെ നവംബര്‍ 18 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. മാധവന്‍, കെ.കെ. മേനോന്‍, ബാബില് ഖാന്‍, ദിവ്യേന്ദു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നാല് എപ്പിസോഡുകളിലായാണ് സീരിസ് സംപ്രേക്ഷണം ചെയ്യുന്നത്. ആയുഷ് ഗുപ്ത തിരക്കഥ എഴുതുന്ന സീരിസ് നവാഗതനായ ശിവ റാവേല്‍ സംവിധാനം ചെയ്യുന്നു. യഥാര്‍ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന സീരിസ് ആണിത്. ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസിന്റെ ആദ്യ ഡിജിറ്റല്‍ നിര്‍മാണ സംരംഭം കൂടിയാണ് ദ് റെയില്‍വെ മെന്‍.

ലോകേഷ് കനകരാജും വിജയ്യും ഒന്നിച്ച ചിത്രം ‘ലിയോ’ 461 കോടി രൂപയിലധികം നേടി എന്ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ഒടിടി റൈറ്റ്സ് ഇനത്തിലും വിജയ് ചിത്രത്തിന് വന്‍ തുക ലഭിച്ചു എന്നാണ് നിര്‍മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒടിടി റൈറ്റ് ആരാണ് നേടിയതെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി റിലീസിനു മുന്നേ പുറത്തുവിട്ടിരുന്നില്ലെങ്കിലും നെറ്റ്ഫ്ലിക്സാണ് എന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഒടിടി റൈറ്റ്സില്‍ ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച ഉയര്‍ന്ന തുകയാണ് ലിയോയ്ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയത് എന്ന് ഇപ്പോള്‍ ലളിത് കുമാര്‍ വ്യക്തമാകുന്നു. ഒടിടിയില്‍ എപ്പോഴായിരിക്കും പ്രദര്‍ശനത്തുകയെന്നാണ് വ്യക്തമാക്കിയിട്ടില്ല. ഒടിടി റിലീസ് ഒരു മാസത്തിന് ശേഷമാകും എന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. ദളപതി വിജയ്യുടെ പതിവ് രീതിയിലുള്ള സിനിമാ കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായ ലിയോ ബോക്സ് ഓഫീസില്‍ കോടികളുടെ കളക്ഷനുമായി റിലീസിനു മുന്നേ റെക്കോര്‍ഡുകള്‍ തീര്‍ത്തിരുന്നു.

ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. 1,888 രൂപ മുതല്‍ ആരംഭിക്കുന്ന ആകര്‍ഷകമായ ഇഎംഐകളും, ദീപാവലി വരെയുള്ള എല്ലാ ഡെലിവറികള്‍ക്കും നാല് വര്‍ഷത്തെ അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ അധിക വാറന്റിയും ഉള്‍പ്പെടുന്നതാണ് ഈ പരിമിത കാല ഓഫര്‍. മികച്ച ഡിസൈന്‍, മികച്ച പ്രകടനം, പതിറ്റാണ്ടുകളുടെ പൈതൃകം എന്നിവയ്ക്ക് എപ്പോഴും പേരുകേട്ടതാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ ശ്രേണി. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഈ മികച്ച മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാക്കുക എന്നതാണ് ഈ പ്രത്യേക ഓഫറിലൂടെ ലക്ഷ്യമിടുന്നത്. ജാവ, ജാവ 42, ജാവ 42 ബോബര്‍, ജാവ പെരാക്ക് എന്നിവ ഉള്‍പ്പെടുന്നതാണ് ജാവ മോട്ടോര്‍സൈക്കിള്‍ നിര. യെസ്ഡി റോഡ്സ്റ്റര്‍, യെസ്ഡി സ്‌ക്രാമ്പ്ളര്‍, യെസ്ഡി അഡ്വഞ്ചര്‍ എന്നിവയാണ് യെസ്ഡി മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ വരുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക്ക് ലെജന്‍ഡ്സ് 2018-ല്‍ ആണ് ജാവയെ തിരികെ കൊണ്ടുവന്നത്. തുടര്‍ന്ന് 2022-ല്‍ യെസ്ഡിയും തിരിച്ചെത്തി.

നാലാം നൂറ്റാണ്ടു മുതല്‍ പതിനാലാം നൂറ്റാണ്ടുവരെ യൂറോപ്പില്‍ ആരുംതന്നെ മാര്‍പാപ്പാമാരെ ചോദ്യം ചെയ്യാന്‍ മുതിരാത്തവണ്ണം അത്രമേല്‍ അധികാരസ്ഥാനത്തായിരുന്നു മാര്‍പാപ്പാമാര്‍. അക്കാലത്തിനുശേഷം ചില ചോദ്യംചെയ്യലുകള്‍ ഉയര്‍ന്നുവന്നെങ്കിലും സഭാധികാരം ഒരു വലിയ രാഷ്ട്രീയരൂപമായി ഉയര്‍ന്നുതന്നെനിന്നു. ലോകചരിത്രത്തെത്തന്നെ നിര്‍മ്മിച്ച ആ അധികാരസ്ഥാപനത്തിലെ ഓരോ ഘട്ടത്തിലെയും ഉള്‍കളികള്‍ പരിശോധിച്ചുകൊണ്ട് മറ്റൊരു ചരിത്രം രചിക്കുകാണ് ഈ കൃതി. ‘മാര്‍പാപ്പാമാരും ലേകചരിത്രവും’. കെ.സി വര്‍ഗീസ്. ഡിസി ബുക്സ്. വില 540 രൂപ.

ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങില്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, വിറ്റാമിന്‍ ബി6, മാംഗനീസ്, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് വണ്ണം കൂട്ടുമെന്ന പേടി പലര്‍ക്കുമുണ്ട്. എന്നാല്‍ നിങ്ങള്‍ സ്ഥിരമായി ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും ജങ്ക് ഫുഡിന്റെ അമിതമായ ഉപഭോഗം ഒഴിവാക്കുകയും ചെയ്താല്‍, നിങ്ങളുടെ ഭക്ഷണത്തില്‍ ഉരുളക്കിഴങ്ങ് ഉള്‍പ്പെടുത്തുന്നത് ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് കാരണമാകില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൂടാതെ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. അതിനാല്‍ ഇവ കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കും. അതുവഴി വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും തടയാനും സഹായിക്കും. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ ചര്‍മ്മം തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.26, പൗണ്ട് – 101.14, യൂറോ – 88.41, സ്വിസ് ഫ്രാങ്ക് – 92.29, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.91, ബഹറിന്‍ ദിനാര്‍ – 220.78, കുവൈത്ത് ദിനാര്‍ -269.40, ഒമാനി റിയാല്‍ – 216.28, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 60.17.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *