*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾പിടിയിലായ ഐഎസ് ഭീകരന്‍ ഷാനവാസ് കേരളത്തിലെ വനമേഖലയില്‍ താവളം ഒരുക്കാന്‍ ശ്രമിച്ചെന്ന് ഡല്‍ഹി പോലീസ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വനമേഖലകളില്‍ ഷാനവാസും കൂട്ടാളികളും താമസിച്ച് ആസൂത്രണങ്ങള്‍ നടത്തിയിരുന്നു. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഷാനവാസ് ലക്ഷ്യമിട്ടിരുന്നു. ഇതിനായി പല സംസ്ഥാനങ്ങളിലായി പരീക്ഷണ സ്ഫോടനങ്ങള്‍ നടത്തി. പാക് ചാരസംഘടനയുടെ സഹായം ലഭിച്ചിരുന്നു. പോലീസ് പറയുന്നു.
◾
◾ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പ്രതിയായ വധശ്രമക്കേസില്‍ പത്തുവര്‍ഷത്തെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. എന്നാല്‍, കുറ്റക്കാരനെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തില്ല. മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നു നിരീക്ഷിച്ചുകൊണ്ടാണ് ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചത്. ഇതോടെ മുഹമ്മദ് ഫൈസലടക്കം നാലുപ്രതികള്‍ക്കും തല്‍ക്കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ട. കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍.
*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾പ്രശസ്ത നാടന്‍പാട്ടു രചയിതാവ് അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. 350 നാടന്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ട്. കലാഭവന്‍ മണി ആലപിച്ച ഹിറ്റ് ഗാനങ്ങള്‍ അറുമുഖന്‍ രചിച്ചു സംഗീതം നല്‍കിയതാണ്. മണി പാടാറുള്ള ഹിറ്റ് ഗാനങ്ങളായ ചാലക്കുടി ചന്തയ്ക്കു പോകുമ്പോള്‍, പകലു മുഴുവന്‍ പണിയെടുത്ത്, മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ തുടങ്ങിയ ഗാനങ്ങള്‍ അറുമുഖന്‍ വെങ്കിടങ്ങിന്റേതാണ്. കലാഭവന്‍ മണിക്കു വേണ്ടി മാത്രം ഇരുനൂറോളം പാട്ടുകള്‍ എഴുതി.
◾ആരോഗ്യ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെതിരെ ആരോപണവുമായി തൃപ്പൂണിത്തുറ സ്വദേശിയായ ഷിനോയി. ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ അഖില്‍ സജീവ് തന്റെ അക്കൗണ്ടിലൂടെ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടത്തിയെന്നും പല അക്കൗണ്ടുകളില്‍നിന്ന് എത്തിയ പണം അഖില്‍ സജീവിന് കൈമാറിയെന്നുമാണ് ഷിനോയ് പറയുന്നത്.
◾അഖില്‍ സജീവ് ഉള്‍പ്പെട്ട നോര്‍ക്ക നിയമന കോഴക്കേസില്‍ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ജയകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പണം നല്‍കിയ അഭിഭാഷകന് അഖില്‍ സജീവില്‍ നിന്ന് പണം തിരികെ വാങ്ങിക്കൊടുക്കാന്‍ താന്‍ ഇടപെട്ടിരുന്നെങ്കിലും തട്ടിപ്പില്‍ പങ്കില്ലെന്നു ജയകുമാര്‍ പറയുന്നു. പോലീസ് നടപടി ഭയന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്നും ജയകുമാര്‍ ഹര്‍ജിയില്‍ പറയുന്നു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾ഓണ്‍ലൈനിലെ എഴുപതോളം വായ്പാ ആപുകള്‍ കേരള പോലീസ് നീക്കം ചെയ്യിച്ചു. 72 വെബ്‌സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും കേരളാ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ എന്‍ഫോഴ്സ്മെന്റ് കേസില്‍ അറസ്റ്റിലായ നാലു പ്രതികളെയും ഒരിടത്തു പാര്‍പ്പിക്കുന്നതിനെതിരേ കോടതി. പ്രതികളായ അരവിന്ദാക്ഷനെയും ജില്‍സിനെയും സബ് ജയിലില്‍നിന്ന് മുഖ്യ പ്രതികളുള്ള എറണാകുളം ജില്ലാ ജയിലിലേക്കു മാറ്റിയതില്‍ എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ അതൃപ്തി അറിയിച്ചു. ഇതോടെ കോടതി ജയില്‍ അധികൃതര്‍ക്കു നോട്ടീസ് നല്‍കി.
◾കരുവന്നൂര്‍ തട്ടിപ്പില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ടയേഡ് എസ്പി കെ.എം. ആന്റണി, ഇരിങ്ങാലക്കുട മുന്‍ ഡിവൈഎഎസ്പി ഫെയ്മസ് വര്‍ഗീസ് എന്നിവരെയാണ് ഇഡി ചോദ്യം ചെയ്യുന്നത്. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന് ഇരുവരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുകള്‍ തേടിയുള്ള എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ സഹായിക്കാനെന്ന സിപിഎം ആരോപണം അപഹാസ്യമെന്ന് സുരേഷ് ഗോപി. കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരാണ് ഇത്തരം ആരോപണമുന്നയിക്കുന്നത്. ഇഡി അന്വേഷണവും അറസ്റ്റുകളും നടത്തിയശേഷമാണ് താന്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ എത്തിയതെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾മസ്തിഷ്‌ക മരണമെന്നു റിപ്പോര്‍ട്ട് നല്‍കി അവയവദാനം ചെയ്തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിക്കും എട്ടു ഡോക്ടര്‍മാര്‍ക്കുമെതിരായ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ മജിസ്ട്രേറ്റ് കോടതി ഇടപെടല്‍ ചോദ്യംചെയ്ത് ആശുപത്രിയും ഡോക്ടര്‍മാരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
◾സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വയ്ക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനു തിടുക്കത്തില്‍ അമേരിക്കയിലേക്കു പോകാനായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോടിയേരിയേക്കാള്‍ പിണറായിക്കു പ്രാധാന്യം അമേരിക്കന്‍ യാത്രയായിരുന്നു. നേരത്തെ നിശ്ചയിച്ച സമയത്തുതന്നെ മുതലാളിമാരുമായുള്ള കൂടിക്കാഴ്ച നടത്താനായിരുന്നു തിടുക്കമെന്നും സുധാകരന്‍. കോടിയേരിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
◾ഹിജാബ് നിരോധിച്ച ബിജെപിയും തട്ടം ഉപേക്ഷിക്കുന്നത് നേട്ടമാണെന്നു പറയുന്ന സിപിഎമ്മും തമ്മില്‍ എന്തു വ്യത്യാസമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം മൂലമാണെന്ന സിപിഎം സംസ്ഥാന സമതി അംഗം കെ. അനില്‍കുമാറിന്റെ പരാമര്‍ശം അസംബന്ധമാണെന്ന് സതീശന്‍ പറഞ്ഞു.
◾തട്ടം വിഷയത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
◾ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ തലപ്പാവ് അഴിപ്പിക്കാത്ത സിപിഎമ്മുകാരാണ് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെടുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. വിശ്വാസങ്ങളുടെ മേല്‍ എന്താണ് സിപിഎം ചെയ്തത് എന്ന് ഇപ്പൊള്‍ പരസ്യമായി പറയുകയാണെന്നും മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
◾പാമ്പനാര്‍ കൈലാസ ഗിരിയില്‍ കുടുങ്ങിയ നാലു യുവാക്കളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. സമുദ്ര നിരപ്പില്‍നിന്നു 4000 അടി ഉയരത്തിലുള്ള വനത്തില്‍ കുടുങ്ങിയവരെയാണ് രക്ഷപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി സ്വദേശികളാണ് മല മുകളില്‍ കനത്ത മൂടല്‍മഞ്ഞും മഴയുംമൂലം താഴേക്കിറങ്ങനാകാതെ കുടുങ്ങിയത്. ഒരാളുടെ കാല്‍ മടങ്ങി നീരുവന്നതോടെ നടക്കാനാകാതാകുകയും ചെയ്തു.
◾കോഴിക്കോട് റെയില്‍വെ സ്റ്റേഷനു സമീപമുള്ള ലോഡ്ജില്‍ ഡോക്ടറെ വടിവാള്‍ വീശി ഭീഷണപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവതി അടക്കം മൂന്നംഗ സംഘം അറസ്റ്റില്‍. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ ഇ.കെ. മുഹമദ് അനസ് (26) കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ എന്‍.പി. ഷിജിന്‍ദാസ് (27) പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം എറണാകുളം ബോള്‍ഗാട്ടി പാലസില്‍. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ അവലോകന യോഗമാണ് നടന്നത്.
◾മൂന്നാറില്‍ റോഡ് തകര്‍ന്ന് 20 വര്‍ഷമായിട്ടും നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് തോട്ടം തൊഴിലാളികളുടെ റോഡ് ഉപരോധം. കുണ്ടള ചെണ്ടുവാരെ ടോപ്പ് ഡിവിഷന്‍ തൊഴിലാളികളാണ് റോഡ് ഉപരോധിച്ചത്.
◾ഇന്ത്യന്‍ വ്യവസായിയും ശതകോടീശ്വരനുമായ ഹര്‍പല്‍ രണ്‍ധവയും 22 വയസുള്ള മകന്‍ അമര്‍ കബീര്‍ സിംഗ് രണ്‍ധവയും വിമാനാപകടത്തില്‍ മരിച്ചു. ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വെയില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നാണ് ഇരുവരും മരിച്ചത്. സിംബാബ്വെയിലെ ഒരു വജ്ര ഖനിയുടെ സമീപമാണ് വിമാനം തകര്‍ന്നു വീണത്.
◾തമിഴ്നാട്ടിലെ ബിജെപി- എഐഎഡിഎംകെ വഴക്ക് പരിഹരിക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മൂന്ന് എഐഎഡിഎംകെ എംഎല്‍എമാര്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ആഴ്ച എന്‍ഡിഎ വിടാന്‍ എഐഎഡിഎംകെ തീരുമാനിച്ചിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ ഡല്‍ഹിയില്‍ അമിത് ഷായെ കാണാനുള്ള ശ്രമത്തിലാണ്.
◾ആസാമില്‍ ശൈശവ വിവാഹങ്ങള്‍ തടയുന്നതിനു നടത്തിയ പരിശോധനയില്‍ എണ്ണൂറിലധികം പേരെ അറസ്റ്റു ചെയ്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇക്കാര്യം വെളിപെടുത്തിയത്.
◾രാജസ്ഥാനിലും മധ്യപ്രദേശിലും നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്നു ബിജെപി. വസുന്ധര രാജെ സിന്ധ്യക്കും ശിവരാജ് സിംഗ് ചൗഹാനും വന്‍ തിരിച്ചടിയാണ് തീരുമാനം.
◾മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ 15 കാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവാവിന്റെ വീട് നാളെ ഇടിച്ചുനിരത്തും. വീട് നിയമവിരുദ്ധമായി നിര്‍മിച്ചതാണെന്ന പേരിലാണ് നോട്ടീസ്പോലും നല്‍കാതെ ഇടിച്ചു നിരത്തുന്നത്.
◾കാനഡയുടെ 41 നയതന്ത്ര പ്രതിനിധികളെ ഒരാഴ്ചയ്ക്കകം പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമയപരിധിക്കുശേഷം കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്കു നയതന്ത്ര പരിരക്ഷ നല്‍കില്ലെന്നും ഇന്ത്യ അറിയിച്ചു.
◾ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ 54 കിലോ വിഭാഗം ബോക്സിങ്ങില്‍ പ്രീതി പവാറിന് വെങ്കലമെഡല്‍. തുഴച്ചിലില്‍ പുരുഷന്മാരുടെ 1000 മീറ്റര്‍ ഡബിള്‍സില്‍ അര്‍ജുന്‍ സിങ് – സുനില്‍ സിങ് സഖ്യം വെങ്കലം നേടി. ബോക്സിങില്‍ ഫൈനലിലെത്തിയ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ പാരിസ് ഒളിംപിക്സിന് യോഗ്യത നേടി.
◾പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് 2023-24 സെപ്റ്റംബര്‍ പാദത്തില്‍ നിക്ഷേപങ്ങളിലും വായ്പകളിലും മികച്ച വളര്‍ച്ച. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ 23 ശതമാനം വര്‍ധിച്ച് 2,32,871 കോടി രൂപയായി. മൊത്തം വിതരണം ചെയ്ത വായ്പ 20 ശതമാനം വര്‍ധിച്ച് 1,95,973 കോടി രൂപയായി. കറന്റ്, സേവിംഗ്‌സ് അക്കൗണ്ട് ഡിപ്പോസിറ്റുകള്‍ 5 ശതമാനം വര്‍ധിച്ച് 68,873 കോടി രൂപയായി. റീറ്റെയ്ല്‍ വായ്പകള്‍ 22 ശതമാനവും മൊത്ത വായ്പകള്‍ 17 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. നാല് ലക്ഷം കോടി രൂപ പിന്നിട്ട് ബിസിനസ് 2022-23 മാര്‍ച്ച് പാദത്തില്‍ അറ്റാദായവും ഓഹരിയില്‍ നിന്നുള്ള ആദായവും റെക്കോര്‍ഡ് തലത്തില്‍ എത്തിയിരുന്നു. അറ്റാദായം 66.98 ശതമാനം വര്‍ധിച്ച് 902.61 കോടി രൂപയായി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ ലാഭം 42 ശതമാനം ഉയര്‍ന്ന് 854 കോടി രൂപയാണ്. ആകെ ബിസിനസ് നാല് ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിടുന്ന, കേരളം ആസ്ഥാനമായ ആദ്യ ബാങ്ക് എന്ന നേട്ടവും കഴിഞ്ഞ പാദത്തില്‍ ഫെഡറല്‍ ബാങ്ക് സ്വന്തമാക്കി. 21.17 ശതമാനം വളര്‍ച്ചയോടെ 4.05 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ പാദമനുസരിച്ച് ബാങ്കിന്റെ മൊത്തം ബിസിനസ്.
◾ആഗസ്റ്റില്‍ മാത്രം വാട്സ്ആപ്പ് ഇന്ത്യയില്‍ നിന്ന് നിരോധിച്ചത് 74 ലക്ഷം അക്കൗണ്ടുകള്‍. ഇതില്‍ 35 ലക്ഷം അക്കൗണ്ടുകള്‍ ഉപയോക്താക്കളില്‍ നിന്നും റിപ്പോര്‍ട്ട് വരുന്നതിനേ മുമ്പേ തന്നെ നിരോധിച്ചവയാണെന്നും വാട്സ്ആപ്പിന്റെ ഇന്ത്യന്‍ പ്രതിമാസ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 74,20,748 അക്കൗണ്ടുകളാണ് വാട്സ്ആപ്പ് ആഗസ്റ്റ് 1 മുതല്‍ 31 വരെയുള്ള കാലയളവില്‍ നിരോധിച്ചത്. ഉപയോക്താക്കളില്‍ നിന്നും ലഭിച്ച പരാതികളുടെ പകര്‍പ്പും, കമ്പനി സ്വീകരിച്ച നടപടികളും വിശദാംശങ്ങളും ഉപയോക്തൃ-സുരക്ഷ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 2021ലെ ഐ.ടി നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചിരിക്കുന്നത്. 2023 ആരംഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്രീവന്‍സ് അപ്പല്ലേറ്റ് കമ്മിറ്റി സംവിധാനം ആരംഭിച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സംവിധാനമൊരുക്കുന്നതാണിത്. പ്രത്യേക പോര്‍ട്ടല്‍ വഴിയാണ് ഉപയോക്താക്കള്‍ പരാതി സമര്‍പ്പിക്കേണ്ടത്.
◾കങ്കണയുടെ അടുത്തതായി റിലീസാകുന്ന ചിത്രമാണ് തേജസ്. ഒരു എയര്‍ഫോഴ്സ് പൈലറ്റിന്റെ വേഷത്തിലാണ് ഈ ആക്ഷന്‍ ചിത്രത്തില്‍ കങ്കണ എത്തുന്നത്. ഒക്ടോബര്‍ 20 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ഇതിന് മുന്നോടിയായി ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് ‘തേജസ്’. തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റ് വേഷത്തിലാണ് കങ്കണ എത്തുന്നത്. വിമാനം പറത്താന്‍ പോകുന്ന കങ്കണയുടെ കഥാപാത്രമാണ് ടീസറില്‍. ഏയര്‍ഫോഴ്സ് ഡേയില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടും. ആര്‍എസ്വിപി മൂവീസ് ആണ് തേജസ് നിര്‍മ്മിക്കുന്നത്. ഏതാണ്ട് മൂന്ന് കൊല്ലം മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ചിത്രം കൊവിഡ് പ്രതിസന്ധികളായല്‍ വൈകുകയായിരുന്നു.
◾ലോകേഷ് സംവിധാനം ചെയ്യുന്ന ‘ലിയോ’യില്‍ പ്രധാനപ്പെട്ട ഫെറ്റ് സീനുകളിലൊന്ന് കഴുതപ്പുലിയുമായുള്ള വിജയ്യുടെ ഒരു ഏറ്റുമുട്ടല്‍ രംഗമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതല്‍ ട്രെയ്‌ലര്‍ റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ വരെ ഈ രംഗമാണ് അണിയറക്കാര്‍ ദൃശ്യവത്കരിച്ചത്. അതുകൊണ്ട് തന്നെ ഈ രംഗത്തിന് വളരെ പ്രധാന്യമുണ്ടെന്ന് ഉറപ്പാണ്. മഞ്ഞ് മൂടിയ മലനിരകളില്‍ വച്ച് വന്യജീവിയുമായുള്ള വിജയ്യുടെ ഈ ഫൈറ്റിന് വന്‍ തുകയാണ് നിര്‍മ്മാതാക്കള്‍ മുടക്കിയത് എന്നാണ് വിവരം. ഈ ഒറ്റ സീക്വന്‍സിന് വേണ്ടി മാത്രം 10 മുതല്‍ 15 കോടി വരെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ചിലവഴിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 5ന് എത്തുന്ന ട്രെയ്‌ലറിലും ഈ സീക്വന്‍സില്‍ നിന്നുള്ള ചില ഷോട്ടുകള്‍ ഉണ്ടായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഉന്നത നിലവാരത്തിലുള്ള വിഎഫ്എക്‌സിന് വേണ്ടിയാണ് ഇത്രയും ബജറ്റ് വന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ സ്ലാവിയ മാറ്റ് എഡിഷന്‍ ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ വില വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ലോഞ്ചിനോട് അനുബന്ധിച്ച്, വാഹന നിര്‍മ്മാതാവ് സെഡാന്റെ ടോപ്പ് എന്‍ഡ് വേരിയന്റിലേക്ക് പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചു. കൂടാതെ, പുതുക്കിയ സ്ലാവിയ ശ്രേണിയില്‍ പരിമിതകാല ഉത്സവ ഓഫര്‍ ഉള്‍പ്പെടുന്നു. അടിസ്ഥാന വേരിയന്റിന് പ്രാരംഭ എക്സ്-ഷോറൂം വില 50,000 രൂപയോളം കുറഞ്ഞു. ഇതോടെ 10.89 ലക്ഷം രൂപയായി മോഡലിന്റെ വില കുറഞ്ഞു. മാറ്റ് ഫിനിഷ് കാര്‍ബണ്‍ സ്റ്റീല്‍ കളര്‍ സ്‌കീമും വിംഗ് മിററുകളിലും ഡോര്‍ ഹാന്‍ഡിലുകളിലും ഗ്ലോസ് ബ്ലാക്ക് ആക്‌സന്റുകള്‍ പോലുള്ള ഡിസൈന്‍ ഘടകങ്ങളാണ് പുതിയ സ്‌കോഡ സ്ലാവിയ മാറ്റ് എഡിഷനെ അതിന്റെ സ്റ്റാന്‍ഡേര്‍ഡ് എതിരാളികളില്‍ നിന്ന് വേര്‍തിരിക്കുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് മാറ്റ് എഡിഷന്‍ വാഗ്ദാനം ചെയ്യുന്നത്.
◾ഈ ആത്മകഥ നിങ്ങള്‍ വായിക്കേണ്ടത് നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന അതീവ വ്യത്യസ്തനായ ഒരു മനുഷ്യന്റെ അഭിനിവേശത്തോടെയുള്ള ജീവിതയാത്രയുടെ
കഥയായിട്ടാണ്. ഇതില്‍ നിറയെ ആത്മവിശ്വാസവും ശുഭാപ്തിചിന്തയും സഹജീവിസ്‌നേഹവുമാണ്. അതിലുപരി ഏതൊരു സമൂഹത്തിന്റെയും വളര്‍ച്ചയുടെ അവിഭാജ്യഘടകമായ ചെറുകിട-ഇടത്തരം സംരംഭകരുടെ അതിജീവനകഥയും അവര്‍ക്ക് മുന്നേറാനുള്ള ഊര്‍ജ്ജത്തിന്റെ മഹാസ്രോതസ്സും
തുറന്നുവെച്ചിരിക്കുന്നു. പ്രകൃതി ഒളിപ്പിച്ചുവെച്ച വിസ്മയക്കാഴ്ചകളെ ഇത്രമേല്‍ ആഴത്തില്‍ അറിഞ്ഞ് പാഴ്വസ്തുക്കളുടെ ആത്മാവിലേക്കുള്ള ഫാക്കിയുടെ യാത്ര അനവധി ചോദ്യങ്ങളാണ് മനസ്സില്‍ നിറയ്ക്കുന്നത്. ഇയാള്‍ യാത്രികനായ വ്യാപാരിയോ വ്യാപാരിയായ യാത്രികനോ എന്ന് പലയിടത്തും നാം സംശയിച്ചുപോകും. ആ ഉത്തരമില്ലായ്മ തന്നെയാണ് ഈ ആത്മകഥയുടെ ഭംഗിയും. ജീവിതത്തെ മാറ്റിത്തീര്‍ക്കുന്ന അസാധാരണമായ ആത്മകഥ. ‘പാഴ്വസ്തുക്കളില്‍ നിധി തേടി ലോകസഞ്ചാരം’. ഫാക്കി എന്‍.പി. മാതൃഭൂമി. വില 850 രൂപ.
◾ചില ഭക്ഷണവിഭവങ്ങള്‍ നാരങ്ങയോടൊപ്പം ഉപയോഗിക്കുന്നത് പ്രതികൂല ഫലങ്ങള്‍ ശരീരത്തില്‍ ഉളവാക്കും. നാരങ്ങയോടൊപ്പം ഉപയോഗിക്കരുതാത്ത ഭക്ഷണവിഭവങ്ങള്‍ ഇവയാണ്. ആദ്യമായി വരുന്നത് പാലുല്‍പന്നങ്ങളാണ്. പാചകം ചെയ്യുമ്പോള്‍ പാലുല്‍പന്നങ്ങളില്‍ നാരങ്ങ ചേര്‍ത്താല്‍ അതു പിരിഞ്ഞു പോകും. നാരങ്ങയുടെ അസിഡിക് സ്വഭാവം കൊണ്ടാണ് ഇത്. പാലും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് സിട്രിക് ആസിഡിന്റെ സാന്നിധ്യം മൂലം നെഞ്ചെരിച്ചിലും ഉണ്ടാക്കാം. അമിതമായി എരിവുള്ള ഭക്ഷണത്തിനൊപ്പവും നാരങ്ങ കഴിക്കരുത്. നാരങ്ങ എരിവിനെ അധികരിപ്പിക്കുന്നതായതിനാല്‍ ഇത് എല്ലാവര്‍ക്കും താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. റെഡ് വൈനും നാരങ്ങയും ഒരുമിച്ച് ചേര്‍ക്കുന്നത് വൈനിന്റെ മണവും രുചിയും നശിപ്പിക്കും. പാലിനൊപ്പം നാരങ്ങ ചേര്‍ക്കുന്നത് പോലെ തന്നെ പ്രതികൂല ഫലങ്ങള്‍ ഉളവാക്കുന്നതാണ് യോഗര്‍ട്ടിനും മോരിന്‍ വെള്ളത്തിനുമൊപ്പം അതുപയോഗിക്കുന്നത്. രുചി നഷ്ടപ്പെടുമെന്ന് മാത്രമല്ല അസിഡിറ്റിയും ഇത് മൂലം ഉണ്ടാകാം. ഏലയ്ക്ക, ഗ്രാമ്പൂ പോലുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ക്കൊപ്പവും നാരങ്ങ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവയുടെ രുചിയെയും ഗുണത്തെയും നാരങ്ങ ബാധിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.18, പൗണ്ട് – 100.54, യൂറോ – 87.20, സ്വിസ് ഫ്രാങ്ക് – 90.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.57, ബഹറിന്‍ ദിനാര്‍ – 220.67, കുവൈത്ത് ദിനാര്‍ -268.95, ഒമാനി റിയാല്‍ – 216.04, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 60.71.