yt cover 21

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാനനഷ്ടക്കേസ് നല്‍കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്. നിങ്ങള്‍ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ല. സ്വപ്നക്കെതിരെ മാനനഷ്ട കേസ് നല്‍കാന്‍ കടകംപള്ളിക്കും തോമസ് ഐസകിനും പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

അമേരിക്കയിലെ എറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കണ്‍ വാലി ബാങ്ക് പൊളിഞ്ഞു. ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ബാങ്കിന്റെ ആസ്തികള്‍ പിടിച്ചെടുത്തു. ബാങ്കിന് ഇരുന്നൂറു കോടി ഡോളര്‍ നഷ്ടമാണുണ്ടായത്. ഓഹരിവില അടിക്കടി തകരുകയും നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതുമാണ് ബാങ്കിനെ തകര്‍ത്തത്.

ബ്രഹ്‌മപുരത്തെ മാലിന്യമല പത്തു ദിവസമായി കത്തിപ്പടര്‍ന്ന് വിഷപ്പുക പടര്‍ത്തുന്നതു രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്തയായി. സിഎന്‍എന്‍ അടക്കമുള്ള എല്ലാ മാധ്യമങ്ങളും അഴിമതി ആരോപണങ്ങള്‍ ഉള്‍പെടെയുള്ള വിവരങ്ങളോടെയാണ് വാര്‍ത്ത നല്‍കിയത്.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*

1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k

4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k

5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k

മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.

*HR : 7034443839, Email : customercare@pulimoottilonline.com*

ബ്രഹ്‌മപുരത്തെ ജൈവമാലിന്യ സംസ്‌കരണ ടെന്‍ഡറിലും സിപിഎം അഴിമതിയെന്ന് ആരോപണം. കഴിഞ്ഞ വര്‍ഷം കരാര്‍ ലഭിച്ചത് സിപിഎം നേതാവിന്റെ സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്കാണ്. കമ്പനിയുടെ രണ്ടു പങ്കാളികളില്‍ ഒരാള്‍ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സക്കീര്‍ ബാബുവാണ്. ടെന്‍ഡറില്‍ അട്ടിമറി നടന്നെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. തീപിടുത്തം ആരംഭിച്ച മാര്‍ച്ച് രണ്ടിനാണ് കരാര്‍ അവസാനിച്ചത്.

കോണ്‍ഗ്രസിലെ പരസ്യ വിമര്‍ശനത്തിനെതിരേ എം കെ രാഘവനു താക്കീതും കെ മുരളീധരനു മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് ഇരുവര്‍ക്കും നോട്ടീസ് അയച്ചു.

പാര്‍ട്ടിക്കകത്തു പറയാന്‍ അവസരമില്ലാത്തതുകൊണ്ടാണ് പുറത്തു പറയേണ്ടിവരുന്നതെന്ന് കെ. മുരളീധരന്‍ എംപി. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയും. സുധാകരന്‍ അയച്ച കത്ത് കിട്ടിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെപിസിസിയുടെ കത്ത് കിട്ടിയില്ലെന്നു രാഘവനും പ്രതികരിച്ചു.

*മുതല വായില്‍ മനുഷ്യത്തല:* https://youtu.be/nOR9YJX7LTE

പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നതിനിടെ ജീപ്പില്‍നിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത്ഷാ നാളെ കേരളത്തില്‍. വൈകുന്നേരം അഞ്ചിനു തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കും. ഉച്ചയ്ക്കു പന്ത്രണ്ടുമുതല്‍ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലെ തെക്കുഭാഗത്തും വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.

മന്ത്രിമാര്‍ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കില്‍ കുടുംബശ്രീ അംഗങ്ങളില്‍നിന്ന് 100 രൂപ പിഴ ഈടാക്കുമെന്ന് സിപിഐ വാര്‍ഡ് മെമ്പറുടെ ഭീഷണി. നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടനത്തിന് എത്തിയില്ലെങ്കില്‍ നൂറു രൂപ ഈടാക്കുമെന്നു വാര്‍ഡ് അംഗം ഷീജ ആവശ്യപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തായത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

മൂവാറ്റുപുഴ കടാതിയില്‍ ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ചു കയറി അപകടം. ഇരുചക്ര വാഹന ഷോറൂമിലേക്ക് ഇടിച്ചുകയറി മറിഞ്ഞതോടെ ഏഴ് ഇരുചക്ര വാഹനങ്ങള്‍ക്കും ടെസ്റ്റ് ഡ്രൈവിനുള്ള കാറിനും കേടുപാടുകള്‍ സംഭവിച്ചു. മെറ്റലുമായി കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയാണ് ഷോറൂമിലേക്ക് ഇടിച്ചുകയറി മറിഞ്ഞത്.

സ്വര്‍ണക്കടത്തില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല. സത്യം സ്വര്‍ണപ്പാത്രം കൊണ്ട് മൂടിവച്ചാലും പുറത്തുവരും. സ്വപ്ന പറഞ്ഞത് തെറ്റാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല.

ബ്രഹ്‌മപുരം വിഷപ്പുക കമ്യൂണിസ്റ്റ് ഭരണത്തിലെ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും വിഷപ്പുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കമ്യൂണിസ്റ്റു ഭരണത്തിലെ വിഷപ്പുകയാണു ജനം ശ്വസിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ക്രൈസ്തവ സമൂഹത്തേയും സന്യാസസമൂഹങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തിനെതിരെ കെസിബിസി. നാടകം നിരോധിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമെന്നും കെസിബിസി.

തൊണ്ണൂറ്റി മൂന്നുകാരിയായ ഭാഗ്യക്കുറി വില്‍പനക്കാരിയെ കള്ളനോട്ടു നല്‍കി കബളിപ്പിച്ച് നാലായിരം രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്തു. കോട്ടയം മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയിലെ ദേവയാനിയുടെ ലോട്ടറി ടിക്കറ്റുകളാണു തട്ടിയെടുത്തത്. ഇതോടെ വയോധികയുടെ ജീവിത മാര്‍ഗം തന്നെ വഴിമുട്ടി.

വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി കുറുകെ ചാടിയതുമൂലം ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഡ്രൈവറായ അബ്ദുല്‍ ഹക്കീമാണ് മരിച്ചത്. ഓട്ടോയിലെ യാത്രക്കാരായ നാലു പേര്‍ക്കു പരിക്കേറ്റു.

പൊങ്കാല കല്ല് മോഷ്ടിച്ചെന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണത്തിനെതിരേ തിരുവനന്തപുരം മേയറുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. ലൈഫ് മിഷന്‍ പദ്ധതിക്കായി ഉപയോഗിക്കേണ്ട കല്ലുകള്‍ കടത്തിയെന്ന് ആരോപിച്ചായിരുന്നു വീഡിയോ. വീഡിയോയിലെ ഓട്ടോയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിലെടുത്തു.

തൃശൂര്‍ പെരുമ്പിലാവ് ആല്‍ത്തറയില്‍ എട്ടു പേര്‍ക്കു തെരുവു നായയുടെ കടിയേറ്റു. കടിയേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തൃശൂരിലെ ചേര്‍പ്പില്‍ സദാചാര കൊലക്കേസില്‍ കൊലയാളികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ചേര്‍പ്പ് സ്വദേശികളായ ഫൈസലും സുഹൈലുമാണ് അറസ്റ്റിലായത്. എട്ടംഗ കൊലയാളി സംഘത്തിലെ ആരേയും ഇതുവരെ പിടികൂടിയിട്ടില്ല. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ ബസ് ഡ്രൈവര്‍ സഹാര്‍ ചൊവ്വാഴ്ചയാണ് മരിച്ചത്.

പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണിക്കത്ത്. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലാണ് ഊമക്കത്ത് കിട്ടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

എറണാകുളം ജില്ലയിലെ കുറ്റവാളിയായ ‘ഡ്രാക്കുള’ സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊച്ചി, പുത്തന്‍കുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, എറണാകുളം സെന്‍ട്രല്‍ എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലും നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

ത്രിപുരയില്‍ പോലീസ് മതിയായ സുരക്ഷ നല്‍കിയില്ലെന്ന് സിപിഎം നേതാവായ എളമരം കരീം അടക്കമുള്ള എംപിമാര്‍. ഇന്നത്തെ സന്ദര്‍ശന പരിപാടികള്‍ റദ്ദാക്കി. ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചില്ലെന്ന് പോലീസ്. സംരക്ഷണം നല്‍കിയതുകൊണ്ടാണ് എംപിമാര്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നു ത്രിപുര പോലീസ്.

ജോലിക്കു ഭൂമി തട്ടിപ്പു കേസില്‍ ചോദ്യം ചെയ്യാന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് സിബിഐ സമന്‍സ്. രണ്ടാം തവണയാണ് തേജസ്വി യാദവിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കേസില്‍ മുന്‍ റെയില്‍വെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്റി ദേവിയേയും സിബിഐ ചോദ്യം ചെയ്തിരുന്നു.

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്കെതിരെ അതിക്രമം. ദേഹത്ത് ബലമായി നിറങ്ങള്‍ തേച്ച മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.

ബെംഗളൂരു- മൈസൂരു യാത്രയ്ക്കുള്ള സമയം മൂന്നു മണിക്കൂറില്‍നിന്ന് 75 മിനിറ്റായി കുറയ്ക്കുന്ന എക്‌സ്പ്രസ് വേ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 118 കിലോമീറ്റര്‍ നീളമുള്ള പാത 8,480 കോടി രൂപ ചെലവിട്ട് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണു നിര്‍മിച്ചത്.

ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. ടെക് മഹീന്ദ്രയില്‍ എംഡി, സിഇഒ പദവികള്‍ മോഹിത് ജോഷി ഏറ്റെടുക്കും. അഞ്ച് മാസം മുന്‍പ് എസ് രവികുമാര്‍ ഇന്‍ഫോസിസ് പ്രസിഡന്റ് സ്ഥാനം രാജി വച്ച് കോഗ്നിസന്റില്‍ സിഇഒ പദവിയിലേക്കു പോയതിനു പിറകേയാണ് മോഹിത് ജോഷി സ്ഥാനമേറ്റത്.

ചിലിയിലെ സാന്റിയാഗോ വിമാനത്താവളത്തില്‍ നിന്ന് 266 കോടി കവരാന്‍ ശ്രമിച്ച കൊള്ളസംഘത്തെ വെടിവച്ചു തുരത്തി. കവര്‍ച്ചക്കാരില്‍ ഒരാളും സുരക്ഷാ ഉദ്യോഗസ്ഥനും അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു. സാന്റിയാഗോയിലെ അര്‍തുറോ മെറിനോ ബെനിറ്റസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. പത്തു പേരടങ്ങുന്ന കവര്‍ച്ചാ സംഘമാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കെട്ടിയിട്ട് വിമാനത്താവളം കൊള്ളയടിക്കാന്‍ ശ്രമിച്ചത്.

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗസില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ പുറത്താകാതെ നേടിയ 103 റണ്‍സാണ് ഇന്ത്യക്ക് അടിത്തറയേകിയത്. രോഹിത് ശര്‍മ 35 റണ്‍സെടുത്തും ചേതേശ്വര്‍ പൂജാര 42 റണ്‍സെടുത്തും പുറത്തായി.

ഇന്ത്യയുടെ വിദേശ നാണ്യശേഖരം മാര്‍ച്ച് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 150 കോടി ഉയര്‍ന്ന് 56,240 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തുടര്‍ച്ചയായ നാലാഴ്ചത്തെ ഇടിവിന് ശേഷമാണ് ശേഖരം ഉയരുന്നത്. വിദേശനാണ്യ ആസ്തി 120 കോടി ഡോളര്‍ ഉയര്‍ന്ന് 49,710 കോടി ഡോളറിലെത്തിയത് വിദേശ നാണ്യശേഖരം കൂടാന്‍ സഹായിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു ശതമാനത്തോളം കൂടിയതും നേട്ടമായി. രൂപയുടെ തിരിച്ചുവരവ് നേട്ടമായി ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കം കുറയ്ക്കാന്‍ മുന്‍ ആഴ്ചകളില്‍ വിദേശ നാണ്യശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായിരുന്നു. ഇത് ആ ആഴ്ചകളില്‍ വിദേശ നാണ്യശേഖരം താഴാനും ഇടവരുത്തുകയായിരുന്നു. നിലവില്‍ ഇന്ത്യയുടെ 9.4 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമാണ് വിദേശ നാണ്യശേഖരം.

ചൈനീസ് കമ്പനി മോട്ടറോളയുടെ പുതിയ ഹാന്‍ഡ്സെറ്റ് മോട്ടോ ജി73 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭിക്കും 6.5 ഇഞ്ച് ഫുള്‍-എച്ച്ഡി + ഡിസ്‌പ്ലേയും 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറകളും മോട്ടോ ജി73 5ജിയുടെ പ്രധാന ഫീച്ചറുകളാണ്. മോട്ടോ ജി73 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 18,999 രൂപയാണ്. ലൂസന്റ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലൂ നിറങ്ങളില്‍ വരുന്ന ഫോണ്‍ മാര്‍ച്ച് 16 മുതല്‍ ഫ്ലിപ്കാര്‍ട്ടിലൂടെയും രാജ്യത്തെ തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും വില്‍പനയ്‌ക്കെത്തും. മോട്ടോ ജി73 5ജിയുടെ ലോഞ്ച് ഓഫര്‍ പ്രകാരം തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ വഴി വാങ്ങുന്നവര്‍ക്ക് 2,000 രൂപയുടെ കിഴിവ് ലഭിക്കും. ആക്‌സിസ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ഡ്യുവല്‍ സിം ( നാനോ ) സ്ലോട്ടുള്ള മോട്ടോ ജി73 5ജി യില്‍ ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് പ്രവര്‍ത്തിപ്പിക്കുന്നത്. മുന്‍വശത്ത് 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 30വാട്ട് ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി73 5ജി യിലുള്ളത്.

ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ‘ദി ചലഞ്ച്’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് റഷ്യ. 2021 ലാണ് 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച് ചിത്രത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും റഷ്യയിലെ ചാനല്‍ വണ്ണും യെല്ലോ, ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റുഡിയോയും ചേര്‍ന്നാണ് ഭീമന്‍ തുക മുടക്കിയുള്ള ബഹിരാകാശ രംഗം ചിത്രീകരിച്ചത്. ബഹിരാകാശ നിലയത്തില്‍ വെച്ച് അബോധാവസ്ഥിലായ കോസ്‌മോനട്ടിനെ ചികിത്സിക്കാന്‍ ഒരു കാര്‍ഡിയാക് സര്‍ജനും ഡോക്ടര്‍മാരുടെ സംഘവും ബഹിരാകാശ നിലയത്തിലേക്ക് പോവുന്നതായിരുന്നു രംഗം. സി.ജി.ഐയോ മറ്റ് സങ്കേതങ്ങളോ ഉപയോഗിക്കുന്നതിന് പകരം രംഗങ്ങള്‍ സ്പേസ് സ്റ്റേഷനില്‍ പോയി യഥാര്‍ഥമായി ചിത്രീകരിക്കുകയായിരുന്നു. റഷ്യന്‍ അഭിനേത്രിയായ യൂലിയ പെരിസില്‍ഡാണ് സംഘത്തിന് നേതൃത്വം നല്‍കുന്ന കാര്‍ഡിയാക് സര്‍ജനായി വേഷമിട്ടത്. യഥാര്‍ത്ഥ ബഹിരാകാശയാത്രികനായ ഒലെഗ് നോവിറ്റ്‌സ്‌കിയാണ് രോഗിയെ അവതരിപ്പിക്കുന്നത്. റഷ്യന്‍ ബഹിരാകാശ യാത്രികരായ ആന്റണ്‍ ഷ്‌കാപ്ലെറോവ്, യോറ്റര്‍ ദുബ്രോവ് എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

രാജ്കുമാര്‍ റാവു നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭീദ്’. അനുഭവ് സിന്‍ഹ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂമി പെഡ്നേകര്‍ ചിത്രത്തില്‍ നായികയാകുന്നു. രാജ്കുമാര്‍ റാവു നായകനാകുന്ന ‘ഭീദി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ദിയ മിര്‍സ, അഷുതോഷ് റാണ, പങ്കജ് കപൂര്‍, ക്രിതിക കമ്ര, ആദിത്യ ശ്രീവാസ്ത, വീരേന്ദ്ര സക്സേന, ഓംകര്‍ ദാസ് മാണിക്പുരി, മഹേഷ് ചന്ദ്ര ദേവ, സുശീല്‍ പാണ്ഡേ തുടങ്ങിയവരും മാര്‍ച്ച് 24ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ‘ഭീദി’ല്‍ അഭിനയിക്കുന്നു. അനുഭവ സിന്‍ഹ, സൗമ്യ തിവാരി, സൊണാലി ജെയ്ന്‍ എന്നിവരാണ് ‘ഭീദി’ന്റെ തിരക്കഥ എഴുതുന്നത്. സൗമിക് മുഖര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനുരാഗ് സൈക്യയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ഹൈനെസ് സിബി 350, സിബി 350 ആര്‍എസ് മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കി. സിബി 350 ഡിഎല്‍എക്‌സ്, ഡിഎല്‍എക്‌സ് പ്രോ, ഡിഎല്‍എക്‌സ് പ്രോ ക്രോം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും സിബി 350 ആര്‍എസ് ഡിഎല്‍എക്‌സ്, ഡിഎല്‍എക്‌സ് പ്രോ, ഡിഎല്‍എക്‌സ് പ്രോ ഡ്യുവല്‍ ടോണ്‍ എന്നീ വേരിയന്റുകളിലും ലഭ്യമാണ്. 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്ന 350സിസി എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് ഒഎച്ച്‌സി സിംഗിള്‍ സിലിണ്ടര്‍ ഒബിഡി2ബി മാനദണ്ഡമനുസരിച്ച് പിജിഎംഎഫ്‌ഐ സാങ്കേതികവിദ്യയോടും കൂടിയാണ് മോട്ടോര്‍സൈക്കിളുകള്‍ എത്തുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ്ടി അടിയന്തര ഘട്ടങ്ങളില്‍ ബ്രേക്ക് ചെയ്യുമ്പോള്‍ ചക്രങ്ങള്‍ ലോക്ക് ആകുന്നതില്‍ നിന്നും തടയുന്നു. ഹൈനെസ് സിബി350 മോഡലിന് 2,09,857 രൂപയിലും ഹൈനെസ് സിബി350ആര്‍എസിന് 2,14,856 (ഡല്‍ഹി എക്‌സ് ഷോറൂം) രൂപയിലുമാണ് വില ആരംഭിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള ബിഗ്വിംഗ് ഡീലര്‍ഷിപ്പുകളില്‍ നിന്നും ഈ മാസം അവസാനത്തോടെ വാഹനങ്ങള്‍ ലഭ്യമാവും.

‘സഖാവ് വര്‍ഗ്ഗീസ് മരിച്ചപ്പൊ ഇവിടെയുള്ളോര് രണ്ടു ദിവസം ഭക്ഷണം കഴിച്ചിട്ടില്ല. മാത്രല്ല, ഞങ്ങള് സമുദായക്കാര് വര്‍ഗ്ഗീസിന് വേണ്ടി പെല നടത്തി. ഞങ്ങളപ്പോ ജയിലിലായിരുന്നു. പെല നടത്താനുള്ള പൈസ എല്ലാരുംകൂടി പിരിച്ചെടുത്തു. എന്റെ അറിവ് ശരിയാണെങ്കി അതിന് മുന്നേയോ ശേഷമോ ഞങ്ങള്‌ടെ സമുദായത്തിലല്ലാത്ത വേറൊരാള്‍ക്കും വേണ്ടി പെല നടത്തീട്ടില്ല. വര്‍ഗ്ഗീസ് ഞങ്ങള്‍ക്ക് അങ്ങനെയായിര്ന്നു. മൂപ്പരില്ലായിര്ന്നങ്കി ഞങ്ങള്‌ടെ ജീവിതത്തിന് ഒര് മാറ്റോം ഉണ്ടാവില്ലായിര്ന്നു. ഞങ്ങള്‍ക്ക് വേണ്ടി സഖാവ് അതൊക്കെ ചെയ്തതു കൊണ്ട് ബാക്കിയുള്ള ജന്മിമാര്‍ക്ക് ഞങ്ങളെ എന്തെങ്കിലും ചെയ്യാന്‍ പേടിയായി…’ കേരളത്തിലെ ആദ്യകാല ആദിവാസി രാഷ്ട്രീയത്തടവുകാരിലൊരാളും ഗദ്ദിക ആചാര്യനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പി.കെ. കരിയന്റെ ആത്മഭാഷണം. നക്‌സല്‍പ്രസ്ഥാനം, സഖാവ് വര്‍ഗ്ഗീസ്, തിരുനെല്ലി-തൃശ്ശിലേരി സംഭവം, ജയില്‍ജീവിതം, അമ്മാവന്‍ പി.കെ. കാളനുമായുള്ള ആത്മബന്ധം, സാമൂഹിക-സാമുദായിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അടരുകളിലൂടെ സഞ്ചരിക്കുന്ന ഈ ജീവിതപുസ്തകം വയനാട്ടിലെ റാവുളഗോത്രത്തിന്റെ സാംസ്‌കാരിക മുഖംകൂടി അടയാളപ്പെടുത്തുന്നു. ‘ഒരു റാവൂളന്റെ ജീവിതപുസ്തകം’. പി.കെ കരിയന്‍, ഫസീല മെഹര്‍. മാതൃഭൂമി ബുക്സ്. വില 170 രൂപ.

രാജ്യത്ത് എച്ച്3എന്‍2 വൈറസ് ബാധ മൂലം മരണം സംഭവിച്ചതിനു പിന്നാലെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യ മേഖല. ഇന്‍ഫ്‌ളുവന്‍സ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് എച്ച്3എന്‍2, ഇത് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധ മനുഷ്യരില്‍ പനിയും കടുത്ത ചുമയും ഉണ്ടാകാന്‍ കാരണമാകുകയും ഇത് പിന്നീട് ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം മുതല്‍ മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യും. തണുപ്പ്, ചുമ, പനി, ഓക്കാനും, ഛര്‍ദ്ദി, തൊണ്ടവേദന, പേശികളിലും ശരീരത്തിലും വേദന, വയറിളക്കം, തുമ്മല്‍. മൂക്കൊലിപ്പ് എന്നിവയാണ് എച്ച്3എന്‍2 വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നുകയും നെഞ്ചില്‍ വേദന അല്ലെങ്കില്‍ അസ്വസ്ഥത, തുടര്‍ച്ചയായ പനി, ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ടവേദന എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഉടനെ ഡോക്ടറെ സമീപിക്കണം. വളരെ പെട്ടെന്ന് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന എച്ച്3എന്‍2 ഇന്‍ഫ്‌ളുവന്‍സ, വൈറസ് ബാധയുള്ള വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറത്തുവരുന്ന സ്രവത്തിലൂടെയാണ് പകരുന്നത്. വൈറസ് സാന്നിധ്യമുള്ള പ്രതലത്തില്‍ സ്പര്‍ശിച്ചശേഷം വായിലോ മൂക്കിലോ തൊട്ടാല്‍ വൈറസ് ശരീരത്തില്‍ പ്രവേശിക്കും. ഗര്‍ഭിണികളായ സ്ത്രീകള്‍, കുട്ടികള്‍, പ്രായമായ ആളുകള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളെയൊക്കെ വൈറസ് പെട്ടെന്ന് പിടികൂടും. വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ ശരിയായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ഇതിന് മുന്‍കരുതലെന്നോണം പതിവായി കൈകള്‍ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക, മാസ്‌ക് ഉപയോഗിക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, ഇടയ്ക്കിടെ വായിലും മൂക്കിലും തൊടുന്നത് ഒഴിവാക്കാം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും നന്നായി മറയ്ക്കുക, ശരീരത്തില്‍ ജലാംശം ഉണ്ടെന്ന് ഉറപ്പാക്കുക, ഇതിനായി ഇടയ്ക്കിടെ വെള്ളം കുടിക്കണം, പനിയോ ശരീരവേദനയോ ഉണ്ടെങ്കില്‍ പാരസെറ്റാമോള്‍ കഴിക്കാം, പൊതുസ്ഥലത്ത് തുപ്പരുത്, ഷേയ്ക്ക്ഹാന്‍ഡ്, ഹഗ്ഗ് പോലുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കണം, ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വയം ചികിത്സിക്കാന്‍ പാടില്ല. സ്വന്തം ഇഷ്ടപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിക്കരുത്, അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.02, പൗണ്ട് – 98.70, യൂറോ – 87.40, സ്വിസ് ഫ്രാങ്ക് – 88.77, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.94, ബഹറിന്‍ ദിനാര്‍ – 217.51, കുവൈത്ത് ദിനാര്‍ -267.20, ഒമാനി റിയാല്‍ – 212.98, സൗദി റിയാല്‍ – 21.85, യു.എ.ഇ ദിര്‍ഹം – 22.33, ഖത്തര്‍ റിയാല്‍ – 22.53, കനേഡിയന്‍ ഡോളര്‍ – 59.18.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *