*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം*
https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/
◾ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പേമാരി. യമുനാനദി വീണ്ടും കവിഞ്ഞൊഴുകാന്‍ തുടങ്ങി. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രളയ ഭീഷണിയിലാണ്. ഹരിയാന ഉള്‍പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലെയും ഡാമുകള്‍ നിറഞ്ഞതിനാല്‍ വെള്ളം തുറന്നുവിട്ടിരിക്കുകയാണ്. പേമാരിമൂലം ഗുജറാത്ത് അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
◾മണിപ്പൂരിലെ നരനായാട്ടു വിശേഷങ്ങള്‍ കേട്ടു രാജ്യം വിറങ്ങലിച്ചിരിക്കേ, രാജിവയ്ക്കില്ലെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. തന്നെ സന്ദര്‍ശിക്കാനെത്തിയ എംഎല്‍എമാരോടാണ് ഇക്കാര്യം അറിയിച്ചത്. കൂട്ടബലാത്സംഗക്കേസുകളില്‍ നടപടി ഉറപ്പാക്കുമെന്നും താന്‍ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും ബീരേന്‍ സിംഗ് അറിയിച്ചു. ഇന്നും പുതിയ കൂട്ടബലാല്‍സംഗ വിശേഷങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
◾പുതുപള്ളി നിയമസഭാ മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മകനാണോ മകളാണോ പിന്‍ഗാമിയാകുകയെന്ന ചോദ്യത്തിന് കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നായിരുന്നു മറുപടി. ഉമ്മന്‍ചാണ്ടിയോടുള്ള ആദരം പരിഗണിച്ച് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരം ഒഴിവാക്കാനുള്ള ഔചിത്യം എല്‍ഡിഎഫ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെ ചെയ്തിട്ടുണ്ടോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ചോദിച്ചു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾കെപിസിസി നാളെ സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അധ്യക്ഷനാകും. രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, സിനിമ- സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖര്‍, മത മേലധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
◾എം സി റോഡ് എന്ന മെയിന്‍ സെന്‍ട്രല്‍ റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. എംസി റോഡ് ഭാവിയില്‍ ഒസി റോഡ് എന്ന് അറിയപ്പെടണമെന്നാണ് സുധീരന്‍ ആവശ്യപ്പെട്ടത്.
◾അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്കു സാധ്യത. വിദര്‍ഭക്കും ഛത്തീസ്ഗഡനും മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിനും തെക്ക് കിഴക്കന്‍ രാജസ്ഥാനും വടക്ക് കിഴക്കന്‍ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലവിലുള്ളതിനാല്‍ മഴ ശക്തമാകും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. കടലില്‍ വന്‍ തിരകള്‍ക്കു സാധ്യത.
◾മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ പാര്‍ട്ടിയെ എന്‍ഡിഎയില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് ബിഡിജെഎസ് അധ്യക്ഷനും കേരള എന്‍ഡിഎ ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. തൃശൂര്‍ ലോക്സഭാ സീറ്റ് തങ്ങള്‍ക്കു വേണമെന്നു തുഷാര്‍ ആവശ്യപ്പെട്ടു. ബിജെപി അഖിലേന്ത്യ പ്രസിഡന്റ് ജെ.പി. നദ്ദയുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ സംസാരിച്ചതെന്നു തുഷാര്‍ പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾പൈലറ്റ് എത്താത്തതിനാല്‍ ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം പുറപ്പെട്ടത് എട്ടു മണിക്കൂര്‍ വൈകി. രാത്രി 9.45 ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്. മുംബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള മറ്റൊരു എയര്‍ ഇന്ത്യ വിമാനം ഇന്നലെ പുറപ്പെട്ടത് മണിക്കൂറുകള്‍ വൈകിയാണ്. പൈലറ്റ് ഉറങ്ങിപ്പോയതാണത്രേ കാരണം.
◾എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ഗോവയിലെ ട്രേഡിംഗ് കമ്പനിയിലേക്കും അന്വേഷണം. അന്വേഷണ സംഘം നാളെ ഗോവയിലേക്കു തിരിക്കും. ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടിലേക്കാണു പണം തട്ടിയെടുത്തത്. പരാതിക്കാരനു ലഭിച്ച വീഡിയോ കോളിന്റെ വിശദാംശങ്ങള്‍ വാട്സ്ആപ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
◾പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചു ചര്‍ച്ച തുടങ്ങാറായില്ലെന്ന് കെ. മുരളീധരന്‍ എംപി. ഉമ്മന്‍ചാണ്ടിക്കെതിരായ തന്റെ പഴയ പ്രസംഗം ഇപ്പോള്‍ കുത്തിപ്പൊക്കുന്നത് ചീപ്പ് പരിപാടിയാണ്. വ്യത്യസ്ത പാര്‍ട്ടിയിലായിരുന്നപ്പോള്‍ പറഞ്ഞ വ്യത്യസ്ത അഭിപ്രായങ്ങള്‍ എക്കാലത്തും നിലനില്‍ക്കുന്നതല്ല. മുരളീധരന്‍ പറഞ്ഞു.
◾തിരുവനന്തപുരം മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ഇന്ന് രാവിലെയാണ് നാല് പേരുമായി കടലില്‍ പോയ വള്ളം മറിഞ്ഞത്. ലാല്‍സലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമാണ് അപകടത്തില്‍പ്പെട്ടത്. പൊഴിമുഖത്തെ ശക്തമായ തിരയില്‍പ്പെട്ട് നാല് പേരുണ്ടായിരുന്ന ചെറുവള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്നവര്‍ നീന്തിക്കയറി.
◾ജയിലില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. ആലപ്പുഴ സ്വദേശിയായ യുവതിയാണ് ജയിലിലെത്തിയത്. മടങ്ങി പോകാന്‍ തയാറാകാതിരുന്ന യുവതിയെ പൂജപ്പുര പൊലീസെത്തി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഈ യുവതിയെ കാണാനില്ലെന്ന പരാതി ആലപ്പുഴ വെണ്‍മണി സ്റ്റേഷനിലുണ്ട്.
◾കണ്ണൂര്‍ പിലാത്തറയില്‍ തെരുവുനായ്ക്കള്‍ പതിനൊന്നു വയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു. നായ്ക്കളുടെ കടിയേറ്റ ആയിഷ എന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾അനന്തപുരി എഫ്.എം പ്രക്ഷേപണം നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്തയച്ചു. ജീവനക്കാര്‍ പ്രതിപക്ഷ നേതാവിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്.
◾അക്രമങ്ങളില്‍ കത്തിയെരിയുന്ന മണിപ്പൂരിലെ കായികതാരങ്ങളെ തമിഴ്നാട്ടിലേക്കു ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തമിഴ്നാട്ടിലെ പരിശീലന കേന്ദ്രങ്ങള്‍ ഉപയോഗിക്കാമെന്നാണ് വാഗ്ദാനം. ഏഷ്യന്‍ ഗെയിംസിന് അടക്കം പരിശീലന സൗകര്യം നല്‍കുമെന്നും, തുടര്‍നടപടികള്‍ക്ക് കായികമന്ത്രി ഉദയനിധി സ്റ്റാലിനെ ചുമതലപ്പെടുത്തിയതായും സ്റ്റാലിന്‍ പറഞ്ഞു.
◾രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി മഹിള മോര്‍ച്ചയുടെ മുന്‍ പ്രസിഡന്റായ ഭാര്യയെ കല്ലുകൊണ്ടടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി. രാജസ്ഥാനി മാതാ കാ തന്നിലെ സുമന്‍ എന്ന യുവതിയാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രമേഷ് ബെനിവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.
◾ബ്രിട്ടനിലെ പ്രശസ്തമായ ഹാനോവര്‍ ലോഡ്ജ് എന്ന കൊട്ടാരം 1200 കോടി രൂപയ്ക്ക് ഇന്ത്യന്‍ ശതകോടീശ്വരന്‍ സ്വന്തമാക്കി. ഇന്ത്യന്‍ ശതകോടീശ്വരനും എസ്സാര്‍ ഗ്രൂപ്പിന്റെ സഹ ഉടമയുമായ രവി റൂയ ആണ് റഷ്യന്‍ പ്രോപ്പര്‍ട്ടി നിക്ഷേപകനായ ആന്‍ഡ്രി ഗോഞ്ചരെങ്കോയില്‍നിന്ന് കൊട്ടാരം സ്വന്തമാക്കിയത്. 19 ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മിച്ച ബംഗ്ലാവാണിത്.
◾മുന്‍നിര സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4150.19 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 50.62 ശതമാനം അധികം. സ്റ്റാന്റലോണ്‍ അടിസ്ഥാനത്തില്‍ അറ്റാദായം 66.7 ശതമാനമുയര്‍ന്ന് 3452.30 കോടി രൂപയായി. 53 ശതമാനം മാത്രം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്. അറ്റ പലിശവരുമാനം 33 ശതമാനമുയര്‍ന്ന് 6234 കോടി രൂപയായപ്പോള്‍ അറ്റ പലിശമാര്‍ജിന്‍ 5.57 ശതമാനമായിട്ടുണ്ട്. 59431 കോടി രൂപയുടെ നിക്ഷേപമാണ് സ്വീകരിച്ചത്. വിതരണം ചെയ്ത വായ്പ 3.37 ലക്ഷം കോടി രൂപ. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് യഥാക്രമം 8 ശതമാനവും 19 ശതമാനവും കൂടുതലാണിത്. ആസ്തി ഗുണമേന്മയും മെച്ചപ്പട്ടിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തി 0.69 ശതമാനത്തില്‍ നിന്നും കുറഞ്ഞ് 0.43 ശതമാനമാകുകയായിരുന്നു.
◾ഫെയ്സ്ബുക് അതിന്റെ ഫീഡില്‍ വിഡിയോകള്‍ക്കു പ്രാധാന്യം നല്‍കാനാരംഭിച്ചിട്ട് ഏറെ നാളായി. എന്നാല്‍ ഇനി യുട്യൂബ്, ടിക്ടോക് എന്നിവയൊടൊപ്പം പ്ലാറ്റ്ഫോമിനെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. വാച്ച് എന്ന ടാബിനെ ലളിതമായി വിഡിയോ എന്ന ടാബാക്കി മാറ്റുകയാണ് ആദ്യം ചെയ്തത്. റീല്‍സിനായി നല്‍കിയിരുന്ന വ്യത്യസ്തമായ എഡിറ്റിങ് ടൂളുകളെല്ലാം ദൈര്‍ഘ്യമുള്ള വിഡിയോകള്‍ക്കും നല്‍കിയിരിക്കുന്നു. മെറ്റ ബിസിനസ് സ്യൂട്ട് ഉപയോഗിക്കുന്നവര്‍ക്കു നിലവില്‍ ഇതില്‍ പല ടൂളുകളും ലഭിക്കുന്നുണ്ട്. വേഗം ക്രമീകരിക്കു, റിവേഴ്സ് ചെയ്യുക, ക്ലിപ്പുകള്‍ റിപ്ലേസ് ചെയ്യുക എന്നിങ്ങനെ നിരവധി മാറ്റങ്ങള്‍ വരുത്താനാകും. ഓഡിയോ ട്രാക്കു മാറ്റാനും വോയിസ് ഓവറുകള്‍ ചെയ്യാനും ഒന്നും ഇനി തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ആശ്രയിക്കേണ്ടെന്നു സാരം. മാത്രമല്ല, റീല്‍സുകള്‍ക്കായി ഇനി എച്ച്ഡി വിഡിയോകളും ഉപയോഗിക്കാം. റീല്‍സ് മുതല്‍ ലൈവ് വരെയുള്ള എല്ലാ വീഡിയോകളും വിഡിയോ ടാബില്‍ ലഭിക്കും. ഫെയ്സ്ബുക് ഉപയോക്താക്കള്‍ക്ക് വിഡിയോ ടാബില്‍ വശത്തേക്കു ടാപ് ചെയ്താല്‍ റെക്കമന്‍ഡഡ് റീലുകള്‍ കാണാനാകും. പുതിയ ലേഔട്ട് നാവിഗേഷന്‍ കൂടുതല്‍ ലളിതമാക്കുന്നു. 2018ല്‍ ആണ് യുട്യൂബിനോടു മത്സരിക്കാനായി ഫെയ്സ്ബുക് വാച്ച് എന്ന സംവിധാനം അവതരിപ്പിച്ചത്. നിരവധി മാറ്റങ്ങള്‍ അതിനുശേഷം ഉണ്ടായെങ്കിലും ഇത്തരം പ്രകടമായ മാറ്റം ഇതു ആദ്യമാണ്.
◾സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം ‘കങ്കുവാ’ ആദ്യ ഗ്ലിംപ്സ് എത്തി. പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന വിസ്മയ ലോകം തന്നെയാണ് സൂര്യയും സംവിധായകന്‍ ശിവയും ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് സിനിമകളുടെ മികവോടെ ഒരുക്കിയ മേക്കിങ് വിഷ്വലുകളില്‍ കാണാം. അതിഗംഭീര മേക്കോവറിലാണ് സൂര്യ എത്തുന്നതും. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു വിഡിയോ റിലീസ് ചെയ്തത്. ത്രീഡിയില്‍ ഒരുക്കുന്ന ഒരു പീരിയോഡിക് ത്രില്ലറാണ്. സൂര്യയുടെ കരിയറിലെ 42-ാം ചിത്രം പത്തു ഭാഷകളില്‍ റിലീസ് ചെയ്യും. ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഗ്രീന്‍ സ്റ്റുഡിയോസാണ്. ബോളിവുഡ് താരസുന്ദരി ദിഷാ പഠാനി ആണ് നായിക. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കി സംഭാഷണമെഴുതുന്നു. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. 2024ല്‍ ചിത്രം റിലീസിനെത്തും.
◾വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കുറുക്കന്‍ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ഈശ്വരന്‍ ലഞ്ചിന് പോയപ്പോള്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ‘പാലാപ്പള്ളി’ഫെയിം അതുല്‍ നറുകരയാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഉണ്ണി ഇളയരാജ ആണ്. ചിത്രം ജൂലൈ 27ന് തിയറ്ററുകളില്‍ എത്തും. കോടതികളില്‍ സ്ഥിരമായി കള്ളസാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണന്‍ എന്ന ആളായാണ് ശ്രീനിവാസന്‍ എത്തുന്നത്. എസ്ഐയുടെ കഥാപാത്രമാണ് വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ആണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാല്‍ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്. സുധീര്‍ കരമന, മാളവികാ മേനോന്‍, അന്‍സിബാ ഹസ്സന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, സംവിധായകന്‍ ദിലീപ് മേനോന്‍, ബാലാജി ശര്‍മ്മ, ജോണ്‍, കൃഷ്ണന്‍ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദന്‍ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. മനോജ് റാം സിങ്ങിന്റേതാണ് തിരക്കഥ.
◾മുഖം മിനുക്കിയെത്തുന്ന റേഞ്ച് റോവര്‍ വേളാറിന്റെ ബുക്കിങ് ലാന്‍ഡ് റോവര്‍ ആരംഭിച്ചു. 2018മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള വാഹനമാണ് റേഞ്ച് റോവര്‍ വേളാര്‍. ഇതു രണ്ടാം തവണയാണ് റേഞ്ച് റോവര്‍ വേളാറില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് അവതരിപ്പിക്കുന്നത്. ആദ്യ തവണ മെക്കാനിക്കല്‍ മാറ്റങ്ങളായിരുന്നെങ്കില്‍ സെപ്റ്റംബര്‍ മുതല്‍ വിതരണം ആരംഭിക്കുന്ന പുതിയ മോഡലില്‍ പുറംമോടിയിലാണ് പ്രധാനമായും മാറ്റങ്ങളുള്ളത്. 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ വേളാറിലുള്ളത്. 250വു കരുത്തും പരമാവധി 365എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഈ എന്‍ജിന്‍. പരമാവധി വേഗം 217 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് 7.5 സെക്കന്‍ഡില്‍ പറക്കും വേളാര്‍. 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനും വാഹനത്തിനുണ്ട്. 204എച്പി കരുത്തും പരമാവധി 430എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഡീസല്‍ എന്‍ജിന്‍. ഉയര്‍ന്ന വേഗത 210 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ വേണ്ട സമയം 8.3 സെന്‍ക്കന്‍ഡുകള്‍. വാഹനത്തിന്റെ വില വരും ആഴ്ച്ചകളില്‍ കമ്പനി പുറത്തുവിടുമെന്നാണ് കരുതുന്നത്.
◾ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരി സ്ത്രീകളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു ‘സ്മാര്‍ത്തവിചാരം’. 1905-ല്‍ പഴയ കൊച്ചിരാജ്യത്തു നടന്ന ഒരു വിചാരത്തിന്റെ മുഴുവന്‍ ഔദ്യോഗിക രേഖകളും ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കയാണ് ഇവിടെ. കുന്നംകുളത്തിനടുത്തു ചെമ്മന്തട്ടയിലുള്ള കുറിയേടത്ത് ഇല്ലത്ത് താത്രി എന്ന ഇരുപത്തിമൂന്നുകാരിയെയും അവരുടെ അറുപത്തിയാറു ജാരന്മാരെയുമാണ് അന്നു ഭ്രഷ്ടരാക്കിയത്. കൊച്ചി സര്‍ക്കാരിന്റെ സഹായത്തോടെ നമ്പൂതിരിസമുദായ മുഖ്യര്‍ നടത്തിയ ആ വിചാരണ നാലു സ്ഥലങ്ങളിലായി ആറു മാസമെടുത്താണ് പൂര്‍ത്തിയാക്കിയത്. അതിന്റെ ആയിരത്തോളം പേജുകളുള്ള രേഖകള്‍ കേരള ആര്‍ക്കൈവ്സ് വകുപ്പിലാണ് സൂക്ഷിച്ചിട്ടുള്ളത്. ആറു നൂറ്റാണ്ടെങ്കിലും നിലനിന്ന സ്മാര്‍ത്ത വിചാരം എന്ന സംവിധാനത്തിന്റെ, കണ്ടുകിട്ടിയിട്ടുള്ള ഒരേയൊരു നടപടിരേഖയാണിത്. താത്രീവിചാരത്തോടു ബന്ധപ്പെട്ട എണ്ണമറ്റ സാഹിത്യകൃതികളെയും കലാസൃഷ്ടികളെയും ഈ രേഖകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നുമുണ്ട് ഇവിടെ. സ്മാര്‍ത്തവിചാരത്തെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന ധാരണകളെ വിചാരണകള്‍ക്കും പുനഃപരിശോധനകള്‍ക്കും വിധേയമാക്കുന്ന കൃതി. ‘താത്രീസ്മാര്‍ത്തവിചാരം’. ചെറായി രാമദാസ്. ഡിസി ബുക്സ്. വില – 489 രൂപ.
◾അനാരോഗ്യകരമായ ശരീരഭാരം, ടൈപ്പ് 2 പ്രമേഹം പോലുള്ള രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനപ്പെടുത്തി ഭക്ഷണത്തില്‍ എത്ര കൊഴുപ്പ്, പൂരിത കൊഴുപ്പ്, ട്രാന്‍സ്ഫാറ്റ്, അന്നജം ഇവയെല്ലാം എത്ര ആകാം എന്ന് നിര്‍ദേശത്തില്‍ പറയുന്നു. മുതിര്‍ന്നവരിലും കുട്ടികളിലും ആകെ കൊഴുപ്പിന്റെ ഉപഭോഗം ഊര്‍ജ ഉപഭോഗത്തിന്റെ മുപ്പതുശതമാനമോ അതില്‍ കുറവോ ആയി പരിമിതപ്പെടുത്താന്‍ ഡബ്ല്യുഎച്ച് ഒ നിര്‍ദേശിക്കുന്നു. കൊഴുപ്പിന്റെ ഭൂരിഭാഗവും അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ആയതിനാലാണിത്. പൂരിത ഫാറ്റി ആസിഡുകള്‍ 10 ശതമാനത്തില്‍ അധികം ആകാന്‍ പാടില്ല. അതുപോലെ ട്രാന്‍സ് ഫാറ്റി ആസിഡ് 1 ശതമാനത്തിലധികം ആകാനും പാടില്ല. കൊഴുപ്പുകൂടിയ ഇറച്ചി, പാലുല്‍പന്നങ്ങള്‍, കട്ടിയുള്ള കൊഴുപ്പുകള്‍, വെണ്ണ, വെളിച്ചെണ്ണ തുടങ്ങിയവ പോലുള്ള എണ്ണകള്‍ എന്നിവയിലെല്ലാം പൂരിത ഫാറ്റി ആസിഡ് ഉണ്ട്. ബേക്ക് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങള്‍, പായ്ക്കറ്റില്‍ കിട്ടുന്ന ലഘുഭക്ഷണങ്ങള്‍, ഇറച്ചി, പാലുല്‍പന്നങ്ങള്‍ ഇവയിലെല്ലാം ട്രാന്‍സ്ഫാറ്റി ആസിഡുകള്‍ ഉണ്ട്. മെച്ചപ്പെട്ട ആരോഗ്യത്തിനായി സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ എന്നിവയ്ക്കു പകരം സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങളായ പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള അന്നജം ഇവ ഉപയോഗിക്കണമെന്ന് ഡബ്ല്യൂ എച്ച് ഒ നിര്‍ദേശിക്കുന്നു. രണ്ടു വയസ്സോ അതിനു മുകളിലോ പ്രായമുള്ള എല്ലാവരും മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള അന്നജവും കഴിക്കണം. കൂടാതെ മുതിര്‍ന്നവര്‍ ദിവസവും കുറഞ്ഞത് 400 ഗ്രാം പച്ചക്കറികളും പഴങ്ങളും കഴിക്കണം. അതുപോലെ ഭക്ഷ്യനാരുകള്‍ 25 ഗ്രാമും ഉപയോഗിക്കണം.