mid day hd 4

ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ പരാതികള്‍ നല്‍കാനുള്ള സമയപരിധി ഇന്ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും. ഇതിനു ശേഷം പരാതികള്‍ ഇ മെയില്‍ വഴിയോ, നേരിട്ടോ സ്വീകരിക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചു. നേരിട്ടുള്ള സ്ഥലപരിശോധന വരും ദിവസങ്ങളിലും തുടരും. ഇതുവരെ 54,607 പരാതികളാണ് വിവിധ പഞ്ചായത്തു ഹെല്‍പ് ഡെസ്‌കുകളില്‍ ലഭിച്ചത്. ഇതില്‍ 17,054 എണ്ണത്തില്‍ മാത്രമാണ് തീര്‍പ്പാക്കിയത്.

ബഫര്‍സോണ്‍ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. പതിനഞ്ച് ദിവസം കൂടി നീട്ടി നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് അദ്ദേഹം ആവശ്യപ്പെട്ടത്. ഭൂരിഭാഗം പരാതികളിലും  സ്ഥലപരിശോധന പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സമയപരിധി നീട്ടിനല്‍കുന്നതില്‍ അപാകതയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
ആലപ്പുഴ നഗരത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുമല വാര്‍ഡില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൃഗ സംരക്ഷണ വകുപ്പിന്റെ രണ്ട് റാപ്പിഡ് റെസ്പോണ്‍സ് ടീമിനൊപ്പം നഗരസഭയുടെ ആരോഗ്യ വിഭാഗം തൊഴിലാളികളെയും സജ്ജമാക്കിക്കൊണ്ട് പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തില്‍ നിന്നു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊല്ലാനുള്ള നടപടികള്‍ തുടങ്ങി.

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ. അതിരൂപതാ മുഖപത്രമായ കത്തോലിക്കാ സഭയുടെ പുതുവര്‍ഷപ്പതിപ്പിലെ മുഖലേഖനത്തിലാണ് സര്‍ക്കാരിനെ കടന്നാക്രമിച്ചുള്ള വിമര്‍ശനം. ദൈവത്തിന് മഹത്വമോ മനുഷ്യര്‍ക്ക് സമാധനമോ ഇല്ലാത്ത ഇടമായി കേരളം മാറുന്നുവെന്നും തുടര്‍ച്ചയായ വികല നയങ്ങള്‍ തെളിയിക്കുന്നത് സര്‍ക്കാരിന്റെ ജനക്ഷേമമുഖമല്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

ഷാരോണ്‍ വധക്കേസില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ തന്നെ വിചാരണ നടത്താന്‍ തീരുമാനമായി. കുറ്റപത്രം കേരള പൊലീസ് തയ്യാറാക്കി നെയ്യാറ്റിന്‍കര കോടതിയില്‍ നല്‍കും. ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്.
കാസര്‍ക്കാട് തലക്ലായില്‍ ഭക്ഷ്യ വിഷബാധയേറ്റ് മരണം.  കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ച അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്.
എറണാകുളം ജില്ലയില്‍ പഴകിയ ഭക്ഷണം വിറ്റ 47 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. മട്ടാഞ്ചേരിയിലെ ഹോട്ടലില്‍ നിന്ന് ബിരിയാണിയില്‍ പഴുതാരയെയാണ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത്. ഗുരുതര വീഴ്ച കണ്ടെത്തിയ ഏഴ് ഹോട്ടലുകള്‍ കൂടി അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 19 ഹോട്ടലുകള്‍ക്കെതിരേ പിഴയും ചുമത്തി. കളമശേരി അടക്കമുളള മേഖലകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.
ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . കാസര്‍ഗോഡ് പെണ്‍കുട്ടി മരിച്ചതിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള അനുമതി വൈകുന്നതില്‍ പ്രതിഷേധം. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിലേക്ക് നഗരസഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.
ന്യൂയോര്‍ക്ക്-ദില്ലി എയര്‍ ഇന്ത്യ ഫ്‌ലൈറ്റില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ ശങ്കര്‍ മിശ്ര(34)അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞ ശങ്കര്‍ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെംഗളുരുവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യന്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര. സംഭവത്തെ തുടര്‍ന്ന് മുംബൈ സ്വദേശിയായ ശങ്കര്‍ മിശ്രയെ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. രാജ്‌കോട്ടില്‍ വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്കയും ജയിച്ചതോടെ രാജ്‌കോട്ടിലെ മത്സരം ആവേശകരമാകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *