*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU*
◾മണിപ്പൂര്‍ കലാപത്തില്‍ അക്രമികളുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കണമെന്നു സുപ്രീം കോടതി. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജുഡീഷ്യല്‍ സമിതിയോട് സുപ്രീം കോടതി. എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്നു മുന്‍ ഡിജിപി ദത്താത്രയ് പദ്സാല്ഗിക്കറിനു നിര്‍ദ്ദേശം നല്കി. അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യമായ സഹായം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. പാര്‍ട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്കിയ ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ.
◾
*പുളിമൂട്ടില്‍ സില്‍ക്സില്‍ ‘പൊന്‍’ ഓണം*
ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.
*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*
◾സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് സംവിധായകന് രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
◾ഇടുക്കിയില്‍ ഈ മാസം 19 നു കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ 18 ലേക്കു മാറ്റി. ഭൂ നിയമ ഭേദഗതി ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.
◾ഉമ്മന്‍ചാണ്ടിക്കു ചികില്‍സ നല്കാന് സര്‍ക്കാര്‍ ഇടപെടേണ്ടിവന്നത് എന്തുകൊണ്ടാണെന്നു ചര്‍ച്ചയാക്കാനൊരുങ്ങി സിപിഎം. അങ്ങനെയൊരു സാഹചര്യം ഒരുക്കിയതിനു വി.ഡി.സതീശന് പങ്കുണ്ടെന്നും സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാര്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന് സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയ്ക്കു സര്‍ക്കാരിന്റെ ഒരു പൈസപോലും വാങ്ങിയിട്ടില്ലെന്നും ചികില്‍സയ്ക്കു സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. കുടുംബവും പാര്‍ട്ടിയും ഏറ്റവും ഭംഗിയായി ചികിത്സ നടത്തിയിട്ടുണ്ട്. അമേരിക്കയിലും കൊണ്ടുപോയി ചികില്‍സിച്ചിട്ടുണ്ട്. സിപിഎം മൂന്നാംനിരക്കാരെക്കൊണ്ട് തരംതാണപ്രചരണം നടത്തുകയാണെന്നും സതീശന്.
◾രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. ഉച്ചയ്ക്കു ശേഷം കല്‍പ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. സുപ്രീംകോടതിയില്‍ നേടിയ വിജയത്തിനു ശേഷം രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തനായാണ് വരവ്.
◾മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ കെഎസ്ഇബി വാഴ വെട്ടി നശിപ്പിച്ച സ്ഥലത്തു വൈദ്യുതി ലൈന്‍ താഴ്ന്നു കിടക്കുന്നതാണു പ്രശ്നമെന്നു സ്ഥലം സന്ദര്‍ശിച്ച കൃഷിമന്ത്രി പി. പ്രസാദ്. ഇതു വൈദ്യുതി വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തും. നഷ്ടപരിഹാരത്തുക കൂട്ടണമെന്ന തോമസിന്റെ ആവശ്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.
◾ഉറങ്ങിക്കിടന്ന ഭാര്യയെ കമ്പിപാര കൊണ്ടു തലയ്ക്കടിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തൃശൂര്‍ ചേറൂര് കല്ലടിമൂലയില്‍ സുലി (46) യെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ (50) അറസ്റ്റു ചെയ്തു. അര്‍ധരാത്രി കഴിഞ്ഞ് ഒരു മണിയോടെയാണ് ഉണ്ണികൃഷ്ണന് വിയ്യൂര്‍ സ്റ്റേഷനിലെത്തിയത്. പ്രവാസിയായിരുന്ന ഉണ്ണികൃഷ്ണന് മൂന്നു ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. സംശയരോഗമാണ് കൊലയ്ക്ക് കാരണം.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 15 നു രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന് പതാക ഉയര്‍ത്തും. പരേഡിനുശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിര്‍മിച്ച ദേശീയ പതാകകളുടെ നിര്‍മാണം, വിതരണം, വില്പന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്.
◾
◾എറണാകുളം പള്ളുരുത്തിയില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്റണി, ഭാര്യ ഷീബ എന്നിവരാണ് വീടിനു പുറത്തു തൂങ്ങിമരിച്ചത്. രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് മരണത്തിനു കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
◾പെന്ഷന് തുക നല്‍കാത്തതിന് വയോധികയായ മാതാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന് അറസ്റ്റില്‍. തെക്കേക്കര തടത്തിലാല് കുഴിക്കാല വടക്കതില്‍ പ്രദീപി(39)നെയാണ് കുറത്തികാട് പൊലീസ് അറസ്റ്റു ചെയ്തത്.
◾അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ഛകിന് പാറ്റ്ന ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റം. സുപ്രീംകോടതി കൊളീജിയമാണു ശുപാര്‍ശ ചെയ്തത്. മെച്ചപ്പെട്ട നീതി നടപ്പാക്കാനെന്നാണ് സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നത്.
◾ലക്ഷദ്വീപിലെ സ്കൂളുകളില്‍ ഹിജാബ് നിരോധിച്ച ഉത്തരവു പിന്‍വലിക്കണമെന്ന് മുഹമ്മദ് ഫൈസല്‍ എംപി. ടൂറിസത്തിന്റെ പേരില്‍ ദ്വീപില്‍ മദ്യം ഒഴുക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തു നല്‍കിയെന്നും ഫൈസല്‍ പറഞ്ഞു.
◾ചലച്ചിത്ര നടിയും ബിജെപി നേതാവും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ. തീയേറ്റര്‍ നടത്തിപ്പിനിടെ ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ചെന്നൈ എഗ്മോര്‍ കോടതി ശിക്ഷിച്ചത്.
◾ഹരിയാനയിലെ നൂഹില്‍ സംഘര്‍ഷമുണ്ടാക്കിയതിനു ഗോസംരക്ഷകനെന്ന് അറിയപ്പെടുന്ന മോനു മനേസറിനെ അറസ്റ്റു ചെയ്യണമെന്ന് ഖാപ് പഞ്ചായത്തുകളും കര്‍ഷക യൂണിയനുകളും. പശുക്കടത്ത് ആരോപിച്ച് രണ്ടു മുസ്ലീം യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബജംറംഗ്ദള്‍ നേതാവായ ഇയാള്‍ ബജ്റംഗ്ദളിന്റെ റാലി നയിച്ചതാണു പ്രകോപനത്തിനു കാരണമെന്ന് അവര്‍ ആരോപിച്ചു.
◾അമ്പതു വയസുകാരിക്കു ഫ്ളയിംഗ് കിസ് നല്‍കേണ്ട ഗതികേടു രാഹുല്‍ ഗാന്ധി എംപിക്ക് ഇല്ലെന്ന് ബീഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗ്. സ്ത്രീവിരുദ്ധ പ്രസ്താവന എന്ന് ആരോപിച്ച് നീതുവിന്റെ പ്രസ്താവനയ്ക്കെതിരേ ബിജെപി രംഗത്തിറങ്ങിയിട്ടുണ്ട്.
◾റഷ്യയുടെ ലൂണ 25 റോക്കറ്റ് ഇന്നു ചന്ദ്രനിലേക്ക്. ചന്ദ്രയാന്‍ 3 ചന്ദ്രനിലിറങ്ങുമെന്ന് കരുതുന്ന ഓഗസ്റ്റ് 23 നു തന്നെയാണ് ലൂണ 25 ചന്ദ്രനില്‍ ലാന്‍ഡു ചെയ്യുക. റഷ്യ ചന്ദ്രനിലെത്തിയിട്ട് അരനൂറ്റാണ്ട് ആകുമ്പോഴാണ് വീണ്ടും ചാന്ദ്ര പര്യവേഷണം നടത്തുന്നത്.
◾ഹവായിയിലെ മൗയിയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 53 ആയി. നൂറുകണക്കിന് റിസോര്‍ട്ട് കെട്ടിടങ്ങളാണ് കാട്ടുതീയില്‍ കത്തിയത്.
◾കേന്ദ്ര പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ രേഖപ്പെടുത്തിയത് മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 1,299 ശതമാനം അധിക ലാഭം. ഏകദേശം 14 ഇരട്ടിയോളം വരുമിത്. 682 കോടി രൂപയില്‍ നിന്ന് 9,543 കോടി രൂപയായാണ് ലാഭം വര്‍ദ്ധിച്ചത്. എന്നാല്‍, പാദാടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചിലെ 13,428 കോടി രൂപയെ അപേക്ഷിച്ച് ലാഭം ഇടിഞ്ഞു. മുഖ്യ പ്രവര്‍ത്തന മേഖലയില്‍ വലിയ കുതിച്ചുചാട്ടം നടത്താനും എല്‍.ഐ.സിക്ക് സാധിച്ചില്ല. നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനമാണ് ലാഭക്കുതിപ്പിന് സഹായിച്ചത്. അറ്റ പ്രീമിയം വരുമാനം 2022-23 ജൂണ്‍പാദത്തിലെ 98,351.76 കോടി രൂപയില്‍ നിന്ന് 98,362.75 കോടി രൂപ മാത്രമായാണ് വര്‍ദ്ധിച്ചത്. അതേസമയം, നിക്ഷേപങ്ങള്‍ വഴി നേടുന്ന വരുമാനം 69,571 കോടി രൂപയില്‍ നിന്ന് 30 ശതമാനം വര്‍ദ്ധിച്ച് 90,309 കോടി രൂപയായത് കമ്പനിക്ക് നേട്ടമായി. പ്രവര്‍ത്തനേതര വരുമാനം 160.09 കോടി രൂപയില്‍ നിന്ന് 75.54 കോടി രൂപയായി കുറഞ്ഞു. ആദ്യ വര്‍ഷ പ്രീമിയം വരുമാനം 7,475.81 കോടി രൂപയില്‍ നിന്ന് 8 ശതമാനം കുറഞ്ഞ് 6,848.75 കോടി രൂപയുമായി. കഴിഞ്ഞ പാദത്തില്‍ 32.16 ലക്ഷം വ്യക്തിഗത പോളിസികളാണ് എല്‍.ഐ.സി വിതരണം ചെയ്തത്. 2022-23 ജൂണ്‍പാദത്തിലെ 36.81 ലക്ഷത്തേക്കാള്‍ കുറഞ്ഞു. എല്‍.ഐ.സിയുടെ മൊത്തം നിഷ്ക്രിയ ആസ്തി 5.84 ശതമാനത്തില്‍ നിന്ന് 2.48 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി പൂജ്യമാണ്.
◾ഗ്രൂപ്പിന് വേണ്ടി വാട്സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വോയ്സ് ചാറ്റ്. ഒരേസമയം ഗ്രൂപ്പിലെ 32 പേര്‍ക്ക് വരെ വോയ്സ് ചാറ്റില്‍ പങ്കെടുത്ത് ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് ഫീച്ചര്‍. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. വരും ദിവസങ്ങളില്‍ തന്നെ കൂടുതല്‍ ആളുകളിലേക്ക് ഈ ഫീച്ചര്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വോയ്സ് ചാറ്റ് തുടങ്ങി കഴിഞ്ഞാല്‍ ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിയുംവിധം വോയ്സ്ഫോം ഐക്കണ്‍ തെളിഞ്ഞ് വരും. ഈ ഐക്കണ്‍ ടാപ്പ് ചെയ്യുന്നതോടെ വോയ്സ്ചാറ്റില്‍ പങ്കെടുക്കാന്‍ കഴിയുംവിധമാണ് സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക ഇന്റര്‍ഫെയ്സ് തന്നെ തെളിഞ്ഞുവരും. നിലവില്‍ നിശ്ചിത ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്. ഗ്രൂപ്പില്‍ 32 പേരില്‍ കൂടുതല്‍ ഉണ്ടെങ്കിലും ഒരേ സമയം 32 പേര്‍ക്ക് മാത്രമേ വോയ്സ്ചാറ്റില്‍ പങ്കെടുക്കാന്‍ കഴിയൂ. 60 മിനിറ്റ് കഴിഞ്ഞ ശേഷവും ആരും വോയ്സ് ചാറ്റില്‍ പങ്കെടുത്തില്ലെങ്കില്‍ ഇത് ഓട്ടോമാറ്റിക്കായി അവസാനിക്കുന്നവിധമാണ് സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. ഓരോ അംഗങ്ങളുടെയും ഫോണ്‍ റിങ് ചെയ്യുന്നതിന് പകരം സൈലന്റ് പുഷ് നോട്ടിഫിക്കേഷനിലൂടെയാണ് മറ്റു അംഗങ്ങള്‍ക്ക് വോയ്സ് ചാറ്റുമായി ബന്ധപ്പെട്ട വിവരം കൈമാറുന്നത്. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മാത്രം കേള്‍ക്കാന്‍ കഴിയുന്നവിധം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
◾അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാട് സംവിധാനം നിര്‍വ്വഹിച്ച ആക്ഷന്‍ ക്യാമ്പസ് ചിത്രം ‘പോയിന്റ് റേഞ്ച്’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ആഗസ്ത് 18 ന് തിയേറ്ററുകളിലെത്തും. ഡി എം പ്രൊഡക്ഷന്‍ ഹൗസും, ഗുഡ് ഫെല്ലാസ് ഇന്‍ ഫിലിസും ചേര്‍ന്നാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തില്‍ ‘ആദി’ എന്ന കഥാപാത്രത്തെയാണ് അപ്പാനി ശരത് അവതരിപ്പിക്കുന്നത്. റിയാസ്ഖാന്, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി,ആരോള്‍ ഡി ഷങ്കര്‍, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ (ഗാവന് റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായി ചിത്രീകിച്ച ചിത്രം ക്യാമ്പസ് രാഷ്രീയം, പക, പ്രണയം എന്നീ വികാരങ്ങളിലൂടെയാണ് കടന്നുപോവുന്നത്. മിഥുന് സുബ്രന്റെതാണ് കഥക്ക് ബോണി അസ്സനാറാണ് തിരക്കഥ തയ്യാറാക്കിയത്.
◾2014ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ‘യാരിയാന്‍ 2’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ എത്തി. യഥാര്‍ഥ സിനിമയിലെ പ്രമേയത്തില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തിയാണ് ഹിന്ദി റീമേക്ക് എത്തുന്നത്. മനന്‍ ഭരദ്വാജ്, ഖാലിഫ്, യോ യോ ഹണി സിങ് എന്നിവരുടെ സംഗീതം ടീസറിനെ കൂടുതല്‍ മനോഹരമാക്കുന്നു. ചിത്രത്തില്‍ മലയാളി താരങ്ങളായ പ്രിയ പി. വാരിയരും അനശ്വര രാജനും പ്രധാന വേഷങ്ങളില്‍ എത്തും. ഇവരെ കൂടാതെ ദിവ്യ ഖോസ്ല കുമാര്‍, മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന് എന്നിവരും അഭിനയിക്കുന്നു. അനശ്വര രാജന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. രാധിക റാവു, വിനയ് സപ്റു എന്നിവര്‍ ചേര്‍ന്ന് ആണ് സംവിധാനം. ടി സീരീസ് നിര്‍മിക്കുന്ന ചിത്രം അടുത്ത മാസം തിയറ്ററുകളില്‍ എത്തും. 2014ല്‍ റിലീസ് ചെയ്ത റൊമാന്റിക് ചിത്രം യാരിയാന്റെ സീക്വല്‍ ആയാണ് സിനിമ ഒരുങ്ങുക. എന്നാല്‍ കഥയുമായി രണ്ടാം ഭാഗത്തിന് യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന് നിര്‍മാതാവ് കൂടിയായ ദിവ്യ കുമാര്‍ പറഞ്ഞിരുന്നു. 2016ല്‍ ബാംഗ്ലൂര്‍ നാട്കള്‍ എന്ന പേരില്‍ തമിഴില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു. ഭാസ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആര്യ, റാണ ദഗുബാട്ടി, ബോബി സിംഹ എന്നിവരായിരുന്നു നായകവേഷങ്ങളില്‍.
◾ഇടിക്കൂട്ടിലെ ഇന്ത്യയുടെ മിന്നും താരവും നിഖാത് സരീന് പുതിയ ഥാര്‍ സമ്മാനിച്ച് മഹീന്ദ്ര. 2023 വനിതാ ബോക്സിങ് ചാംപ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കിയ നേട്ടം ആദരിക്കുന്നതിനായാണ് പുതിയ ഥാര്‍ സമ്മാനിച്ചത്. ഇത് രണ്ടാം തവണയാണ് നിഖാത് സരീന് വനിതാ ബോക്സിങ് ചാംപ്യനാകുന്നത്. മഹീന്ദ്ര ഹൈദരാബാദ് വിതരണക്കാരില്‍ നിന്നാണ് പുതിയ വാഹനം നല്‍കിയത്. ചാമ്പ്യന്‍ഷിപ്പില്‍ സമ്മാനമായി ലഭിച്ച പണം കൊണ്ട് മെഴ്സസീഡ് ബെന്‍സ് വാങ്ങാനായിരുന്നു പദ്ധതിയെന്നും ഥാര്‍ നല്‍കുമെന്ന് മഹീന്ദ്ര അറിയിച്ചതോടെ അത് ഉപേക്ഷിച്ചുവെന്നാണ് നിഖാത് പറഞ്ഞത്. മഹീന്ദ്ര തന്നെയാണ് നിഖാത്തിന് ഥാര്‍ നല്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 1.5 ലീറ്റര്‍ ഡീസല്‍, 2.2 ലീറ്റര്‍ ഡീസല്‍, 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളോടെ മഹീന്ദ്ര ഥാര്‍ വിപണിയിലുണ്ട്. 10.54 ലക്ഷം രൂപ മുതല്‍ 16.77 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
◾ജീവിതത്തെ മാറ്റിമറിക്കുന്ന മഹാത്ഭുതം! അതാണ് ഉപബോധമനസ്സ്. ഈ മഹാത്ഭുതത്തിലേക്കുള്ള യാത്രയാണ് പ്രചോദനാത്മക ചിന്തകളുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. ജോസഫ് മര്‍ഫി രചിച്ച ‘ദി മിറാക്കിള്‍സ് ഓഫ് യുവര്‍ മൈന്‍ഡ്’ എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷയായ ‘നിങ്ങളുടെ മനസ്സെന്ന അത്ഭുതഖനി’. ഉപബോധമനസ്സ് എന്ന മഹാമാന്ത്രികന്റെ അപാരമായ ശക്തി വിശേഷങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിച്ച് ആരോഗ്യവും സമ്പത്തും സന്തോഷവും മെച്ചപ്പെട്ട ജീവിതവുമൊക്കെ കൈയെത്തിപ്പിടിക്കാന്‍ ഈ പുസ്തകം വായനക്കാരെ സഹായിക്കുമെന്ന് തീര്‍ച്ച. വിവര്‍ത്തനം: മിനി സന്തോഷ്. ഡിസി ലൈഫ്. വില 135 രൂപ.
◾രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിലാണ് ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത് പലര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരിക്കും. തിരക്കുപിടിച്ചുള്ള ജീവിതത്തിനിടയില്‍ എങ്ങനെയെങ്കിലും കുറച്ചു ഭക്ഷണം അകത്താക്കി പായുന്നതാണ് പലരുടെയും രീതി. ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് ഉദരസംബന്ധമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകാറുണ്ട്. ഇത് ഒഴിവാക്കാന്‍ ചില വഴികളുണ്ട്. ഉച്ചഭക്ഷണം കഴിക്കുന്നത് താമസിച്ചാലും ശരീരത്തില്‍ ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇടയ്ക്കിടെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സ്വാഭാവികമായി നടക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അസിഡിറ്റി അടക്കമുള്ള ബുദ്ധിമുട്ടുകളെ ഒഴിവാക്കാന്‍ സഹായിക്കും. ആപ്പിള്‍, പഴം, സപ്പോട്ട, പപ്പായ അങ്ങനെ ഏതെങ്കിലും ഒരു പഴം 11മണിക്കും ഒരു മണിക്കും ഇടയിലായി കഴിക്കുന്നത് നല്ലതാണ്. ഇനി ഇവയൊന്നും കഴിക്കാന്‍ സാഹചര്യമില്ലെങ്കില്‍ ഈന്തപ്പഴം ആകാം. ധാരാളം നാരുകള്‍ അടങ്ങിയ പഴം കഴിക്കുമ്പോള്‍ വിശപ്പ് കുറയ്ക്കാനും വയറ് കാലിയാകുന്ന അവസ്ഥ ഒഴിവാക്കാനും കഴിയും. അനാരോഗ്യകരമായ ഭക്ഷണശീലം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകളെ തടയാന്‍ ഇത് മികച്ച മാര്‍ഗ്ഗമാണ്. നെയ്, ശര്‍ക്കര എന്നിവ വൈകിയുള്ള ആഹാരശീലം കൊണ്ടുണ്ടാകുന്ന തലവേദന, അസിഡിറ്റി തുടങ്ങിയ ബുദ്ധിമുട്ടുകളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഊണ് കഴിഞ്ഞയുടന്‍ ഇത് കഴിക്കാന്‍ ശ്രദ്ധിക്കണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.78, പൗണ്ട് – 105.17, യൂറോ – 90.97, സ്വിസ് ഫ്രാങ്ക് – 94.40, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.99, ബഹറിന്‍ ദിനാര്‍ – 219.59, കുവൈത്ത് ദിനാര്‍ -269.13, ഒമാനി റിയാല്‍ – 215.00, സൗദി റിയാല്‍ – 22.06, യു.എ.ഇ ദിര്‍ഹം – 22.54, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 61.58.