നദിയില്‍ ലാന്‍ഡിംഗ്
റണ്‍വേ ആണെന്ന് കരുതി തണുത്തുറഞ്ഞ നദിയില്‍ 30 യാത്രക്കാരുള്ള വിമാനം ലാന്‍ഡ് ചെയ്തു. കിഴക്കന്‍ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലൂടെ ഒഴുകുന്ന നിരവധി കൈവഴികളുള്ള കോളിമ നദിയിലാണു വിമാനം ലാന്‍ഡ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. മഞ്ഞു വിതാനിച്ചു തണുത്തുറഞ്ഞ വിശാലമായ ഒരു ഫുട്ബോള്‍ ഗ്രൗണ്ട് പോലെയായിരുന്ന കോളിമ നദിയുടെ ഒത്ത നടുവിലായിരുന്നു ലാന്‍ഡിംഗ്. വിമാനത്തില്‍നിന്ന് ആളുകള്‍ പുറത്തിങ്ങി നടന്നു. അവര്‍ നടക്കുമ്പോള്‍ മഞ്ഞില്‍ കാലമരുന്ന ശബ്ദം കേള്‍ക്കാം. എക്സ് പ്ളാറ്റ്ഫോമില്‍ എഫ്എല്‍ 360 എയ്റോ എന്ന അക്കൗണ്ടുടമയാണ് ഈ അത്യപൂര്‍വ സംഭവത്തിന്റെ വീഡിയോ പങ്കുവച്ചത്. കോളിമ നദി തീരത്തുതന്നെയാണ് സിരിയങ്ക വിമാനത്താവളവും. നദിക്കു സമാന്തരമായാണ് വിമാനത്താവളത്തിന്റെ റണ്‍വേ. നദിയിലും കരയിലും റണ്‍വേയിലുമെല്ലാം മഞ്ഞുവീണ് റണ്‍വേ എന്നല്ല കരയേത് നദിയേത് എന്നു തിരിച്ചറിയാനാവാത്ത അവസ്ഥയായിരുന്നു. റണ്‍വേ അടയാളപ്പെടുത്തിയ വൈദ്യുതി ബള്‍ബുകള്‍ തെളിഞ്ഞിരുന്നുമില്ല. എന്തായാലും വിമാനം സുരക്ഷിതമായി ലാന്‍ഡു ചെയ്തെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നദിയില്‍ ലാന്‍ഡിംഗ്
![നദിയില്‍ ലാന്‍ഡിംഗ് 1 cover 15](https://dailynewslive.in/wp-content/uploads/2024/01/cover-15-1200x675.jpg)