പുതിയ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ ജെ250 ആഗോള വിപണിയില്‍ എത്തി. ഈ ഐതിഹാസിക ഓഫ്-റോഡറിനെ പൂര്‍ണ്ണമായും പുതിയ രൂപകല്‍പ്പനയോടെയാണ് ടൊയോട്ട അവതരിപ്പിച്ചത്. അതില്‍ റെട്രോ-സ്‌റ്റൈല്‍ ബോക്സി രൂപം, പരന്ന മേല്‍ക്കൂര, ചെറിയ ഓവര്‍ഹാംഗുകള്‍ എന്നിവ ഉള്‍പ്പെടുന്നു. തിരഞ്ഞെടുത്ത ആഗോള വിപണികളില്‍ ഈ എസ്‌യുവി ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എന്നാണ് അറിയപ്പെടുന്നത്. മോഡല്‍ അടുത്ത വര്‍ഷം യുഎസില്‍ വില്‍പ്പനയ്ക്കെത്തും. പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ പ്രാരംഭ വില 55,000 ഡോളര്‍ ആയിരിക്കും. ഇത് ലാന്‍ഡ് ക്രൂയിസര്‍ എല്‍സി300നേക്കാള്‍ താങ്ങാനാവുന്നതായിരിക്കും. എല്‍സി 1958, ലാന്‍ഡ് ക്രൂയിസര്‍, എല്‍സി ഫസ്റ്റ് എഡിഷന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ എസ്യുവി ലഭിക്കും. കൂടുതല്‍ പരുക്കന്‍ എല്‍സി ഫസ്റ്റ് എഡിഷന് ആദ്യ രണ്ട് മാസങ്ങളില്‍ 5,000 യൂണിറ്റുകളുടെ പരിമിതമായ ഉല്‍പ്പാദനം മാത്രമേ ഉണ്ടാകൂ. രണ്ട് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമുകളും അധിക ഓഫ്-റോഡ് ഉപകരണങ്ങളുമായാണ് ഇത് വരുന്നത്.