ലോകത്തിലെ ഏറ്റവും വിലയേറിയ കാറെന്ന ബഹുമതി സ്വന്തമാക്കി റോള്‍സ് റോയ്സിന്റെ ‘ലാ റോസ് നോയര്‍’. ഏകദേശം 211 കോടി രൂപ (25 ദശലക്ഷം ഡോളര്‍) എന്ന അമ്പരപ്പിക്കുന്ന വിലയാണ് ഈ കാറിന്. പേരു വെളിപ്പെടുത്താത്ത ഫ്രാന്‍സുമായി അടുത്ത ബന്ധമുള്ള ശതകോടീശ്വരിക്കു വേണ്ടിയുള്ള സമ്മാനമായാണ് ഈ അപൂര്‍വ വാഹനം റോള്‍സ് റോയ്സ് നിര്‍മിച്ചത്. നാലു വര്‍ഷത്തിലേറെ സമയമെടുത്താണ് ഈ ലാ റോസ് നോയര്‍ നിര്‍മിച്ചത്. 150 തവണയോളം പരീക്ഷിച്ചാണ് ബ്ലാക്ക് ബക്കാറ റോസിന് സമാനമായ നിറം കണ്ടെത്തിയത്. റോസാപൂവിന്റെ ഇതളുകള്‍ വിതറിയിട്ടിരിക്കുന്ന രീതിയിലാണ് ഈ കാറിന്റെ തറ മരത്തില്‍ നിര്‍മിച്ചിരിക്കുന്നത്. ഉള്ളിലെ കാബിനില്‍ സ്വിസ് കമ്പനിയുടെ ആഡംബര വാച്ചുണ്ട്. മുകള്‍ഭാഗം തുറക്കാനാവുന്ന കാറാണ് ലാ റോസ് നോയര്‍. 22 ഇഞ്ച് ചക്രങ്ങളുള്ള വാഹനത്തിന് 6.6 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 593യവു കരുത്തു പുറത്തെടുക്കാന്‍ സാധിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. അഞ്ചു സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാനാവും. പരമാവധി വേഗത 250 കിലോമീറ്റര്‍.