‘കുത്ത്, ജീവിതത്തിന് പൂര്‍ണ്ണവിരാമമാകാം. വെട്ടുകൊണ്ട് എഴുത്തിന് അക്ഷരഭംഗം മാത്രമേ വരൂ. ജീവിതത്തിന്റെ കഴുത്തറ്റു പോകാം. എഴുത്തില്‍ വേണ്ടാത്ത നേരത്തും ഇടത്തും കോമ വന്നാലും വലിയ കുഴപ്പമില്ല. പക്ഷേ ജീവിതത്തില്‍ വന്നാല്‍ പൂര്‍ണ്ണവിരാമത്തേക്കാള്‍ വലിയ സങ്കടം. വേദനയറിയാതെ നടത്തപ്പെടുന്ന ഒരു ശസ്ത്രക്രിയയാണ് ഓരോ വാക്കും വളരെ ശ്രദ്ധിച്ച് കുറിച്ച ഈ പുസ്തകം. വേറെ പലതും കൂടിയാണ് എന്ന് വായിക്കുന്നവരില്‍ പലര്‍ക്കും തോന്നാം. അല്ല, തോന്നും. തോന്നണം…’ ‘കുത്തും കോമയും’. വിനോദ് അഗ്രശാല. ഗ്രീന്‍ ബുക്‌സ്. വില 102 രൂപ.