സ്‌കോഡ കുഷാഖ് , സ്ലാവിയ എന്നീ ജനപ്രിയ വാഹനങ്ങളുടെ പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ചു. അംബീഷന്‍ വേരിയന്റില്‍ 1.5 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനാണ് രണ്ട് വാഹനങ്ങള്‍ക്കും ലഭിക്കുന്നത്. പുതിയ വേരിയന്റുകള്‍ക്ക് വില കുറവാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. സ്ലാവിയ അംബീഷന്‍ 1.5 ടിഎസ്‌ഐയുടെ എക്‌സ്‌ഷോറൂം വില 14.94 ലക്ഷം രൂപയും കുഷാഖിന്റെ എക്‌സ് ഷോറൂം വില 14.99 ലക്ഷം രൂപയുമാണ്. ഇതോടെ 1.5 ലിറ്റര്‍ എഞ്ചിനുള്ള സ്ലാവിയ, കുഷാഖ് എന്നിവ യഥാക്രമം 2.06 ലക്ഷം രൂപ, 2.16 ലക്ഷം രൂപ ലാഭത്തില്‍ വാങ്ങാം. നേരത്തെ ഈ എഞ്ചിനുള്ള ഹൈ എന്‍ഡ് മോഡലുകള്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. കുഷാഖിന്റെ അംബീഷന്‍ 1.5 ഡിഎസ്ജി വേരിയന്റിന് 16.79 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. സ്ലാവിയയുടെ അംബീഷന്‍ 1.5 ലിറ്റര്‍ ഡിഎസ്ജി വേരിയന്റിന്റെ എക്‌സ് ഷോറൂം വില 16.24 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.