ലുക്മാന് അവറാന്, വീണ നായര്‍, ആശ മഠത്തില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കുണ്ടന്നൂരിലെ കുത്സിതലഹള’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. കേഡര്‍ സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. ന്യൂജെന്‍ താരങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും വന്‍ ഹിറ്റായി മാറിയിരുന്നു. കുണ്ടന്നൂര്‍ എന്ന ഗ്രാമത്തിലെ സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലെടുക്കാന്‍ മടിയുള്ള ഒരു കൂട്ടം ഭര്‍ത്താന്മാരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. ജെയിന് ജോര്‍ജ്, സുനീഷ് സാമി, പ്രദീപ് ബാലന്, ദാസേട്ടന് കോഴിക്കോട്, സെല്‍വരാജ്, ബേബി, മേരി, അനുരദ് പവിത്രന്, അധിന് ഉള്ളൂര്‍, സുമിത്ര, ആദിത്യന് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അക്ഷയ് അശോക്, ജിബിന്‍ കൃഷ്ണ, മുരുകന് മന്ദിരം എന്നിവരുടെ വരികള്‍ക്ക് മെല്വിന് മൈക്കിള്‍ സംഗീതം പകരുന്നു. ബെന്നി ദയാല്‍, വൈക്കം വിജയലക്ഷ്മി, ജാസി ഗിഫ്റ്റ്, അന്‍വര്‍ സാദത്ത്, അനന്യ ചക്രവര്‍ത്തി എന്നിവരാണ് ഗായകര്‍.