കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ചാവേര്‍’. സംവിധാനം ടിനു പാപ്പച്ചന്‍ ആണ്. തിരക്കഥ എഴുതുന്നത് ജോയ് മാത്യുവും. സോണി ലിവാണ് റിലീസാകാനിരിക്കുന്ന ചാവേറിന്റെ ഒടിടി റൈറ്റ്‌സ് നേടിയിരിക്കുന്നത്. ചാവേര്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കും. തിയറ്റര്‍ റിലീസിനും ഒരു മാസത്തിനു ശേഷമാകും കുഞ്ചോക്കോ ബോബന്റെ പുതിയ ചിത്രം ചാവേര്‍ ഒടിടിയിലേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ട്. അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറിലാണ് ചാവേറിന്റെ നിര്‍മാണം. അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയുമാണ് നിര്‍മാണം. ചാവേറിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈകാതെ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.