കരുത്തിലും കാഴ്ച്ചയിലും സാങ്കേതികവിദ്യയിലും പുതുമകളോടെയാണ് ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കെടിഎം പുതിയ ഡ്യൂക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. 390 ഡ്യൂക്കിനു പുറമേ 250 ഡ്യൂക്കിന്റേയും 125 ഡ്യൂക്കിന്റേയും പുതിയ മോഡലുകള്‍ കെടിഎം അവതരിപ്പിച്ചുണ്ട്. 2024 കെടിഎം 390 ഡ്യൂക്കിന്റെ മറ്റൊരു പ്രധാന സവിശേഷത എന്‍ജിനിലെ കരുത്താണ്. 399 സിസി സിംഗിള്‍ സിലിണ്ടര്‍ എല്‍സി4സി കൂള്‍ഡ് എന്‍ജിനാണ് കെടിഎം 390യിലുള്ളത്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നത്. 44ബിഎച്പി കരുത്തും പരമാവധി 39എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കുന്ന എന്‍ജിനാണിത്. 43 എംഎം യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്, മോണോ ഷോക് സസ്പെന്ഷന്, മുന്നില്‍ 320എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 240എംഎം ഡിസ്ക് ബ്രേക്കും, കോര്‍ണറിങ് ആന്‍ഡ് സൂപ്പര്‍മോട്ടോ എബിഎസ്, സ്ലിപ്പര്‍ ക്ലച്ച്, ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയാണ് പ്രധാനപ്പെട്ട യാന്ത്രികമായ മാറ്റങ്ങള്‍. ഇന്ത്യയില്‍ പുതിയ 390 ഡ്യൂക്ക് എന്നിറങ്ങുമെന്ന് ഔദ്യോഗികമായി കെടിഎം അറിയിച്ചിട്ടില്ല. നിലവിലെ കെടിഎം 390 ഡ്യൂക്കിന് 2.97 ലക്ഷം രൂപയോളമാണ് വില. ഇതിനേക്കാള്‍ കൂടുതലായിരിക്കും പുതു തലമുറ 390 ഡ്യൂക്കിന്റെ വിലയെന്ന് പ്രതീക്ഷിക്കാം.