1 12

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയേറിയതും സ്ഥിരതയുള്ളതുമായ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുന്നതിനായി ഗൂഗിള്‍ കാഷിംഗ് സാങ്കേതികവിദ്യ പ്രവര്‍ത്തനക്ഷമമാക്കി കെഫോണ്‍. ഗൂഗിളിന്റെ വിവിധ സേവനങ്ങളിലേക്കും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്കുമുള്ള ആക്‌സസ് കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതുവഴി മികച്ച വീഡിയോ നിലവാരവും തടസ്സരഹിതമായ സ്ട്രീമിംഗ് അനുഭവവും ഉറപ്പാക്കാന്‍ കെഫോണിനാകും. അത്യാധുനിക കാഷിംഗ്, ട്രാഫിക് ഒപ്റ്റിമൈസേഷന്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡാറ്റാ ലേറ്റന്‍സി കുറയ്ക്കുന്നതിനും നെറ്റ്വര്‍ക്ക് ട്രാഫിക് കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഇന്റര്‍നാഷണല്‍ ബാന്‍ഡ്വിഡ്ത്ത് ഉപയോഗം കുറയ്ക്കുന്നതിനും ഈ സംവിധാനം സഹായകരമാകും. ഡാറ്റാ ഉപഭോഗം ഉയരുന്ന സാഹചര്യത്തില്‍പ്പോലും ഉയര്‍ന്ന സേവന നിലവാരം നിലനിര്‍ത്തുവാനും ഈ അപ്ഗ്രേഡിലൂടെ കെഫോണിനു സാധിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *