വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ കാണാനഭ്യര്‍ത്ഥിച്ച് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര കവാടത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന് സമീപമാണ് കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ ആരാണ് ഇത് സ്ഥാപിച്ചതെന്നതില്‍ അറിവില്ല. അടുത്ത തലമുറകളും മൂകാംബിക വിശ്വാസികള്‍ ആവണമെങ്കില്‍ സിനിമ ദയവായി കാണൂ എന്ന് ഇംഗ്ലീഷ് ഭാഷയിലാണ് ബോര്‍ഡില്‍ എഴുതിയിരുന്നത്. ‘മലയാളി വിശ്വാസികള്‍ക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് സ്വാഗതം. നിങ്ങളുടെ അടുത്ത തലമുറകളും മൂകാംബിക ദേവിയുടെ വിശ്വാസികള്‍ ആവണമെങ്കില്‍ ദ കേരള സ്റ്റോറി കാണൂ’, എന്നാണ് ഫ്ളക്സിലുള്ളത്. എന്നാല്‍ ആരാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നോ ഫ്‌ളക്‌സില്‍ ഏതെങ്കിലും സംഘടനയുടെയോ വ്യക്തിയുടേയോ പേര് പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അതേസമയം റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോള്‍ 150 കോടിയും ദി കേരള സ്റ്റോറി പിന്നിട്ടിരിക്കുകയാണ്. വെള്ളി 12.35 കോടി, ശനി 19.50 കോടി, ഞായര്‍ 23.75 കോടി, തിങ്കള്‍ 10.30 കോടി, ചൊവ്വ 9.65 കോടി എന്നിങ്ങനെ ആണ് ചിത്രം നേടിയിരിക്കുന്നത്. അതായത് മൊത്തം 156.69 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞു. മെയ് 14ന് കേരള സ്റ്റോറി 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. നിലവില്‍ 2023-ലെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി ദി കേരള സ്റ്റോറി. ഒന്നാം സ്ഥാനത്ത് പത്താന്‍ ആണ്.