ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങളിലും ഇന്ന് കരള്‍രോഗങ്ങളുണ്ട്. ഹെപറ്റൈറ്റിസ്, ഫാറ്റി ലിവര്‍ ഡിസീസ്, സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ ഇതില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങള്‍ എത്രയും വേഗം തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. യഥാസമയം രോഗം കണ്ടെത്തിയാല്‍ അസുഖത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയും രോഗം പൂര്‍ണമായി മാറ്റിയെടുക്കാനുള്ള സാധ്യത കൂടുകയും ചെയ്യും. ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം കാണപ്പെടുന്നത് കരള്‍ രോഗങ്ങളുടെ സൂചനയായിരിക്കാം. സൂര്യപ്രകാശത്തില്‍ നോക്കിയാല്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കും. ആഹാരക്രമത്തില്‍ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും വയറിന്റെ വലുപ്പത്തില്‍ വളരെപെട്ടെന്ന് വര്‍ധനവുണ്ടായാല്‍ അതിനു പിന്നില്‍ ലിവര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വയറിന്റെ മുകളില്‍ വലതു ഭാഗത്താണ് കരള്‍ സ്ഥിതിചെയ്യുന്നത്. ഈ ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുന്നത് അവഗണിക്കരുത്. ക്ഷീണം, മൂത്രത്തിന് ഇരുണ്ട നിറം, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവയും സൂക്ഷിക്കേണ്ട ലക്ഷണങ്ങളാണ്. ഇവയും ഒരുപക്ഷേ കരള്‍രോഗത്തിന്റെ സൂചനയായേക്കാം. സന്തുലിതമായ ആഹാരം, സ്ഥിരമായ വ്യായാമം, മദ്യപാനം കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക, ശരീരഭാരം നിയന്ത്രിക്കുക എന്നിവ കരളിന്റെ ആരോഗ്യം സംരക്ഷിക്കാനായി ചെയ്യേണ്ടത് അത്യാവശ്യമാണ്.