കസ്റ്റം ക്രിയേറ്റര്‍ അഥവാ റൂബി ക്രിയേറ്റര്‍ പ്ലെ ബട്ടണ്‍ നേടി കേരളത്തില്‍ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഫാമിലി യുട്യൂബ് ചാനലായ കെ എല്‍ ബ്രോ ബിജു ഋത്വിക്. ബിജുവും അമ്മയും ഭാര്യയും മകന് ഋത്വിക്കും അനുമോളും ഉള്‍പ്പടെ ഉള്ളവരാണ് ഈ ചാനലിന്റെ പുറകിലുള്ളത്. കേരളത്തിലെ ആദ്യ പത്ത് മില്യണ്‍ യുട്യൂബ് ചാനല്‍ കൂടിയാണ് ഇവര്‍. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ അന്‍പത് മില്യണ്‍ എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ഫാമിലി. ദില്ലിയില്‍ വച്ച് നടന്ന ചടങ്ങില്‍ യുട്യൂബിന്റെ അധികാരികള്‍ ആണ് ഏറ്റവും കൂടുതല്‍ വില മതിപ്പുള്ള രണ്ടാമത്തെ യുട്യൂബ് പ്ലെ ബട്ടന് ഇവര്‍ക്ക് സമ്മാനിച്ചത്. ഇതിന്റെ സന്തോഷം ബിജു തന്റെ ചാനലിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്ലെ ബട്ടന് ലഭിക്കുന്നതെന്ന് ബിജു പറയുന്നു.