തിയേറ്ററുകളില്‍ ഏറെ പ്രശംസ നേടിയ ആസിഫ് അലി ചിത്രം ‘കിഷ്‌കിന്ധാ കാണ്ഡം’ ഇനി ഒ.ടി.ടിയിലേക്ക്. സെപ്റ്റംബര്‍ 12ന് ബിഗ് സ്‌ക്രീനിലെത്തിയ ചിത്രം നവംബര്‍ ഒന്നിന് ആണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സിനിമ എത്തുന്നത്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡം ഓപ്പണിങ് ദിനത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ദിനം 45 ലക്ഷം രൂപയായിരുന്നു ചിത്രത്തിന് ലഭിച്ച കളക്ഷന്‍. തുടര്‍ന്ന് സിനിമ തിയേറ്ററില്‍ കത്തിക്കയറുകയായിരുന്നു. ഇതുവരെ 75.25 കോടി രൂപയാണ് സിനിമ ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. വിജയരാഘവന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.