മുറിവേറ്റ മനസ്സുകളെ ആശ്വസിപ്പിക്കാന്പോന്ന ഒരു വാക്ക്, ലോകഭാഷയിലെങ്ങും ഇനിയും ഉരുവംകൊള്ളാത്ത ഒന്ന്, കണ്ടെത്താനായി ബദ്ധപ്പെടുന്ന ഒരു കഥാപാത്രമുണ്ട് ‘കിളിനോച്ചിയിലെ ശലഭങ്ങ’ളില്‍. കണ്ടെടുക്കപ്പെട്ടാല് മുറിവുകള്‍ക്കുമേല്‍ അത് ലേപനമായിത്തീരുമായിരിക്കും. എഴുത്ത് സമൂഹത്തില്‍ ഒരു സാന്ത്വനചികിത്സയായി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നു വിശ്വസിക്കുന്ന ഒരാളുടെ ഉത്കണ്ഠകളാണ് ഈ കഥാസമാഹാരം. ജയിക്കുന്നവന്റെ തൂലികയില്‍നിന്നല്ല യഥാര്‍ത്ഥ ചരിത്രം രൂപപ്പെടേണ്ടതെന്ന് ഉറപ്പിക്കുന്ന കഥകള്‍. ഷീലാ ടോമിയുടെ കഥകളുടെ സമാഹാരം. ‘കിളിനോച്ചിയിലെ ശലഭങ്ങള്‍’. മാതൃഭൂമി. വില 127 രൂപ.