ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്സ് പുതിയ ക്ലാവിസ് എസ്യുവി ഇന്ത്യയില്‍ പരീക്ഷിക്കുന്നു. കമ്പനിയുടെ ഇന്ത്യയിലെ ഏഴാമത്തെ മോഡലായിരിക്കും ഇത്. കിയ സോനെറ്റിന് സമാനമായ 4 മീറ്റര്‍ സബ്-4 മീറ്റര്‍ എസ്യുവിയായിരിക്കും ഇത്. ഈ എസ്യുവിയില്‍ പിന്നിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇടം നല്‍കാനാണ് കമ്പനി പദ്ധതിയിടുന്നത്. സോനെറ്റിനേക്കാള്‍ കൂടുതല്‍ സ്ഥലം ഇതിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ വാഹനത്തിന് സൈറോസ് എന്നും പേരിട്ടേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രീമിയം ഫീച്ചറുകളുമായാണ് ക്ലാവിസ് എത്തുന്നത്. നിരവധി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ക്ലാവിസില്‍ ഉണ്ടാകും. എക്‌സെറ്ററിനെ പോലെ, ഇതിന് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കും. ഇത് 82 ബിഎച്പി കരുത്തും 114 എന്‍എം ഔട്പുട്ടും നല്‍കുന്നു. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 5-സ്പീഡ് എഎംടിയുമായി ഘടിപ്പിക്കാം. ക്ലാവിസിന്റെ പ്രാരംഭ എക്സ് ഷോറൂം വില എട്ടുലക്ഷം രൂപയില്‍ കൂടുതലായിരിക്കും.