ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഇന്ത്യ 2024-ല്‍ 2,45,000 യൂണിറ്റുകള്‍ വിറ്റു. ഇത് കമ്പനിയുടെ ആഗോള വില്‍പ്പനയുടെ 7.93% വരും. 2024-ല്‍ കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 46.5% വിപണി വിഹിതവും കിയ സെല്‍റ്റോസ് മാത്രം കൈവരിച്ചു. 2019 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്തതിനുശേഷം 5.20 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു. 2024-ല്‍ ഒരു ലക്ഷത്തിലധികം സോനെറ്റ് എസ്യുവികള്‍ വിറ്റു. ഇതോടൊപ്പം കാരെന്‍സിന്റെ വില്‍പ്പനയും രണ്ട് ലക്ഷത്തിന് അടുത്താണ്. 2024 ലെ കിയയുടെ ഇന്ത്യയിലെ വില്‍പ്പന റിപ്പോര്‍ട്ട് അനുസരിച്ച്, സോനെറ്റ് 1,06,690 യൂണിറ്റ് വില്‍പ്പന കൈവരിച്ചു. ഇതോടെ 11-ാം സ്ഥാനം കരസ്ഥമാക്കി. 73,745 യൂണിറ്റ് വില്‍പ്പനയുമായി സെല്‍റ്റോസ് 17-ാം സ്ഥാനത്തെത്തി. അതേസമയം, 63,674 യൂണിറ്റ് വില്‍പ്പനയുമായി 7 സീറ്റര്‍ കാരന്‍സ് 18-ാം സ്ഥാനത്തെത്തി. 2024 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ കിയ ഇന്ത്യ 1,79,631 യൂട്ടിലിറ്റി വാഹനങ്ങള്‍ വിറ്റു. അതിന്റെ വിപണി വിഹിതം 8.76% ആയിരുന്നു. ഇതില്‍ സോനെറ്റ് (77,308 യൂണിറ്റ്), സെല്‍റ്റോസ് (53,177 യൂണിറ്റ്), കാരന്‍സ് (48,257 യൂണിറ്റ്), കാര്‍ണിവല്‍ (599 യൂണിറ്റ്), ഇവി6 (290 യൂണിറ്റ്) എന്നിവയുടെ വില്‍പ്പന ഉള്‍പ്പെടുന്നു. അതേസമയം 2025 ഫെബ്രുവരി 1-ന് അവതരിപ്പിക്കാന്‍ പോകുകയാണ് കിയ.