പത്മാവതി എന്ന കേട്ടെഴുത്തുകാരി വെറും ഒരു കേട്ടെഴുത്തുകാരിയല്ല; പ്രശസ്ത സാഹിത്യകാരന്‍ ഒ. വി. വിജയന്റെ കേട്ടെഴുത്തുകാരി. വിജയന്‍ പറഞ്ഞുകൊടുത്ത കഥയിലെ ആദ്യവരികള്‍ അവള്‍ ആദ്യമായി ഇങ്ങനെ കുറിച്ചു: ‘അന്നും പൂച്ചകള്‍ക്ക് എവിടെയും പ്രവേശിക്കാമായിരുന്നതിനാല്‍ ഗംഭീരമായ എടുപ്പോടെ നിന്ന ആ ക്ഷേത്രത്തില്‍ രാവു മുഴുവന്‍ കഴിയാനും കണ്ണുനിറയെ ഭഗവാനെ കാണാനുംവേണ്ടി അതിനും ഏഴുദിവസം മുമ്പുമാത്രം വിവാഹിതരായ ചീതയും രാമനും, പറയജാതിയില്‍ ജനിച്ച പെണ്ണും ആണും. വെളുപ്പും കറുപ്പും നിറമുള്ള പൂച്ചകളുടെ വേഷം സ്വീകരിച്ച് വൈകുന്നേരത്തോടെ, ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തി. വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് താഴ്ന്നജാതിയില്‍ ജനിച്ചവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാതിരുന്ന ഒരു കാലത്ത് അടിയന്തരാവസ്ഥ മുതല്‍ 2014 വരെ നീണ്ടുനില്ക്കുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുകയാണ് പത്മാവതിയിലൂടെയും വിജയനിലുടെയും മറ്റു വിജയന്‍ കഥാപാത്രങ്ങളിലൂടെയും ഈ നോവല്‍. ‘കേട്ടെഴുത്തുകാരി’. കരുണാകരന്‍. ഡിസി ബുക്‌സ്. വില 199 രൂപ.