ഗവര്‍ണര്‍ക്കെതിരായ നിലപാടിലുറച്ച് കേരള സെനറ്റ്. സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണ്ണറുടെ നടപടി ചട്ടവിരുദ്ധം ഓഗസ്റ്റിൽ പാസാക്കിയ പ്രമേയം വീണ്ടും അംഗകരിച്ചു. നിലവിലെ സെർച്ച് കമ്മിറ്റിക്ക് നിയമപരമായി സാധുതയില്ല. ഗവർണർ നോട്ടിഫിക്കേഷൻ പിൻവലിക്കണം. ഈ പ്രമേയത്തെ നിലവിലുള്ള 57 ഇടത് അംഗങ്ങളിൽ 50 പേരും അനുകൂലിച്ചു. സെനറ്റിൽ നിന്ന് 15 അംഗങ്ങളെ പുറത്താക്കിയ ഗവർണ്ണറുടെ നടപടിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത് .
സെനറ്റ് പ്രതിനിധിയെ നിർദേശിക്കും. രാഷ്ട്രീയ പ്രശ്നങ്ങൾ ഇതിൽ ഇല്ല.ഇതു നിയമ പ്രശ്നമാണെന്ന് ഇടത് അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.