ഗവര്‍ണറുടെ ഒരു രോമത്തില്‍ തൊട്ടാല്‍ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ച് വിടാന്‍ കേന്ദ്രം തയ്യാറാകണമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ഗവര്‍ണര്‍ രാഷ്ട്രപതിയേയും കേന്ദ്രത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് കേരളത്തിലെ ഭ്രാന്തന്‍മാരായ കമ്യൂണിസ്റ്റുകാര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ നീക്കണമെന്ന ഗവര്‍ണറുടെ കത്ത് പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിമാരെ പിന്‍വലിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലെന്നിരിക്കേ ഗവര്‍ണ്ണര്‍ കത്തയക്കുന്നു. ലൈംഗികാരോപണം, പോലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ അടവാണ് ഇതെല്ലാം. കാര്‍ഷികമേഖല തകര്‍ന്നു. ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ന്നു. ഇതൊക്കെ മറച്ചുവച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളാണ് ഇതെല്ലാം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചു. ബാലഗോപാലിന്റെ ഗവര്‍ണ്ണര്‍ക്ക് എതിരായ പ്രസംഗമാണ് നടപടിക്ക് ആധാരം. യുപിയില്‍ ഉള്ളര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു. അതേസമയം പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നത് അല്ലെന്നും ഒരു കാരണവശാലം ധനമന്ത്രിയെ മാറ്റില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റു. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍. മുന്‍ അദ്ധ്യക്ഷ സോണിയഗാന്ധി ചുമതലകള്‍ കൈമാറി. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, വിജയിയായി ഖര്‍ഗയെ പ്രഖ്യാപിച്ചതിന്റെ സാക്ഷ്യപത്രം മധുസൂദന്‍ മിസ്ത്രി വായിച്ചതിനെ തുടര്‍ന്നായിരുന്നു അധികാരകൈമാറ്റം.
രാജ്യത്തിന് ഐശ്വര്യം വരാന്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറന്‍സി നോട്ടുകള്‍ ഇറക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നമ്മുടെ സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ വളരെയധികം പരിശ്രമങ്ങള്‍ ആവശ്യമാണെന്നും എന്നാല്‍ അതിനോടൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതകളുടെയും അനുഗ്രഹവും ആവശ്യമാണെന്നും കെജ്രിവാള്‍ പറഞ്ഞു.
കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു.’തന്റെ മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം’, ‘സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം’. എന്നാണ് സ്റ്റാറ്റസ് . സ്‌ഫോടനത്തിന്റെ തലേദിവസമാണ് ഈ വാചകം ജമേഷ മുബീന്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആക്കിയിട്ടത്. മരിച്ച ജമേഷ മുബീന്റെ മൃതദേഹത്തില്‍ കത്താന്‍ സഹായിക്കുന്ന ലായനികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.കൂടുതല്‍ പരിശോധനകള്‍ നടക്കുന്നു.
കണ്ണൂര്‍ ജില്ലിയിലെ ധർമടം അഴിമുഖത്തിന് സമീപം ബീച്ചിൽ കുളിക്കവേ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വിനോദയാത്രാസംഘത്തിലെ രണ്ട് യുവാക്കളാണ് മുങ്ങിമരിച്ചത്.ഗൂഢല്ലൂർ എസ്.എഫ്. നഗർ സ്വദേശികളായ മുരുകന്റെ മകൻ അഖിൽ (23), കൃഷ്ണന്റെ മകൻ സുനീഷ് (23) എന്നിവരാണ് മരിച്ചത്. ഗൂഢല്ലൂരിൽനിന്നും ഏഴുപേരടങ്ങിയ സംഘം ദീപാവലി ആഘോഷിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത് .
താമരശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറാണ് അറസ്റ്റിലായത്. ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു അറസ്റ്റ് . കാറിലെത്തിയ സംഘമാണ് സ്‌കൂട്ടർ യാത്രക്കാരനായ അഷ്റഫിനെ (55) തട്ടിക്കൊണ്ട് പോയത്.
ശബരിമല ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കുള്ള സൗജന്യന മെസ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ പ്രതിദിന അലവന്‍സില്‍ നിന്നും ദിവസവും 100 രൂപ ഈടാക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിനെതിരെ പരാതിയുമായി പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിയെ സമീപിച്ചു.
പോലിസിലെ കള്ളനെ സസ്‌പെന്‍ഡ് ചെയ്തു.എറണാകുളം ഞാറക്കലില്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ കൊച്ചി എ ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ദേവിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ അമല്‍ദേവ് ഇപ്പോള്‍ റിമാന്റിലാണ്.
എറണാകുളം ഇളംകുളത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍
കൊല്ലപ്പെട്ടതാരെന്നും കൊലപാതകിയാരെന്നും തിരിച്ചറിയാനാവാതെ പൊലീസ് കൊല്ലപ്പെട്ട യുവതി നേപ്പാള്‍ സ്വദേശിയാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട യുവതിയുടേയോ കൊലപാതകത്തിനു ശേഷം കാണാതായ ഭര്‍ത്താവിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
കൊല്ലപ്പെട്ടതാരെന്നും കൊലപാതകിയാരെന്നും തിരിച്ചറിയാനാവാതെ പൊലീസ് കൊല്ലപ്പെട്ട യുവതി നേപ്പാള്‍ സ്വദേശിയാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട യുവതിയുടേയോ കൊലപാതകത്തിനു ശേഷം കാണാതായ ഭര്‍ത്താവിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
കൊല്ലം ചടയമംഗലത്തെ ഒളിവില്‍ പോയ മന്ത്രവാദി അബ്ദുള്‍ ജബ്ബാറിനെതിരെ ആരോപണവുമായി മറ്റൊരു യുവതിയും രംഗത്ത്. നേരത്തെ ആറ്റിങ്ങള്‍ സ്വദേശിയായ യുവതിയെ നഗ്‌നപൂജക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോലിസ് കേസെടുത്തിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ മന്ത്രവാദി അബ്ദുല്‍ ജബ്ബാര്‍, സഹായി സിദ്ദീഖ്, യുവതിയുടെ ഭര്‍ത്താവ് എന്നിവര്‍ ഒളിവില്‍ പോയി. പോലിസ് അന്വേഷണം തുടരുകയാണ്.