Untitled design 2025 06 01T112853.640

രാഷ്ട്രീയം വച്ച് സംസ്ഥാനങ്ങളെ കാണരുതെന്നും ദുരന്തങ്ങളായിരിക്കണം മാനദണ്ഡമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മഹാരാഷ്ട്രയ്ക്ക് അനുമതി നൽകിയത് നല്ല കാര്യം തന്നെയാണ് എന്നാൽ  കേരളം വിദേശ സംഭാവന സ്വീകരിക്കാൻ അനുമതി തേടിയപ്പോൾ വേണ്ട എന്നാണ് കേന്ദ്രം പറഞ്ഞതെന്നും നിയമപരമായാണ് കേരളം അനുമതി തേടിയത്, കേരളത്തിന് തുല്യ നീതി വേണമെന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. പ്രളയ കാലത്ത് പോലും വിദേശ സഹായം സ്വീകരിക്കാന്‍ കേരളത്തിന് അനുമതി നൽകിയില്ലെന്ന്  അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാടുകൾ രാഷ്ട്രീയ താത്പര്യങ്ങളോടെയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തോട് വ്യത്യസ്ത നയമാണോ എന്നത് ന്യായമായും ഉയരുന്ന സംശയമാണ് ഇതുവരെയും ചൂരൽമലയ്ക്കായി കേന്ദ്രം സഹായം ഒന്നും നൽകിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *