കേരളത്തിലെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യെ ക്ഷണിച്ചു. കർണാടക തെലങ്കാന മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കത്തയച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. വമ്പൻ വിജയത്തെ തുടർന്ന് സത്യപ്രതിജ്ഞ ചടങ്ങും വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. വൻപന്തലാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. ചീഫ് സെക്രട്ടറിയാണ് ഔദ്യോഗികമായി മുഖ്യമന്ത്രിമാരെ ക്ഷണിച്ചിരിക്കുന്നത്. തിങ്കളാഴ്ച 10 മണിക്ക് തിരുവന്തപുരം സെന്‍ട്രൽ സ്റ്റേഡിയത്തിലാണ് പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്.
കേരളത്തിലെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യെ ക്ഷണിച്ചു
