വയനാടന്‍ ഗോത്രജീവിതത്തിന്റെ സൂക്ഷ്മാനുഭവങ്ങളെ കണ്ടെടുക്കുകയും അതുവഴി ഒരു ചരിത്രഘട്ടത്തില്‍ ഏറ്റവും നിസ്സ്വരും നിരാലംബരുമായ മനുഷ്യരുടെ വിമോചനസങ്കല്‍പ്പങ്ങള്‍ക്ക് നിറംപകരുന്നതിന്റെ ഭാവനാസാക്ഷ്യംകൂടിയാണ് ഈ കൃതി. ഗോത്രഗ്രാമത്തിന്റെ കദനകഥയെ എല്ലാതരം വിമോചനസ്വപ്നങ്ങളുമായി കൂട്ടിയിണക്കുന്നതിന്റെ മൂര്‍ത്തവും വൈകാരികവുമായ മുഹൂര്‍ത്തങ്ങള്‍ നോവലില്‍ നിരവധിയാണ്. മലയാളത്തിലെ ഗോത്രനോവലുകളില്‍ത്തന്നെ വഴിത്തിരിവായി മാറുന്ന കൃതി എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവല്‍ വയനാടന്‍ കാടുകളുടെ വസന്തത്തെ ഒരിക്കല്‍ക്കൂടി സ്മരണയിലെത്തിച്ചു, ഭാഷയുടെ ഇടിമുഴക്കത്തോടെ. മനീഷ് മുഴക്കുന്നിന്റെ പുതിയ നോവല്‍. ‘കീളുവാരങ്ങള്‍’. മാതൃഭൂമി. വില 264 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan