മനുഷ്യന്‍ ആദ്യം പിറന്നുവീണത് കാട്ടിലായിരുന്നു. കാട് ഭൂമിയുടെ ശരീരമായിരുന്നു. ഉയരം കൂടിയ വൃക്ഷങ്ങളും നിറയെ പൂക്കളും കായ്കളും പൊതിഞ്ഞു നില്‍ക്കുന്ന ലതാനികുഞ്ജങ്ങളും സമൃദ്ധമായ അടിക്കാടുകളും കാടിനെ തണുപ്പുള്ളതാക്കി മാറ്റി. തണുത്ത സ്ഫടികജലമുള്ള കാട്ടാറുകളും തുള്ളിയാര്‍ക്കുന്ന വെള്ളച്ചാട്ടങ്ങളും കാട്ടിലെപ്പോഴും ഹൃദ്യമായ അന്തരീഷം നിലനിര്‍ത്തി. ആ കാട് മനുഷ്യന്റെ പ്രിയപ്പെട്ട അമ്മയായിരുന്നു. ആ കാട്ടിലെ പക്ഷിമൃഗാദികള്‍ മനുഷ്യന്റെ സഹജീവികളായിരുന്നു. ഈ നോവല്‍ മറ്റാര്‍ക്കും പരിചയപ്പെടുത്താനാവാത്തവിധം നിങ്ങള്‍ക്കു കാടിനെ പരിചയപ്പെടുത്തും. ഈ നോവല്‍ കാട്ടാനകളുടേയും കാട്ടിലെ താമസക്കാരായ പേരാച്ചികളുടേയും കഥയാണ്. അവരുടെ ഊഷ്മളമായ സ്‌നേഹബന്ധങ്ങളുടെ കഥയാണ്. ‘കാട്ടാനകളും പേരാച്ചികളും’. വിനോദ് നാരായണന്‍. നൈന ബുക്‌സ്. വില 147 രൂപ.