പലവിധത്തിലുള്ള മറവികളാല്‍ നിത്യജീവിതത്തെ വിവരപ്രവാഹങ്ങള്‍ക്കൊപ്പം ഒഴുകാന്‍ വിടുന്ന മലയാളികളോടുള്ള ചില ഓര്‍മ്മപ്പെടുത്തലുകളാണ് ഈ ലേഖനങ്ങള്‍. കര്‍മാട് എന്ന സ്ഥലമോ അവിടെയുണ്ടായ സംഭവമോ തീര്‍ച്ചയായും മലയാളിയുടെ പൊതുജീവിതത്തില്‍നിന്നും വ്യക്തിജീവിതത്തില്‍നിന്നും മാഞ്ഞുപോയെങ്കില്‍ അതെന്തുകൊണ്ടായിരിക്കും? ഇത്തരം മറവികളിലൂടെ കടന്നുവരുന്ന അസത്യചരിത്രങ്ങള്‍ പൊതുബോധത്തില്‍ വാഴ്വുനേടുന്നുവെങ്കില്‍ അതെന്തുകൊണ്ടായിരിക്കും? അതിനെതിരെ എന്തുചെയ്യാനാകും? ചില അന്വേഷണങ്ങള്‍. ‘കര്‍മാടു റെയില്‍പ്പാലം ഓര്‍ക്കാത്തവരെ’. വി മുസഫര്‍ അഹമ്മദ്. ഡിസി ബുക്‌സ്. വില 304 രൂപ.