കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് ‘കാന്താര’. കന്നഡ ചിത്രമായ കാന്താര 400 കോടിക്കടുത്ത് ആഗോള കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം എത്തിയത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഋഷഭ് ഷെട്ടി ഇപ്പോള്‍. കാന്താരയുടെ 100 ദിവസം ആഘോഷിക്കുന്ന വേദിയിലാണ് താരം സംസാരിച്ചത്. ഒന്നാം ഭാഗം അടുത്ത വര്‍ഷം വരും. കാന്താരയുടെ ഷൂട്ടിംഗ് നടത്തുമ്പോഴാണ് പെട്ടെന്ന് പ്രീക്വല്‍ ആശയം മനസില്‍ തെളിഞ്ഞത്, നിലവില്‍, ഇതിന്റെ എഴുത്ത് പുരോഗമിക്കുകയാണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്നാണ് ഋഷഭ് ഷെട്ടി പറയുന്നത്. മലയാളം ഉള്‍പ്പെടെ രാജ്യത്തെ എല്ലാ ഭാഷകളിലും കാന്താരയുടെ മൊഴിമാറ്റ പതിപ്പ് എത്തിയിരുന്നു. ഋഷഭ് ഷെട്ടി നായകനായി സംവിധാനവും ചെയ്ത ചിത്രമാണ് കാന്താര. പഞ്ചുരുളി എന്ന ദൈവക്കോലത്തെ ആസ്പദമാക്കിയാണ് സിനിമ എത്തിയത്.