3 46

തെന്നിന്ത്യന്‍ സിനിമയുടെ ദൃശ്യ വിസമയമായി മാറിയ ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര ചാപ്റ്റര്‍ 1’ പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ചിത്രം ആഗോളതലത്തില്‍ 813 കോടി രൂപയാണ് ഇതുവരെ നേടിയത്. ആയിരം കോടി കളക്ഷന്‍ നേട്ടം സ്വന്തമാക്കാനിരിക്കെ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ‘കാന്താര’യുടെ പ്രീക്വല്‍ ആയ കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 ഒക്ടോബര്‍ രണ്ടിനാണ് പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒക്ടോബര്‍ 31 മുതലാണ് ഒടിടി സ്ട്രീമിങ്ങ് ആരംഭിക്കുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ചിത്രം ലഭ്യമാവും. ദീപാവലിക്ക് കാന്താര ആകെ 11 കോടിയോളം നേടിയെന്നാണ് ഏകദേശ കണക്കുകള്‍. കേരളത്തില്‍ നിന്ന് 55 കോടി ചിത്രം നേടി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് വിതരണം ചെയ്തത്. വിദേശത്ത് നിന്ന് മാത്രം 108 കോടി രൂപയോളം കാന്താര നേടി. കാന്താര ഹിന്ദി പതിപ്പ് 204 കോടി നേടി എന്നത് ബോളിവുഡ് സൂപ്പര്‍ താരങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *