‘ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ എന്ന കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ ദിവസം ആയിരുന്നു തിയറ്ററുകളില്‍ എത്തിയത്. സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷനും പുറത്തുവരികയാണ്. റിപ്പോര്‍ട്ട് പ്രകാരം 2.65 കോടിയാണ് ആദ്യദിനം ലോക നേടിയിരിക്കുന്ന കളക്ഷന്‍. ഇത് മുന്‍കൂട്ടിയുള്ള കണക്കാണ്. ബുക്ക് മൈ ഷോയില്‍ മികച്ച ബുക്കിംഗ് ആണ് ലോകയ്ക്ക് നടക്കുന്നത്. ഒപ്പം മികച്ച മൗത്ത് പബ്ലിസിറ്റിയും. അരുണ്‍ ഡൊമിനിക് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ലോക. കല്യാണി പ്രിയദര്‍ശന്റെ കരിയര്‍ ബ്രേക് സിനിമയാകും ഇതെന്ന് നിസംശയം പറയാം. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തിയറ്ററുകളിലുണ്ട്. സൂപ്പര്‍ഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍ ‘സണ്ണി’ എന്നാണ് നസ്ലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്‍സ്പെക്ടര്‍ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാന്‍ഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജില്‍’ ആയി അരുണ്‍ കുര്യനും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.