മണ്ണില്‍ വീഴുന്ന വിത്തുകള്‍ എല്ലാം മുളയ്ക്കാറില്ല, മുളയ്ക്കുന്നവയെല്ലാം തഴച്ചുവളരാറില്ല. കാലത്തിന്റെ കാറ്റിലൂടെ സഞ്ചരിച്ച് മനുഷ്യ ഹൃദയത്തില്‍ വന്നു വീഴുന്ന സ്‌നേഹത്തിന്റെ വിത്തുകളുടെയും സ്ഥിതി ഇതുതന്നെയല്ലേ. കവി, ഗാനരചയിതാവ്. സിനിമാസംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ജനഹൃദയങ്ങളില്‍ ഇരിപ്പിടം കണ്ടെത്തിയ ശ്രീകുമാരന്‍ തമ്പിയുടെ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ ആദ്യ നോവലിന്റെ പരിഷ്‌കരിച്ച പതിപ്പ്. പി.ഭാസ്‌കരന്‍ ഈ നോവല്‍ ഇതേപേരില്‍ അഭ്രപാളികളില്‍ പകര്‍ത്തിയിട്ടുണ്ട്. ‘കാക്കത്തമ്പുരാട്ടി’. ശ്രീകുമാരന്‍ തമ്പി. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 114 രൂപ.