ഹംഗേറിയന്‍ ബൈക്ക് ബ്രാന്‍ഡായ കീവേ തങ്ങളുടെ പുതിയ ബൈക്ക് കെ300 എസ്എഫ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.69 ലക്ഷം രൂപ പ്രാരംഭ എക്‌സ് ഷോറൂം വിലയിലാണ് കമ്പനി ഈ ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്രാരംഭ വില ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് എന്നതാണ് പ്രത്യേകത. ഇതിന് പിന്നാലെ ഈ ബൈക്കിന്റെ വിലയും ഉയര്‍ന്നേക്കും. ഈ പുതിയ വില മുന്‍ മോഡലിനേക്കാള്‍ 60,000 രൂപ വരെ കുറവാണ്. പുതിയ ഡീക്കലുകളും എഞ്ചിന്‍ ട്യൂണിംഗിലെ ചെറിയ മെച്ചപ്പെടുത്തലുകളും പോലുള്ള നേരിയ മാറ്റങ്ങള്‍ ഈ ബൈക്കിന് ലഭിച്ചിട്ടുണ്ട്. എങ്കിലും മറ്റ് ഫീച്ചറുകളിലും ഡിസൈനിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ചുവപ്പ്, കറുപ്പ്, വെളുപ്പ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഈ ബൈക്ക് ലഭ്യമാണ്. കെ300 എസ്എഫിന് 292.4 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉണ്ട്, ഇത് 27.1 ബിഎച്ച്പി പവറും 25 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സും അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചുമായി വരുന്നു. ബൈക്കിന്റെ സസ്‌പെന്‍ഷനായി യുഎസ്ഡി ഫോര്‍ക്കുകളും പിന്‍ മോണോഷോക്കും നല്‍കിയിട്ടുണ്ട്.