മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുകേസില്‍ തന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ സുധാകരൻ എംപി . ഈ കേസിൽ പ്രതിയാക്കി തന്റെ രാഷ്ട്രീയ ജീവിതം തകർക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഓലപ്പാമ്പ് കാട്ടിയാല്‍ ഭയപ്പെടുന്ന ജന്മമല്ല തന്റേതെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി.വ്യാജക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. സിപിഐഎമ്മിന്റെ ആസൂത്രിത ഗൂഢാലോചനയാണ് ഈ കേസിനു പിന്നിൽ.പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി കോണ്‍ഗ്രസ് നിറഞ്ഞ് നില്‍ക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan