മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. പൊതു സമൂഹത്തോടും മാധ്യമങ്ങളോടും നന്ദിയെന്നും, നീതി പൂർണമായി ലഭിച്ചെന്ന് പറയാനാവില്ലെന്നും ഒപ്പമുള്ള നിരപരാധികൾ ഇപ്പോഴും ജയിലിൽ തന്നെയാണെന്നും 27 മാസത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ സിദ്ദിഖ് കാപ്പൻ പറഞ്ഞു.
സുപ്രീം കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യം നല്കിയതോടെയാണ് മോചനത്തിനായി വഴി തെളിഞ്ഞത്. മോചനം 2 വർഷവും 3 മാസവും നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ .ഒന്നര മാസത്തോളം ദില്ലിയിൽ തന്നെ കഴിയേണ്ടിവരും. കർശന ഉപാധികളോടെയാണ് യു.എ.പി.എ കേസിലും, ഇ.ഡി. കേസിലും ജാമ്യം ലഭിച്ചത്. ലഖ്നൗവിലെ ജില്ലാ ജയിലിലായിരുന്നു.
മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി.
![മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. 1 Untitled design 17](https://dailynewslive.in/wp-content/uploads/2023/02/Untitled-design-17-1200x675.jpg)