നടന്‍ എന്നതിനൊപ്പം നിര്‍മ്മാതാവായും ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായ ആളാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ സിനിമയുടെ മറ്റൊരു മേഖലയിലേക്കുകൂടി പ്രവേശിക്കുകയാണ് അദ്ദേഹം. ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ആദ്യചിത്രം തൃശൂരില്‍ ആരംഭിച്ചു. ‘പണി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജോജു തന്നെ നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എം റിയാസ് ആദവും സിജോ വടക്കനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയായി ജോജുവും ഉണ്ട്. ജോജു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ബിഗ് ബോസ് താരങ്ങളായ സാഗര്‍ സൂര്യയും ജുനൈസ് വി പിയും ഉണ്ടാവുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വേണുവാണ് സിനിമയുടെ ഛായാഗ്രഹണം. ജോജുവിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ പശ്ചാത്തലവും തൃശൂര്‍ ആയിരുന്നു. അതേസമയം എ കെ സാജന്‍ സംവിധാനം ചെയ്ത പുലിമട ഒക്ടോബര്‍ 26 ന് റിലീസ് ചെയ്യും.