തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ജോജു ചിത്രം ‘പുലിമട’യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. പ്രശസ്ത റാപ് ഗായകരായ ഡബ്‌സി, ജഹാന്‍, സാറ റോസ് ജോസഫ് എന്നിവര്‍ ആലപിച്ച ‘മട ട്രാന്‍സ്’ എന്ന റാപ്പ് ഗാനമാണ് റിലീസായിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഈ അടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ ഹിറ്റായ ‘മലബാറി ഗ്യാങ്’ ഗാനം ആലപിച്ച ഡബ്സിയുടെ ‘മട ട്രാന്‍സ്’ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറി കഴിഞ്ഞു. ജോജു ജോര്‍ജ് – ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ കോമഡി ഫാമിലി ത്രില്ലര്‍ ‘പുലിമട’ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. നര്‍മ്മവും ത്രില്ലും നിറച്ചെത്തിയ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. ഐശ്വര്യ രാജേഷ്, ചെമ്പന്‍ വിനോദ്, ലിജോ മോള്‍, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ജിയോ ബേബി, കൃഷ്ണപ്രഭ, അബിന്‍ ബിനോ, പൗളി വത്സന്‍, സോനാ നായര്‍, ജോളി ചിറയത്, ഷിബില, ബാലചന്ദ്ര മേനോന്‍, അബു സലിം എന്നിവരുടെ പ്രകടനങ്ങളും സിനിമയുടെ ഭംഗി കൂട്ടുന്നു.