മാരുതി സുസുക്കി ജിംനിയുടെ വില ജൂണ്‍ ആദ്യം പ്രഖ്യാപിക്കും. വില പ്രഖ്യാപിക്കും മുമ്പ് ഏകദേശം 24,500 ബുക്കിങ്ങുകളാണ് ജിംനിക്ക് ലഭിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ് നെക്‌സ വഴിയാണ് ജിംനി വില്‍പനയ്ക്ക് എത്തുക. നിലവിലെ സാഹചര്യം അനുസരിച്ച് മാനുവല്‍ വകഭേദം ലഭിക്കുന്നതിന് ആറുമാസം വരെയും ഓട്ടമാറ്റിക് വകഭേദത്തിന് എട്ടുമാസം വരെയും കാത്തിരിക്കണം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ജിംനിയുടെ പ്രാരംഭ വില 9.99 ലക്ഷം രൂപയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാരുതി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും ഇതു പ്രകാരം സീറ്റ എംടി എന്ന അടിസ്ഥാന വകഭേദത്തിന് 9.99 ലക്ഷ രൂപയും ആല്‍ഫ ഓട്ടമാറ്റിക് എന്ന ഉയര്‍ന്ന വകഭേദത്തിന് 14.33 ലക്ഷം രൂപയുമായിരിക്കും എക്‌സ്‌ഷോറൂം വില. കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി ജിംനിയുടെ അഞ്ച് ഡോര്‍ പതിപ്പ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. മാരുതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിര്‍മാണം ഏപ്രില്‍ ആരംഭിച്ച് മേയ് മാസത്തില്‍ ജിംനി വിപണിയിലെത്തിയേക്കും. ഒരു മാസം 7000 യൂണിറ്റ് ജിംനികളാണ് ഇന്ത്യന്‍ വിപണിക്ക് നല്‍കുക.