പല കാലങ്ങളിലായി സുധാമൂര്‍ത്തി വളരെയധികം ആകര്‍ഷകവ്യക്തിത്വങ്ങളെ കണ്ടുമുട്ടിയിട്ടുണ്ട്. അവരുടെ ജീവിതങ്ങള്‍ ഹൃദയസ്പര്‍ശിയായ കഥകളെ സൃഷ്ടിക്കുന്നതിനും അതുവഴി മൂല്യവത്തായ പാഠങ്ങള്‍ അനാവരണം ചെയ്യുന്നതിനും ഇടയാക്കി. എല്ലാം നേടിയിട്ടും സന്തോഷം കണ്ടെത്താനാവാത്ത വിഷ്ണുവും, മറ്റുള്ളവര്‍ക്ക് പറയാന്‍ അവസരം കൊടുക്കാതെ തുടര്‍ച്ചയായി സംസാരിക്കുന്ന വെങ്കട്ടും ഈ പുസ്തകത്തിലെ ചില കഥാപാത്രങ്ങളാണ്. ഒരു തീവണ്ടിയാത്രയിലൂടെ എന്നെന്നേക്കുമായി ജീവിതം മാറിമറിഞ്ഞ പെണ്‍കുട്ടിയും ഒരു യാചകനു കുളിക്കാനുള്ള ചൂടുവെള്ളം നല്കി പിന്നീട് ഒരു കുളിക്കടവുതന്നെ സൃഷ്ടിച്ച ഗംഗയും പിന്നെ മറ്റനേകം പേരും. ഇവരെല്ലാം നമ്മുടെ ജീവിതത്തിലേക്ക് നല്കുന്നത് മൂല്യമേറിയ പാഠങ്ങളാണ്. രണ്ട് അമ്മക്കഥകള്‍, തിരി കൊളുത്തൂ ഇരുള്‍ മായട്ടെ തുടങ്ങി കുറെ മികച്ച പുസ്തകങ്ങള്‍ നമുക്കു നല്കിയ സുധാമൂര്‍ത്തിയില്‍നിന്നും എല്ലാ വായനക്കാരെയും ആനന്ദിപ്പിക്കാവുന്ന ഹൃദയസ്പര്‍ശിയായ കുറെ യഥാര്‍ത്ഥ ജീവിതകഥകള്‍. ‘ജീവിതത്തിന്റെ രഹസ്യപാഠങ്ങള്‍’. സുധ മൂര്‍ത്തി. ഡിസി ബുക്‌സ്. വില 230 രൂപ.