ധിഷണയുടെ വിവിധ തലങ്ങളില്‍ ജ്വലിച്ചുനിന്ന മഹാമനുഷ്യരുടെ ജീവനും അഗ്‌നിയും പേറുന്ന വാക്കുകള്‍ ജീവിത വിജയത്തിന്റെയും സന്തോഷത്തിന്റെയും സൂത്രവാക്യങ്ങളായി പരിലസിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. കണ്‍ഫ്യൂഷസിന്റെ ചിന്താശകലങ്ങള്‍, മാര്‍കസ് ഒറേലിയസിന്റെ ധ്യാനം. അരിസ്റ്റോട്ടിലിന്റെ നീതിശാസ്ത്രം. സെന്റ് അഗസ്റ്റിന്റെ ഏറ്റുപറച്ചിലുകള്‍ പ്ലേറ്റോയുടെയും സിസെറോയുടെയും സംവാദങ്ങള്‍, ഒപ്പം ഭഗവദ്ഗീതയും ഉപനിഷത്തും ഖുറാനും താല്‍മൂദും ബൈബിളും ചരിത്രവും സാഹിത്യവും വേദഗ്രന്ഥങ്ങളും ജീവചരിത്രവും ഇതിലെ വചനങ്ങളുടെ പ്രാമുഖ്യത്തോടെ ഇതില്‍ അണിചേരുന്നു. ഇതിലെ അനശ്വരങ്ങളായ ആശയങ്ങള്‍ നിങ്ങളുടെ ജീവിതത്തെതന്നെ മാറ്റിമറിക്കുന്നു. ‘ജീവിതം പ്രഭാപൂരിതമാക്കൂ’. ലിലിയന്‍ ഐഷ്‌ലര്‍ വാട്‌സന്‍. വിവര്‍ത്തനം – ഇന്ദിര അശോക്. ഡിസി ബുക്‌സ്. വില 427 രൂപ.