അമേരിക്കന്‍ ഓട്ടോമൊബൈല്‍ ബ്രാന്‍ഡായ ജീപ്പ് അവഞ്ചര്‍ എസ്യുവിയുടെ അവഞ്ചര്‍ 4എക്‌സ്ഇ എന്ന പുതിയ വേരിയന്റ് അവതരിപ്പിച്ചു. ജീപ്പ് അവഞ്ചര്‍ 4എക്‌സ്ഇ പവര്‍ട്രെയിന്‍ ഒരു ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തിനായി ഒരു പെട്രോള്‍ എഞ്ചിനെയും ഇലക്ട്രിക് മോട്ടോറുകളും സംയോജിപ്പിക്കുന്നു. മുമ്പ്, അവഞ്ചര്‍ ഒരു ഇലക്ട്രിക് വാഹനമായോ പെട്രോള്‍ എഞ്ചിനോ മാത്രമായി ലഭ്യമായിരുന്നു. 2024-ന്റെ നാലാം പാദത്തോടെ അവഞ്ചര്‍ 4എക്‌സ്ഇ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ ജീപ്പ് പദ്ധതിയിടുന്നു. പുതിയ മോഡല്‍ ഓവര്‍ലാന്‍ഡ്, അപ്ലാന്‍ഡ് എന്നീ രണ്ട് വകഭേദങ്ങളില്‍ വരും. അതേസമയം, അവഞ്ചറിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അവഞ്ചര്‍ 4എക്‌സ്ഇയില്‍ 135 ബിഎച്പി പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഉണ്ട്. ആറ് സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴിയാണ് ഈ എന്‍ജിന്‍ മുന്‍ ചക്രങ്ങളെ ശക്തിപ്പെടുത്തുന്നത്. കൂടാതെ, ഓരോ പിന്‍ ചക്രത്തിനും ഒന്ന് വീതം രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. അങ്ങനെ ഓരോന്നും അധികമായി 28 ബിഎച്പി സൃഷ്ടിക്കുകയും 1,900 എന്‍എം ടോര്‍ക്ക് നല്‍കുകയും ചെയ്യുന്നു.